Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് വൈകുന്നു? വിശദീകരിക്കാനുള്ള ബാധ്യത പിണറായി വിജയന്- ശോഭാ സുരേന്ദ്രന്‍

കൊച്ചി: മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണം വൈകുന്നത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. എന്തുകൊണ്ടാണ് വൈകുന്നത് എന്ന് വിശദീകരിക്കാന്‍ പിണറായി വിജയന് ബാധ്യതയുണ്ട് എന്ന് അവര്‍ പറഞ്ഞു. കൊറോണ പ്രതിസന്ധിയുടെ കാലമാണ്. കനത്ത മഴയും ആശങ്ക സൃഷ്ടിക്കുന്നു. ഈ വേളയിലും എല്ലാ വകുപ്പുകള്‍ക്കും മന്ത്രിമാരെ നിയോഗിക്കാത്തതിലെ അനൗചിത്യമാണ് ശോഭാ സുരേന്ദ്രന്‍ ചോദ്യം ചെയ്യുന്നത്.

s

ഈ മാസം 20ന് പിണറായി വിജയന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഇതിനുള്ള ഒരുങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു കഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും വീതംവയ്പിനുമല്ലാതെ മറ്റെന്തിനാണ് ഈ കാലതാസം എന്നു ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

സംസ്ഥാനത്ത് കോവിഡ് മഹാമാരിക്ക് പുറമേ കനത്ത മഴയും എത്തിയതോടെ സര്‍ക്കാര്‍ തലത്തിലുള്ള ആസൂത്രണത്തിനും ജനങ്ങളുമായിട്ടുള്ള ഇടപെടലിനും കാവല്‍ മന്ത്രിസഭ അപര്യാപ്തമാകുകയാണ്. മത്സരിക്കാന്‍ സീറ്റ് പോലുമില്ലാതെ പോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്? അതുകൊണ്ട് കഴിയുന്നത്രയും വേഗം മന്ത്രിസഭ രൂപീകരിക്കുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

ഗ്രൂപ്പ് സമവാക്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യതയും പിണറായി വിജയനുണ്ട്. ഒരു പാന്‍ഡമിക്ക് എമര്‍ജന്‍സി നേരിടുന്ന സമൂഹം തങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരില്‍ നിന്ന് അത്രയെങ്കിലും നീതി അര്‍ഹിക്കുന്നുണ്ട്.

ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+