വിഎസിന്റെ ഭരണപരിഷ്‌കരണ കമ്മീഷന്‍ സ്ഥാനാരോഹണം വൈകുന്നതെന്തേ? ഇതാണ് കാരണം?
തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വൈകുന്നതെന്തേ എന്ന ചോദ്യത്തിന് പ്രഖ്യാപിച്ചവരോട് തന്നെ കാരണം ചോദിക്കണമെന്നായിരുന്നു വിഎസിന്റെ മറുപടി. എന്നാല്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി എവിടെപോയാണാണ് ഏറ്റെടുക്കേണ്ടതെന്നും വിഎസിന്റെ ഉത്തരത്തിലുണ്ട്.
കഴിഞ്ഞ മാസം ആറാം തീയ്യതിയായിരുന്നു വിഎസിനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കി ഉത്തരവിറക്കിയത്. സ്റ്റാഫ് സംബന്ധിച്ചും സര്‍ക്കാര്‍ നിര്‍ദേശം പുറത്ത് വന്നിരുന്നു. എന്നാല്‍ ഓഫീസടക്കമുള്ള മറ്റ് ഭൗതീക സാഹചര്യങ്ങള്‍ ഇതുവരെ ശരിയായിട്ടില്ല. അതാകാം വിഎസിനെ ഇത്തരത്തില്‍ ഒരു പ്രതികരണത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഓഫീസില്ല
വിഎസ് അച്യുതാനന്ദന്‍ അധികാരമേല്‍ക്കുന്നില്ല എന്ന് പറയുന്നവര്‍, എവിടെപോയി അധികാരമേല്‍ക്കണമെന്ന് കൂടി പറയണമെന്നാണ് വിഎസിന്റെ അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

സ്റ്റാഫ്
തന്റെ സ്റ്റാഫിലെ നിയമനത്തില്‍ മുന്‍പ് കൂടെ നിന്നവരില്‍ ചിലര്‍ വേണമെന്ന താല്‍പ്പര്യവും വിഎസിനുണ്ട്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. തീരുമാനമെടുക്കുന്നതിലുള്ള വൈകലും ഇതിന് കാരണമാണ്.

എതിര്‍ശബ്ദം
പിണറായി സര്‍ക്കാര്‍ 100 ദിനം പിന്നിടുമ്പോള്‍ എതിര്‍ശബ്ദം പ്രകടിപ്പിക്കാന്‍ പ്രതിപക്ഷത്തിന് പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ വിഎസിന്റെ വരവോടെ ഇതെല്ലാം മാറിമറിയുമോ എന്നും സര്‍ക്കാരിന് ഭയമുണ്ട്.

മെല്ലെപോക്ക്
യഥാര്‍ത്ഥ പ്രതിപക്ഷമായി വിഎസ് ഉയര്‍ന്നാല്‍ അത് സര്‍ക്കാരിന് തലവേദനയാകും. അതുകൊണ്ടാണ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്നത് വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.

നിലപാടുകള്‍
ഭരണപക്ഷ കമ്മീഷന്‍ എന്ന നിലയില്‍ വിഎസ് എടുക്കുന്ന നിലപാടുകള്‍ പാടെ തള്ളിക്കളയാന്‍ സര്‍ക്കാരിനാകില്ല. ഇതാണ് ഇപ്പോഴത്തെ മെല്ലെപോക്കിന് കാരണമെന്നാണ് സൂചന.












Click it and Unblock the Notifications