കേരളത്തെ മോശമാക്കി ചിത്രീകരിക്കുന്നു.. അടിസ്ഥാനരഹിത പ്രചരണം; ദി കേരള സ്റ്റോറിക്കെതിരെ വ്യാപക വിമര്‍ശനം
തിരുവനന്തപുരം: സുദീപ്തോ സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് എതിരെ വ്യാപക വിമര്‍ശനം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തിയിരിക്കുന്നത്. മേയ് അഞ്ചിന് ആണ് സിനിമ റിലീസ് ചെയ്യുന്നത്.
കേരളത്തില്‍ നിന്ന് കാണാതായ ഹിന്ദു - ക്രിസ്ത്യന്‍ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിന് അകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഒരു കോളേജ് കാമ്പസിലെ മൂന്ന് പെണ്‍കുട്ടികളെ സുഹൃത്ത് മതം മാറാന്‍ പ്രേരിപ്പിക്കുന്നതും ഒടുവില്‍ തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയ്ലര് വ്യക്തമാക്കുന്നത്. നടി ആദാ ശര്‍മ്മയാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാലിനി ഉണ്ണികൃഷ്ണന് എന്ന കഥാപാത്രത്തെയാണ് ആദാ ശര്‍മ്മ അവതരിപ്പിക്കുന്നത്.
നഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ച ശാലിനി തീവ്രവാദ സംഘടനകള്‍ക്ക് വശംവദയായി മതം മാറുകയും പിന്നീട് പെണ്വാണിഭസംഘത്തില്പ്പെട്ടു എന്നാണ് ട്രെയിലറില്‍ പറയുന്നത്. ഫാത്തിമാ ബാ എന്നായി ശാലിനി ഉണ്ണികൃഷ്ണന് മാറിയെന്നും ഐ എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നതുമായിരുന്നു ചിത്രത്തിന്റെ ടീസര്‍.
യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. തെളിവില്ലാതെ ഒന്നും പറയാറില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷാ അവകാശപ്പെടുന്നത്. സംവിധായകന് സുദീപ്തോ സെന്‍ ചിത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പോയി ഇരകളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടു എന്നും അവകാശപ്പെട്ടിരുന്നു.
2009 മുതല്‍ കേരളത്തിലും മംഗലാപുരത്തും ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ഏകദേശം 32,000 പെണ്‍കുട്ടികള്‍ ഇസ്ലാം മതം സ്വീകരിച്ചെന്നും അവരില്‍ ഭൂരിഭാഗത്തിന്റെയും ജീവിതം സിറിയയിലും അഫ്ഗാനിസ്ഥാനിലും അവസാനിച്ചെന്നുമാണ് സുദീപ്തോ സെന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവുമില്ലാ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം
നേരത്തെ രാഹുല്‍ ഈശ്വറും ഈ പെരുപ്പിച്ച് കാട്ടിയ കണക്കിന് എതിരെ രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തെഴുതിയിരുന്നു. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും മതമൈത്രി തകര്‍ക്കാനുമാണ് ദ കേരള സ്റ്റോറിയിലൂടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാര്‍ത്ഥവുമായ ആഖ്യാനം ആണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.
'ദി കേരള സ്റ്റോറി'ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലവ് ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാല്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ് എന്നും എന്നാല്‍ ഹിന്ദുസ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും കേരളത്തില്‍ 30000 പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് സിനിമയിലുള്ളതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications