Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ പരക്കെ അക്രമം; കുറ്റ്യാടിയിലും പേരാമ്പ്രയിലും ബോംബേറ്

കോഴിക്കോട്: മുഖ്യമന്ത്രി പിണാറായി വിജനെതിരെ വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധം നടന്നതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും കോഴിക്കോട് ജില്ലയിലെ പരക്കെ അക്രമം. പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി മേഖലകളിലാണ് അക്രമം നടന്നത്. കുറ്റ്യാടി അമ്പലത്ത് കുളങ്ങരയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെ ബോംബേറുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കോണ്‍ഗ്രസ് ഓഫീസിലേക്ക് ബോംബേറുണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകർന്നു. പേരാമ്പ്രയിലും കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം നടന്നു.

നൊച്ചാട് എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധനത്തിനെ എല്‍ഡിഎഫ് പ്രവർത്തകർക്ക് നേരെ ബോംബേറുണ്ടായി. ഇതിന് പിന്നാലെ നൊച്ചാട്ടെ യൂത്ത് ലീഗ് ഓഫീസ് അക്രമിക്കപ്പെട്ടു. മുത്താമ്പി അരിക്കുളം, മുയിപ്പോത്ത്, പാലേരി എന്നിവിടങ്ങളിലും സംഘർഷമുണ്ടായി. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് ഹർത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

 ds-

നൊച്ചാണ് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി പി എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. 'സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തു വന്നാലും പ്രശ്‌നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നും പ്രവർത്തകർ പറയുന്നു.

ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

നൊച്ചാട് ടൗണില്‍ സി പി എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനവുമായി പോവുകയായിരുന്ന പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഭവം. നൊച്ചാട് ചാത്തോത്ത് താഴെ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കും ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.

പരിക്കേറ്റ ഹോം ഗാര്‍ഡ് അരവിന്ദന്‍, പൊലീസുകാരനായ സജിത്ത് എന്നിവരെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു പോലീസുകാരനായ പ്രഭീഷിനെ പേരാമ്പ്ര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബിന്‍ രാജിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.

തിരുവനന്തപുരത്ത് കെ പി സി സി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വൈകുന്നേരം ചാത്തോത്ത് താഴെ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. ഇതേ സമയം മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സി പി എമ്മും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇരുപ്രകടനങ്ങളും മുഖാമുഖം എത്തിയപ്പോള്‍ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+