Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹായിക്കാൻ വിസമ്മതിച്ച ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നുതള്ളി; ഇരുവർക്കും ജീവപര്യന്തം

പറവൂർ: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ദേശാഭിമാനി ജീവനക്കാരനായിരുന്ന മുപ്പത്തടം രാമാട്ട് വീട്ടിൽ മോഹൻദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മോഹൻദാസിന്റെ ഭാര്യ സീമ, കാമുകനായ വൈക്കം ആറാട്ടുകുളങ്ങര ഹരിശ്രീ വീട്ടിൽ ഗിരീഷ് എന്നിവരെ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2012 ലാണ് മോഹൻദാസ് ക്രൂരമായി കൊല്ലപ്പെട്ടത്. വിശദാംശങ്ങൾ ഇങ്ങനെ...

6 വർഷങ്ങൾക്ക് മുൻപ്

6 വർഷങ്ങൾക്ക് മുൻപ്

2012 ഡിസംബർ 2ന് രാത്രി 7.55ന് കണ്ടെയ്നർ റോഡിന് സമീപത്തുവെച്ചായിരുന്നു കൃത്യം നടന്നത്. മോഹൻദാസിനെ കൊലപ്പെടുത്തുന്നതിന് അഞ്ച് വർഷം മുൻപേ സീമയും ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ചേർ‌ന്ന് ഗൂഡാലോചന നടത്തി മോഹൻദാസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

പരിചയം

പരിചയം

എറണാകുളത്തേ ജോലിക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി. സീമയുടെ സുഹൃത്തെന്ന നിലയിൽ മോഹൻദാസിനും ഗിരീഷിനെ പരിചയമുണ്ടായിരുന്നു.

തട്ടിപ്പ്

തട്ടിപ്പ്

ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഗിരീഷ് ചില സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ഒരു കോടിയോളം രൂപയാണ് ഗിരീഷ് സ്ഥാപനത്തിൽ നിന്നും കൈവശപ്പെടുത്തിയത്.

ആർഭാടത്തിന്

ആർഭാടത്തിന്

സീമയുടെ ആർഭാടങ്ങൾ നടത്തിക്കൊടടുക്കുന്നതിന് വേണ്ടിയാണ് ഗിരീഷ് പണത്തിന്റെ കൂടുതൽ ഭാഗവും ചിലവഴിച്ചത്. ഈ പണം ഉപയോഗിച്ച് നിരവധി വസ്തുവകകൾ സീമ വാങ്ങിക്കൂട്ടകയും ചെയ്തു.

കള്ളി വെളിച്ചത്തായി

കള്ളി വെളിച്ചത്തായി

ഗിരീഷ് സാമ്പത്തിക തിരിമറി നടത്തുന്നുണ്ടെന്ന് കണ്ടുപിടിച്ചതോടെ സ്ഥാപനം ഇയാൾക്കെതിരെ കേസ് കൊടുത്തു. ഇതോടെ തട്ടിച്ചെടുത്ത പണം തിരികെ നൽകേണ്ട സ്ഥിതിയായി. സാമ്പത്തിക ബാധ്യത തീർക്കാനും മറ്റും മോഹൻദാസിനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല.

ഗൂഢാലോചന

ഗൂഢാലോചന

ഇതോടെ മോഹൻ ദാസിനെ വധിക്കാനായി ഇവർ ഗൂഡാലോചന നടത്തി. 2009 മുതൽ ഗൂഡാലോചന നടത്തി വരികയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനായി ഗുരുവായൂരിലെ ലോഡ്ജിൽ ഇരുവരും മുറിയെടുത്തിരുന്നതായും കണ്ടെത്തിയിരുന്നു.

ഫോണിൽ വിളിച്ച്

ഫോണിൽ വിളിച്ച്

സംഭവ ദിവസം ജോലിക്ക് പുറപ്പെട്ട മോഹൻദാസിനേ ഫോണിൽ വിളിച്ച് ഗിരീഷ് കുമാറിന്റെ ബന്ധു ആശുപത്രിയിലാണെന്നും ഗിരീഷ് വഴിയിൽ കാത്തു നിൽക്കുകയാണെന്നും അറിയിച്ചു. ഗിരീഷ് കുമാറിനെയും കൂട്ടി ഉടനെ ആശുപത്രിയിൽ എത്തണമെന്നും സീമ നിർദ്ദേശിച്ചു.

ബൈക്കിൽ

ബൈക്കിൽ

സീമയുടെ നിർദ്ദേശ പ്രകാരം ഗിരീഷ് കുമാറിനെ ബൈക്കിൽ കയറ്റ് മോഹൻദാസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടെ ഗിരീഷ് മോഹൻദാസിനെ ക്ലോറോഫോം മണപ്പിച്ചു. ബൈക്കിൽ നിന്നും വീണ മോഹൻദാസ് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഗിരീഷ് പിന്നാലെയെത്തി കഴുത്തറക്കുകയായിരുന്നു.

അപകടം

അപകടം

അപകട മരണമാണെന്ന് വരുത്തി തീർക്കാനായിരുന്നു ഗിരീഷിന്റെ ശ്രമം. എന്നാൽ മൃതദേഹവും ബൈക്കും തമ്മിലുള്ള അകലം സംശയത്തിന് ഇടയാക്കി. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ മോഹൻ ദാസ് സുഹൃത്തിനയച്ച വീഡിയോ കോൾ, കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി, ക്ലോറോഫോം, സീമയുടേയും ഗിരീഷിന്റെയും ഫോൺ രേഖകൾ തുടങ്ങിയവ പോലീസ് തെളിവായി കണ്ടെത്തിയിരുന്നു.

സാക്ഷികൾ

സാക്ഷികൾ

കൃത്യം നടത്തിയ ശേഷം അൻപതിൽ അധികം തവണ സീമയും ഗിരീഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കേസിൽ 45 ഓളം സാക്ഷികളെ വിസ്തരിച്ചിരുന്നു. ജീവപര്യന്തത്തിന് പുറമെ ഗിരീഷിന് അൻപതിനായിരം രൂപയും സീമയ്ക്ക് പതിനായിരം രൂപയും പിഴ വിധി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഗിരീഷ് രണ്ട് വർഷവും സീമ ആറു മാസവും അധികം തടവ് ശിക്ഷ അനുഭവിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+