കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കും വാട്സാപ്പും നാളെ മുതല്‍ ഉണ്ടാവില്ലേ?: പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾക്ക്​ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ ഐടി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെയടക്കമുള്ള നീക്കങ്ങള്‍ ദില്ലി പൊലീസ് ശക്തമാക്കിയ സാഹചര്യത്തില്‍ പുതിയ നിയമം സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെ ബാധിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമ രംഗത്തെ ഭീമന്‍മാരുടെ പ്രവര്‍ത്തനത്തെ പുതിയ നിയമം സാരമായ രീതിയില്‍ ബാധിച്ചേക്കുമെന്ന ആശങ്ക ഇപ്പോള്‍ തന്നെ നിലനിക്കുന്നുണ്ട്.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

'ലക്ഷദ്വീപിലെ ജനങ്ങളുടെ സ്നേഹം നേരിട്ട് അനുഭവിച്ചു', ഒരു നാടിൻ്റെ ജീവന്മരണ പോരാട്ടമെന്ന് കെകെ ശൈലജ'ലക്ഷദ്വീപിലെ ജനങ്ങളുടെ സ്നേഹം നേരിട്ട് അനുഭവിച്ചു', ഒരു നാടിൻ്റെ ജീവന്മരണ പോരാട്ടമെന്ന് കെകെ ശൈലജ

വാർത്താ സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കുമായുള്ള നിയമങ്ങൾ ഫെബ്രുവരിയിൽ പ്രഖ്യാപിക്കുകയും അവ പാലിക്കാൻ മൂന്ന് മാസത്തെ സമയം നൽകുകയും ചെയ്തിരുന്നു. കമ്പനികൾ‌ നിയമങ്ങൾ‌ പാലിക്കുന്നതിൽ‌ പരാജയപ്പെട്ടാൽ‌, അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ക്രിമിനൽ‌ നടപടികൾക്ക് വിധേയമാകാനും സാധ്യതയുണ്ട്. അധികൃതർ അപകീർത്തികരമെന്ന്​ കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്​റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നാണ്​ പുതിയ നിയമത്തിലെ വ്യവസ്​ഥ.

 socia

ഉയര്‍ന്ന് വരുന്ന പരാതികള്‍ പരിഹരിക്കാന്‍ രാജ്യത്ത് തന്നെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. ഫെബ്രുവരിയില്‍ തന്നെ ഈ നിര്‍ദേശം വെച്ചിരുന്നെങ്കിലും ട്വിറ്റർ, ഫേസ്​ബുക്ക്​, ഇൻസ്​റ്റാഗ്രാം എന്നീ കമ്പനികള്‍ ഇതുവരെ ഇത് പാലിച്ചിട്ടില്ല. 50 ലക്ഷം വരിക്കാരുള്ള കമ്പനികളാണ്​ പട്ടികയിലുള്ളത്​. നിർദേശം പാലിക്കാത്ത പക്ഷം ഐ.ടി നിയമത്തിലെ 79ാം വകുപ്പ്​ പ്രകാരമുള്ള സുരക്ഷ നഷ്ടമാകുമെന്നാണ് പുതിയ നിയമം പറയുന്നത്.

പുതിയ നിയമങ്ങൾ അനുസരിച്ച്, മേൽനോട്ട സംവിധാനത്തിനായി പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, ഐബി, നിയമം, ഐടി, വനിത, ശിശു വികസന മന്ത്രാലയങ്ങളുടെ പ്രതിനിധികളുള്ള ഒരു കമ്മിറ്റി രൂപീകരിക്കും. ആവശ്യമെങ്കിൽ എത്തിക്സ് കോഡ് ലംഘിച്ചതായ പരാതികളിൽ ഹിയറിംഗുകൾ വിളിക്കാൻ ഈ സമിതിക്ക് അവകാശമുണ്ടാവും.

'കോണ്‍ഗ്രസിലെ പിളര്‍പ്പ് കാരണമുണ്ടായ ലക്ഷദ്വീപിലെ പരാജയം കാന്തപുരത്തിന്‍റെ തലയില്‍ കെട്ടിവെക്കണ്ട''കോണ്‍ഗ്രസിലെ പിളര്‍പ്പ് കാരണമുണ്ടായ ലക്ഷദ്വീപിലെ പരാജയം കാന്തപുരത്തിന്‍റെ തലയില്‍ കെട്ടിവെക്കണ്ട'

ജോയിന്റ് സെക്രട്ടറി അല്ലെങ്കിൽ അതിനുമുകളിലുള്ള പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ സർക്കാർ "അംഗീകൃത ഓഫീസർ" ആയി നിയമിക്കും. ഉള്ളടക്കങ്ങള്‍ നിയമം ലംഘിക്കുന്നുവെന്ന് ഒരു അപ്പീൽ ബോഡി കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കാന്‍ സമിതിക്ക് അവകാശമുണ്ടാവും. ഇന്നാണ് (മെയ് 25) ഉത്തരവ് പാലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയ പരിധി അവസാനിക്കുന്നത്.

മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
Four arrested in lakshadweep due to sent whatsapp message to administrator

English summary
Will Facebook and Twitter be blocked when the new IT law comes into force?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X