ഹാദിയയെ സേലത്തുപോയി കാണുമെന്ന് ഷെഫിന്‍ ജഹാന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഹാദിയയെ സേലത്തുപോയി കാണുമെന്നും ഹാദിയക്ക് അനുകൂലമായ പരാമര്‍ശങ്ങളാണ് കോടതിയില്‍ ഉണ്ടായതെന്നും ഷെഫിന്‍ ജഹാന്‍.വൈകാതെ തങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിയ ഷെഫിന്‍ ജഹാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

shifin

     കരിപ്പൂരിലെത്തിയ ഷെഫിന്‍ ജഹാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു

കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പോകുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹാദിയ നടത്തിയ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ പറഞ്ഞിരുന്നു. ഹാദിയ അങ്ങേയറ്റം സുരക്ഷയോടെയാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഹാദിയയുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും മുംബെയില്‍ വെച്ചും കഴിഞ്ഞ ദിവസം ഷെഫിന്‍ പ്രതികരിച്ചിരുന്നു. ഹാദിയയും ഒരുമിക്കുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും ഷെഫിന്‍ പറഞ്ഞു.

സൗദിയുടെ ആയുധം വാങ്ങല്‍ പൊളിയും; നല്‍കേണ്ടെന്ന് യൂറോപ്യന്‍ രാജ്യം, അഴിമതിയില്‍ മുങ്ങിയ ഇടപാട്

താനൊരു മുസ്ലിമാണെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് ഡോ. ഹാദിയയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോവുന്നതിന് മുന്നോടിയായി പൊലീസൊരുക്കിയത് അതീവരഹസ്യമായി കനത്തസുരക്ഷാക്രമീകരണങ്ങളായിരുന്നു. വൈക്കം ടിവിപുരത്തെ ഹാദിയയുടെ വസതിയില്‍നിന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളംവരെയുള്ള സുരക്ഷയുടെ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെയാണ് ഏല്‍പ്പിച്ചിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
will go to visit hadiya in salem; shefin jahan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്