സ്വർണ വില ഇനി തിരിച്ചിറങ്ങില്ലേ? അത് സംഭവിച്ചാൽ വില കൂടിയത് പോലെ കുറയുമെന്ന് സാമ്പത്തിക വിദഗ്ധ
സ്വർണ വില എപ്പോൾ കുറയും എന്ന് പറയണമെങ്കിൽ യുഎസ്- ഇന്ത്യ വ്യാപാരക്കരാർ സാധ്യമാകണമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. കരാറിനെ സംബന്ധിച്ചുള്ള അവസാനവട്ട തീരുമാനങ്ങൾക്ക് വേണ്ടി ചെവിയോർത്തുകൊണ്ടിരിക്കുകയാണ് വിപണി. ഈ ഡിസംബറിൽ തന്നെ കരാർ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സീ ന്യൂസ് മലയാളം ചർച്ചയിൽ അവർ പറഞ്ഞു.
'അമേരിക്കൻ ഡോളർ ദുർബലമാകുകയാണ്. ഇന്ത്യൻ റുപ്പി ഏറ്റവും ദുർബലമായ കറൻസി ആയികൊണ്ടിരിക്കുകയാണ്. അതായത് ഏഷ്യയിലെ തന്നെ വേഴ്സ്റ്റ് കറൻസി എന്നാണ് റേറ്റിം ഏജൻസീസ് ഒക്കെ വിശേഷിപ്പിക്കുന്നത്. ക്രോളിംഗ് കറൻസി എന്നാണ് പറയുന്നത്.ഡോളറിൻ്റെ മൂല്യത്തിലും വലിയ ചാഞ്ചട്ടാണ് പ്രകടമാകുന്നത്.

ഒക്ടോബറിൽ മാത്രം ഓഹരി മാർക്കറ്റിൽ ഷെയർ വിറ്റൊഴിഞ്ഞു പോയത് 11840 കോടിയാണ്.അതായത് ഇന്ത്യൻ ബിസിനസ് ഒട്ടും ആദായകരമല്ല എന്ന ചിന്തയിലാണ് വിദേശ നിക്ഷേപകർ ഇത് ചെയ്യുന്നത്. ർോളർ ദർബലമായതിനാൽ ഈ പണം അമേരിക്കയിലേക്കും പോകില്ല. അപ്പോൾ സ്വാഭാവികമായും ആളുകൾ സ്വർണത്തിലേക്ക് തിരിയും.
കഴിഞ്ഞ ദിവം യു.എസ് ഫെഡ് റിസർവ്വ് പലിശ കാശതമാനം കുറച്ചു. റേറ്റ് ഓഫ് ഇൻ്ററെസ്റ്റ് കുറയ്ക്കുക എന്ന് പറഞ്ഞാൽ ആ കറൻസിയിലേക്ക് വിദേശ നിക്ഷേപമോ സ്വദേശ നിക്ഷേപമോ വരില്ല തൽക്കാലം .കാരണം പലിശ കുറഞ്ഞാൽ ഡെപ്പോസിറ്റ് റേറ്റും കുറയും. ഇത്തരം സാഹചര്യങ്ങളിൽ സ്വർണത്തിൽ ആശുകൾ നിക്ഷേപിക്കും. ഇപ്പോൾ ഗോൾഡ് ട്രേഡ് എക്സ്ചേഞ്ച് ഫണ്ടിലേക്കാണ് ആളുകളുടെ പൈസ ഒഴുകുന്നത്.
സ്റ്റോക്ക് മാർക്കറ്റിൽ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് പോലെ തന്നെ ഗോൾഡിന് ഒരു സ്റ്റോക്ക് മാർക്കറ്റ് ഉണ്ട്. അതിനെയാണ് ഗോൾഡ് ഇടിഎഫ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് എന്ന് പറയുന്നത്.അതും ഇപ്പൾ ഉയർന്നിട്ടുണ്ട്.അതുകൂടിയാണ് ഇപ്പോൾ സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം.
നമ്മുടെ രൂപയുടെ മൂല്യം കുറയുകയാണ്. ഓഗസ്റ്റ് മാസത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 770 കോടി ഡോളർ വിറ്റഴിച്ചു. രൂപയുടെ മൂല്യം പിടിച്ചു നിർത്താനാണ് ഇത് ചെയ്തത്. അതുപോലെതന്നെ സെപ്റ്റംബറിൽ 90 കോടി രൂപയുടെ ഡോളർ വിറ്റഴിച്ചു. പക്ഷേ ഒക്ടോബറിൽ അത് ചെയ്തില്ല, കാരണം ഡിസംബറോടെ വ്യാപാര കരാർ സാധ്യമാകുമെന്നും അതുവഴി കറൻസിയുടെ മൂല്യം ശക്തിപ്പെടുത്താമെന്നും കരുതിയതിനാലാണത്.
ഡൊണാൾഡ് ട്രെംപ് അധികാരത്തിൽ വന്നതിന് ശേഷം ഒ 260 കോടി ഡോളർ ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ വേണ്ടി തന്നെ വിപണിയിൽ വിറ്റഴിച്ചത്. എന്നിട്ടും രൂപയുടെ മൂല്യം ഇപ്പോൾ 90ന്റെ മുകളിൽ നിൽക്കുന്നു. രൂപയുടെ മൂല്യമല്ല ഒരു ഡോളർ ഈസ് ഈക്വൽ ടു 90 രൂപയിൽ അധികം എന്ന ആ രീതിയിലേക്ക് രൂപ അധപ്പതിച്ചു. രൂപയുടെ മൂല്യം ചരിത്രത്തിൽ ഒരിക്കലും ഇത്രയും താഴ്ന്ന് പോയിട്ടില്ല. ഇന്ന് ഇപ്പോ ഏഷ്യയിലെ ഏറ്റവും മോശം കറൻസി ഏറ്റവും വില കുറഞ്ഞ കറൻസി ആയിട്ട് രൂപ മാറിയിരിക്കുകയാണ്. അപ്പോ ഈ അവസ്ഥ മാറിയാൽ മാത്രമേ പറ്റൂ. ഈ അവസ്ഥ മാറണമെങ്കിൽ നമ്മുടെ ട്രേഡ് ഡെഫിസിറ്റ് അതായത് നമ്മുടെ വ്യാപാര കമ്മി കുറയണം. വ്യാപാര കമ്മി കുറയണമെങ്കിൽ നമ്മൾ യുഎസ്സിലേക്ക് പണ്ട് കയറ്റി അയച്ചിരുന്നതുപോലെ ഉൽപന്നങ്ങൾ നമുക്ക് കയറ്റി അയക്കാൻ പറ്റണം', അവർ പറഞ്ഞു.












Click it and Unblock the Notifications