കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളി സുരേന്ദ്രന്‍ എന്ത് ഭാവിച്ചാണ്; ആതിപ്പള്ളി ജല വൈദ്യുതി നടപ്പാക്കുമെന്ന് വൈദ്യുതമന്ത്രി

വിവാദമായതോടെ ആതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചതാണ്. എന്നാല്‍ ആതിരപ്പള്ളി പദ്ധിയുമായി മുന്നോട്ട് പോകുമെന്നാണ് മന്ത്രി വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെആതിരപ്പള്ളി വൈദ്യുത പദ്ധിതയുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്നണിയില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി സുനില്‍കുമാറും കടകംപള്ളിക്കെതിരെ രംഗത്ത് വന്നിരുന്നു.

വിവാദമായതോടെ ആതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചതാണ്. എന്നാല്‍ ആതിരപ്പള്ളി പദ്ധിയുമായി മുന്നോട്ട് പോകുമെന്നാണ് മന്ത്രി വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭയിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.

kadakampally-surendran

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ പദ്ധതിക്കായി മരങ്ങള്‍ മുറിച്ച് മാറ്റാനായിട്ടില്ലെന്നും കടകം പള്ളി പറഞ്ഞു.

വിവാദങ്ങളുണ്ടാക്കാതെ സമവായത്തോടെ പദ്ധതി നടപ്പിലാക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ പ്രതിപക്ഷവും സിപിഐയും ആതിരപ്പള്ളി പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആതിരുപ്പള്ളി ജല വൈദ്യുത പദ്ധതി പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതാണ്. പ്രദേശവസികള്‍ പദ്ധതിക്കെതിരാണ്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങിയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നാണ് യുഡിഎഫിന്റെ നിലപാട്.

അതിരപ്പിളളിക്കെത്തിരെ തുടക്കം മുതല്‍ സിപിഐയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മുതലാളിത്ത വികസനപദ്ധതിയിലൂടെയല്ല പ്രകൃതിയും മനുഷ്യനും ഒന്നിച്ചു ചേരുന്ന പദ്ധതികളിലൂടെയാണ് കേരളത്തെ മുന്നോട്ടു നയിക്കേണ്ടതെന്നും സിപിഐപറയുന്നത്. അതിരപ്പള്ളി വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടില്‍ ഇടത് ബുദ്ധി ജീവികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

പദ്ധതി നടപ്പാക്കിയാല്‍ നിരവധി സസ്യ ജീവജാലങ്ങള്‍ ഈ മേഖലയില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന് പരിഷത്ത് പറയുന്നു. കേരളത്തിലെ അവശേഷിക്കുന്ന മഴക്കാടുകളില്‍ ഒന്നായ വാഴച്ചാല്‍ മേഖലയിലെ 140 ഹെക്ടറോളം പോന്ന് വനഭൂമി നശിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും വ്യക്തമാക്കുന്നു. വൈദ്യുത മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം വരുദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് തിരിതെളിക്കുമെന്നുറപ്പാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Will implement athirappill power project says Kadakampally Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X