Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയിലേക്കുള്ള രാത്രി യാത്ര സുഗമമാകും? ബന്ദിപ്പൂരില്‍ നിര്‍ണായക നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

വയനാട്: രാത്രി യാത്രാ നിരോധനമുള്ള ബന്ദിപ്പൂരില്‍ തുരങ്ക പാതയുടെ സാധ്യത പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഗതാഗത വകുപ്പിന്റെയും റെയില്‍വേ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയെ അറിയിച്ചത്. തുരങ്കപാതയുമായി ബന്ധപ്പെട്ട് നിര്‍ണായകമായ നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

വയനാട്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രാത്രികാല യാത്ര നിരോധനം. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നു പോകുന്ന നിര്‍ദിഷ്ട നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയ്ക്ക് സമാന്തരമായി തുരങ്കപാത വേണമെന്ന് ആവശ്യത്തിലാണ് നടപടി. തുരങ്കപാത വന്നാല്‍ രാത്രികാല യാത്രാ നിരോധനത്തിന് പരിഹാരമാകും. നേരത്തെ രാഹുല്‍ ഗാന്ധി എംപിയായിരുന്ന സമയത്തും ഇതിനുള്ള ശ്രമം നടത്തിയിരുന്നു. കത്ത് മുഖേനയാണ് നിതിന്‍ ഗഡ്കരി ഈ വിഷയം പ്രിയങ്ക ഗാന്ധിയെ അറിയിച്ചത്.

bandipur

വനത്തിലൂടെ കടന്നു പോകുന്ന തുരങ്ക പാതയുടെ സാധ്യത പഠിക്കാനായി ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു വര്‍ക്കിങ് ഗ്രൂപ്പാണ് രൂപീകരിച്ചിട്ടുള്ളത്. ബന്ദിപ്പൂരില്‍ തുരങ്കപാത വന്നാല്‍ നിലവിലുള്ള രാത്രി യാത്രാ വിലക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസമാകാത്ത വിധത്തില്‍ തുരങ്കപാത നിര്‍മ്മാണം സാധ്യമാകുമോ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നത്.

ഏറ്റവും കൂടുതല്‍ വന്യജീവികളുള്ള മേഖലയാണ് ബന്ദിപ്പൂരിലെ 25 കിലോമീറ്റര്‍. ഈ തുരങ്കപാത യാഥാര്‍ഥ്യമായാല്‍ വയനാട് വഴി മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള രാത്രി യാത്ര സുഗമമാകും. അതേസമയം തുരങ്ക പാതയ്‌ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് മലബാര്‍ മേഖലയിലേക്ക് എത്താനുള്ള എളുപ്പ വഴിയാണ് ദേശീയപാത 766. ഈ ദേശീയപാതയിലൂടെ വയനാട,് കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാകും. ചരക്കു ഗതാഗതത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പാതയും ഇതാണ്.

2009 ജൂണിലാണ് വയനാട്-മൈസൂര്‍ ദേശീയപാതയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെ ഗതാഗതം കര്‍ണാടക നിരോധിച്ചത്. ഇത് വയനാട്ടില്‍ നിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വന്യജീവികളുടെ സഞ്ചാര പാതകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. കേരളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ നിരോധനം പിന്‍വലിച്ചെങ്കിലും വീണ്ടും പുനസ്ഥാപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+