കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രവാദി നടത്തിയത് മതത്തെ മറയാക്കിയുള്ള സാന്പത്തിക തട്ടിപ്പ്

  • By Meera Balan
Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് മന്ത്രവാദത്തിനിടെ യുവതി ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ നടന്ന സിദ്ധന്റെ അറസ്റ്റോടെ വ്യക്താമാകുന്നത് മതത്തെ മറയാക്കിയുള്ള വന്‍ സാമ്പത്തിക തട്ടിപ്പുകള്‍. കാര്യമായ മദ്രസ വിദ്യാഭ്യാസം പോലും നേടാത്ത സിറാജുദ്ദീനെയും മന്ത്രവാദത്തിന്റെ വഴിയിലെത്തിച്ചത് പെട്ടന്ന് പണക്കാരാനാവാം എന്ന ചിന്തയാണ്.തെക്കന്‍ കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ പലതിലും ഏജന്റുമാര്‍ മുഖേനയായിരുന്നു സിറാജുദ്ദീന്റെ പ്രവര്‍ത്തനം. വിശ്വാസ ചൂഷണത്തിലൂടെ നടത്തിയതാവട്ടെ കോടികളുടെ തട്ടിപ്പും.

കേരളത്തിലെ മറ്റെല്ലായിടത്തെയും പോലെ തന്നെ മതത്തെ മറയാക്കി വ്യാജ സിദ്ധന്‍മാര്‍ കോടിപതികളായ കാഴ്ചയാണ് സിറാജുദ്ദീനെയും മന്ത്രവാദത്തിലേയ്ക്ക് അടിപ്പിച്ചത്. സ്വന്തം നാട്ടിലെ വ്യാജ സിദ്ധന്‍മാരുടെ ക്ഷണനേരം കൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയും സിറാജുദ്ദീനെ സിദ്ധനാവാന്‍ പ്രേരിപ്പിച്ചു.അധികം വൈകാതെ തന്നെ സിറാജുദ്ദീന്‍ സ്ഥലത്തെ പ്രധാന ദിവ്യനായി മാറുകയായിരുന്നു.

Sirajuddhin

ചൂരല്‍പ്രയോഗം, പട്ടിണിയ്ക്കിടല്‍, ക്രൂര മര്‍ദ്ദനം എന്നീ പ്രാകൃത ചികിത്സ സമ്പ്രദായങ്ങള്‍ പന്തുടര്‍ന്നു. രാത്രി കാലങ്ങളില്‍ ആവശ്യക്കാരുടെ വീടുകളിലെത്തിയായിരുന്നു സിറാജുദ്ദീന്റെ മന്ത്രവാദം. പ്രാദേശികമായ എതിര്‍പ്പുകളെ നിലംപരിശാക്കാന്‍ മതത്തെ കൂട്ടുപിടിച്ചു.

സാമ്പത്തിക ഉന്നമനം, രോഗശാന്തി, ബിസിനസ് ഉയര്‍ച്ച, ബാധ ഒഴിപ്പിയ്ക്കല്‍ എന്നിവയായിരുന്നു സിറാജുദ്ദീന്‍ നടത്തി വന്നത്. കൊല്ലത്തെ ഹസീനയെന്ന യുവതിയെ മന്ത്രവാദത്തിനിടെ തൊഴിച്ച് കൊന്നതോടെ സിറാജുദ്ദീന്‍ ഒളിവില്‍ പോയി. എട്ട് ദിവസം നീണ്ട് നിന്ന തിരച്ചിലിനൊടുവിലാണ് ഇയാളെ പത്തനം തിട്ടയില്‍ നിന്നും അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് അടക്കം ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിറാജുദ്ദീന്‍. കോടിക്കണക്കിന് രൂപയാണ് മന്ത്രവാദത്തില്‍ നിന്നും ഇയാള്‍ സമ്പാദിച്ചത്.

English summary
Wizard exploited religious beliefs for money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X