Get Updates
Get notified of breaking news, exclusive insights, and must-see stories!

മുളകുപൊടികലക്കി ദേഹത്ത് ഒഴിച്ചു; കോടാലികൊണ്ട് 4 തവണ തലയ്ക്കടിച്ചു, ഭാര്യ ഭര്‍ത്താവിനെ കൊന്നത് ഇങ്ങനെ

നെടുങ്കണ്ടം: കഴിഞ്ഞ ഞായറാഴ്ച കൂട്ടാര്‍ തിയറ്റര്‍ പടിയില്‍ കിഴക്കേക്കര തങ്കച്ചന്‍ മരിച്ചത് തലയ്ക്കടിയേറ്റെന്ന് റിപ്പോര്‍ട്ട്. ഭാര്യ സാറാമ്മ നാല് തവണ കോടാലികൊണ്ട് തലയ്ക്കടിച്ചു. തലയോട്ടി പൊട്ടിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

തങ്കച്ചനും ഭാര്യയും തമ്മില്‍ പലപ്പോഴും കുടുംബ വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തിളച്ച ചൂടുവെള്ളത്തില്‍ മുളകുപൊടി കലക്കി തങ്കച്ചന്റെ ദേഹത്തൊഴിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിന് ശേഷം തങ്കച്ചന്‍ നാട് വിട്ട് പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു. തങ്കച്ചന്റേത് സ്വാഭാവിക മറണംമെന്നാണ് പോലീസ് ആദ്യം കരുതിയത്.

 ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്നു

ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്നു

വീടിനുള്ളിലെ ഭിത്തിയിലും കസേരകളിലും രക്തക്കറ കണ്ടെത്തിയതോടെ കൊലപാതകമെന്നു സംശയമായി. ചുറ്റിക കൊണ്ട് അടിച്ചുകൊന്നുവെന്ന് സാറാമ്മ പറഞ്ഞെങ്കിലും പിന്നീട് മൊഴിമാറ്റുകയായിരുന്നു.

 പോലീസ് സ്‌റ്റേഷന്‍

പോലീസ് സ്‌റ്റേഷന്‍

കഴിഞ്ഞ ദിവസം രാത്രി കമ്പംമെട്ട് പോലീസ് സ്‌റ്റേഷനില്‍ സാറാമ്മയെ ചോദ്യംചെയ്തപ്പോഴാണ് കഴിഞ്ഞ ഞായറാഴ്ച തങ്കച്ചന്‍ ഉറങ്ങുന്നതിനിടെ പൂല്‍ച്ച രണ്ട് മണിക്ക് കോടാലിക്ക് തലയ്ക്കടിച്ച് കൊന്നതാണെന്ന് സാറാമ പോലീസിനോട് പറഞ്ഞത്.

 മൃതദേഹം

മൃതദേഹം

മൃതദേഹം പുറത്തേക്കു വലിച്ചതിന്റെ പാടുകള്‍ വീടിനുള്ളിലുണ്ട്. കഴുത്തില്‍ കയര്‍കെട്ടിയാണ് മൃതദേഹം പുറത്ത് എത്തിച്ചത്.

 സെപ്റ്റിക് ടാങ്ക്

സെപ്റ്റിക് ടാങ്ക്

സമീപവാസികള്‍ക്കു ദുര്‍ഗന്ധം അനുഭവപ്പെട്ടെങ്കിലും തങ്കച്ചന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തകരാറെന്നാണ് കരുതിയത്.

 മൃതദേഹം പൊതിഞ്ഞു കെട്ടി

മൃതദേഹം പൊതിഞ്ഞു കെട്ടി

വീടിനുപിന്നില്‍ എന്തോ വസ്തു പൊതിഞ്ഞിട്ടിരിക്കുന്നതായി കണ്ടെങ്കിലും ആര്‍ക്കും മൃതദേഹമാണെന്നു സംശയം തോന്നിയിരുന്നില്ല.

 പോലീസ്

പോലീസ്

നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറമ്പന്‍, എസ്‌ഐ ഷനല്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+