Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് സ്കൂട്ടര്‍ യാത്രികയെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു, തുണി പൊക്കി നഗ്നത കാട്ടി, യുവതിയുടെ മാറിടം....

കോട്ടയം: കോട്ടയത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയ കാറിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച ശേഷം തുണി പൊക്കി കാട്ടിയതായി പരാതി. അക്രമി സംഘത്തിന്റെ മര്‍ദ്ദനത്തില്‍ യുവതിയ്ക്ക് സാരമായി പരിക്കേറ്റു. കോട്ടയത്ത് റബ്ബര്‍ ബോര്‍ഡിന് സമീപം സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയാണ് അക്രമണത്തിന് ഇരയായത്.

ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 22 കാരിയായ യുവതിയുടെ മാറിടത്തിലും കഴുത്തിലും നഖം കൊണ്ട് മുറിഞ്ഞ പാടുകളും ചതവുകളും ഉണ്ട്. ഒരാഴ്ച മുന്‍പ് മണര്‍ക്കാട് ജംഗ്ഷമില്‍ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു കാറുമായി കൂട്ടിയിടിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള പകയാണ് ആക്രമണത്തിന് കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കാറില്‍ ഉണ്ടായിരുന്നവര്‍ നഷ്ടപരിഹാരം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചതെന്നും യുവതി പറഞ്ഞു .

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച വൈകിട്ട് മാധവന്‍പടി ഭാഗത്തായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് പോവുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് കാറിലെത്തിയ നാലുപേര്‍ കാര്‍ മുന്നിലേയ്ക്ക് ഓടിച്ച് കയറ്റി സ്‌കൂട്ടര്‍ തടയുകയായിരുന്നു.

തല്ലും പിന്നെ...

തല്ലും പിന്നെ...

കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങി വന്ന കൈലിയും ടീ ഷര്‍ട്ടും ധരിച്ചയാള്‍ യുവതിയുടെ കഴുത്തില്‍ ഇടിയ്ക്കുകയും നിലത്ത് വീണപ്പോള്‍ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു

 നഗ്നത പ്രദര്‍ശിപ്പിച്ചു

നഗ്നത പ്രദര്‍ശിപ്പിച്ചു

അക്രമി സംഘത്തിലൊരാള്‍ തുണിപൊക്കി നഗ്നത പ്രദര്‍ശിപ്പിച്ചതായും യുവതി പറഞ്ഞു.

നാട്ടുകാരേയും

നാട്ടുകാരേയും

രക്ഷിയ്ക്കാനെത്തിയ നാട്ടുകാരേയും അക്രമി സംഘം ഭീഷണിപ്പെടുത്തി. സമീപത്തെ വീടിന്റെ മുറ്റത്തേയ്ക്ക് ഓടിക്കയറിയ യുവതിയെ പൂച്ചട്ടിയെടുത്ത് തലയ്ക്കടിച്ച് വീഴ്ത്തി.

മറ്റെന്തെങ്കിലും കാരണം

മറ്റെന്തെങ്കിലും കാരണം

അക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് പൊലീസ് അന്വേഷിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+