Get Updates
Get notified of breaking news, exclusive insights, and must-see stories!

അയല്‍വാസിയുടെ 'കരവിരുത്'...വീട്ടമ്മയ്ക്ക് നേരിടേണ്ടിവന്നത്, അയാള്‍ക്കെതിരേ നേരത്തേയും കേസ്

ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ അയല്‍വായിസായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്താണ് സംഭവം നടന്നത്. കൊല്ലം സ്വദേശിയായ ദിനേശനെയയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ നേരത്തേയും സമാനമായ കേസുണ്ട്.

ജാമ്യത്തിലിറങ്ങി

ജാമ്യത്തിലിറങ്ങി

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ ദിനേശനെ നേരത്തേയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും അയാള്‍ ഇത് തുടര്‍ന്നതോടെയാണ് വീണ്ടും വീട്ടമ്മ പരാതിപ്പെട്ടത്.

ജോലി ചെയ്യുന്നത് ഒരേ സ്ഥാപനത്തില്‍

ജോലി ചെയ്യുന്നത് ഒരേ സ്ഥാപനത്തില്‍

വീട്ടമ്മയും ദിനേശനും ഒരേ സ്ഥാപനത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവിടെ വച്ചു ഫോട്ടോയെടുത്ത ശേഷം നഗ്നചിത്രങ്ങളില്‍ വീട്ടമ്മയുടെ തല മോര്‍ഫ് ചെയ്താണ് ദിനേശ് ഫേസ്ബുക്ക് ഉടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

പോലീസ് അറസ്റ്റ്

പോലീസ് അറസ്റ്റ്

വീട്ടമ്മ നേരത്തേ പരാതി നല്‍കിയതിനെ തുടര്‍ന്ന് നേരത്തേ ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു ജയിലിലായ ഇയാള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും വീട്ടമ്മയ്‌ക്കെതിരേ ഇയാളുടെ അപമാനം തുടരുകയായിരുന്നു.

വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ അന്നു തന്നെ മയ്യനാട്ടുള്ള വൃദ്ധയെ ദിനേശ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ വൃദ്ധയെ അപമാനിക്കാന്‍ ശ്രമിച്ചത്.

പോലീസ് മര്‍ദ്ദിച്ചുവെന്ന്

പോലീസ് മര്‍ദ്ദിച്ചുവെന്ന്

കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പോലീസ് തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ദിനേശ് കൊല്ലം ജില്ലാ ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ പരിശോധനില്‍ ഇയാള്‍ പറഞ്ഞത് കള്ളമാണെന്ന് തെളിയുകയും ചെയ്തു.

നിരവധി പരാതികള്‍

നിരവധി പരാതികള്‍

സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ദിനേശിനെതിരേ കൊല്ലത്തുള്ള വിവിധ സ്റ്റേഷനുകളില്‍ നിരവധി പരാതികളുണ്ടെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+