ജോലി തേടിയെത്തിയ യുവതിക്ക് ക്രൂരപീഡനം!!! സംഘത്തില്‍ സ്ത്രീയും...രക്ഷിച്ചത് ആ ഫോണ്‍ കോള്‍!!
ഷാഡോ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
തിരുവനനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു. ഏപ്രിലിലാണ് സംഭവം നടന്നത്. പിന്നില്‍ ആറംഗ സംഘമാണെന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്.
രണ്ടു പേരെ നേരത്തേ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ടു പേര്‍ പിടിയില്‍
ആറംഘ സംഘത്തിലെ രണ്ടു പേരെ ഷാഡോ പോലീസ് പിടികൂടി. മലയിന്‍കീഴ് തറട്ടവിള ലക്ഷംവീട് ഉത്രാടം നിവാസില്‍ അഭിലാഷ് (30), കഴക്കൂട്ടം നെഹ്‌റു ജംക്ഷനില്‍ മണക്കാട്ട് വിളാകത്ത് വീട്ടില്‍ ഹരിലാല്‍ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തില്‍ ഒരു യുവതിയും
ആറു പേരുള്‍പ്പെടുന്ന സംഘത്തില്‍ ഒരു യുവതിയും ഉള്‍പ്പെട്ടിട്ടുണ്ട്. നീതികൃഷ്ണയെന്ന യുവതിയാണ് സംഘത്തിലുള്ളത്. ഇവരെ നേരത്തേ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പീഡിപ്പിക്കപ്പെട്ടത്
ആര്യങ്കാവ് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ജോലി വാഗ്ദാനം ചെയ്ത് നീതി കൃഷ്ണ ഈ യുവതിയെ ഫോണില്‍ വിളിക്കുകയായിരുന്നു.

കാറില്‍ കയറ്റിക്കൊണ്ടുപോയി
കേശവദാസപുരത്തേക്ക് എത്താന്‍ യുവതിയോട് നീതികൃഷ്ണ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ യുവതിയെ കാറിലെത്തിയ സംഘം നന്ദന്‍കോട് പ്ലാമൂട്ടിലുള്ള ഫ്‌ലാറ്റിലെത്തിച്ച് തങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നി
അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു യുവതി രക്ഷപ്പെടാന്‍ ശ്രമം നടത്തി. പക്ഷെ യുവതിയെ ബലം പ്രയോഗിച്ച് മുറിയില്‍ പൂട്ടിയിട്ട ശേഷം സംഘത്തില്‍ നാലു പേര്‍ ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു.

പീഡനം തുടര്‍ന്നു
യുവതിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ അവര്‍ നശിപ്പിച്ചു. കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ കാറില്‍ കയറ്റി കിംസ് ആശുപത്രിക്ക് അരികിലുള്ള ഫ്‌ലാറ്റിലും പ്ലാമൂട്ടിലെ ഫ്‌ളാറ്റിലും കൊണ്ടുപോയി പുറത്തു നിന്നുള്ള ആളുകളെ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു.

ആ ഫോണ്‍
മുറിയിലുണ്ടായിരുന്ന ഫോണാണ് യുവതിയെ രക്ഷിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഈ ഫോണില്‍ നിന്നും യുവതി വിളിക്കുകയായിരുന്നു. തുടര്‍ന്നു പോലീസെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. നീതികൃഷ്ണയെയും ദീപക് എന്നയാളെയുമാണ് പോലീസ് നേരത്തേ അറസ്റ്റ് ചെയ്ത്തത്. ഇതേ തുടര്‍ന്നു ഒളിവില്‍പ്പോയ അഭിലാഷിനെയും ഹരിലാലിനെയും ഒളിസങ്കേതത്തില്‍ വച്ചു പോലീസ് പിടികൂടുകയായിരുന്നു.












Click it and Unblock the Notifications