ടിക്കറ്റെടുത്തില്ല, കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍ യാത്രക്കാരിയുടെ കരണത്തടിച്ചു
എറണാകുളം: ടിക്കറ്റില്ലാതെ യാത്ര ചെയ്ത സ്ത്രീയെ, വനിത കണ്ടക്ടര്‍ കരണത്തടിച്ചു. കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് വൈറ്റിലയില്‍ എത്തിയപ്പോഴാണ് സംഭവം. ടിക്കറ്റ് എക്‌സാമിനര്‍ പിഴ ചുമത്തി എന്നാരോപിച്ചാണ് വനിത കണ്ടക്ടര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ചത്. വനിത കണ്ടക്ടര്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തു.
ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്കുള്ള ആര്‍എസ്‌കെ 756 ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവം. തൃപ്പൂണിത്തുറ സ്വദേശിയായ ശാന്തി എന്ന വീട്ടമയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബസ് എരമല്ലൂര്‍ പിന്നിട്ടിട്ടും ശാന്തി ടിക്കറ്റ് എടുത്തില്ല. ഇത് എക്‌സാമിനര്‍ കണ്ടെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

കണ്ടക്ടറും ശാന്തിയും തമ്മില്‍ വാക്കു തര്‍ക്കമായി. വൈറ്റിലയില്‍ എത്തിയപ്പോള്‍ ടിക്കറ്റിന്‍റെ ബാക്കി തുകയായ രണ്ട് രൂപ ശാന്തി ആവശ്യപ്പെട്ടു. കണ്ടക്ടര്‍ സിന്ധു ശാന്തിയുടെ കരണത്തടിയ്ക്കുകയാണ് ചെയ്തത്. രംഗങ്ങള്‍ക്ക് സാക്ഷിയായ യുവാവ് പ്രശ്‌നത്തില്‍ ഇടപെട്ടത് സംഭവം കൂടുതല്‍ വഷളാക്കി. ബസിന് പുറത്തിറങ്ങിയ യുവാവിനെ സംഭവം എ്‌തെന്നറിയാതെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. കണ്ടക്ടര്‍ക്കെതിരെ സിന്ധു മരട് പൊലീസില്‍ പരാതി നല്‍കി .












Click it and Unblock the Notifications