Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചു... കേരളത്തില്‍ തന്നെ; പലതവണ പീഡിപ്പിച്ചു

ഒരിക്കല്‍ പീഡ‍ിപ്പിച്ചതിന് ശേഷം ഇയാള്‍ യുവതിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി. അതിന് ശേഷം പലതവണ ശാരീരികമായി ഉപയോഗിക്കുകയും ചെയ്തു.

ഷൊര്‍ണൂര്‍: തൃശൂരില്‍ വീട്ടമ്മയെ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലരപാത്സംഗം നടത്തിയ വെളിപ്പെടുത്തല്‍ സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് കേരളം മുക്തമായിട്ടില്ല. അതിന് മുമ്പ് കൊല്ലത്ത് നിന്നും സമാനമായ മറ്റൊരു വാര്‍ത്ത വന്നു. ഇപ്പോഴിതാ പാലക്കാട് ജില്ലയില്‍ നിന്ന് മറ്റൊരു പീഡന വാര്‍ത്ത കൂടി.

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മയെ പീഡിപ്പിച്ചതാണ് സംഭവം. ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. പോലീസില്‍ പരാതിപ്പെട്ടിട്ടും ഒരു കാര്യവും ഉണ്ടായില്ലെന്ന് യുവതി തന്നെ വെളിപ്പെടുത്തുന്നു.

യുവതി പ്രതികരിക്കാന്‍ തുടങ്ങിയതോടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. പക്ഷേ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല എന്ന് മാത്രം.

 ഷൊര്‍ണൂര്‍ സ്വദേശിനി

ഷൊര്‍ണൂര്‍ സ്വദേശിനി

ഷൊര്‍ണൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ വിവാഹമോചതിയാണ്. തൃത്താല സ്വദേശി റഫീഖ് എന്ന ആളാണ് തന്നെ പീഡിപ്പിച്ചത് എന്ന് യുവതി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.

പരിചയം

പരിചയം

രണ്ട് വര്‍ഷം മുമ്പാണ് റഫീഖിനെ പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറി. നല്ല സുഹൃത്തുക്കളായി. യുവതിയ്ക്ക് സ്വന്തമായി ഒരു ബേക്കറിയും ഉണ്ടായിരുന്നു. അവിടെ വച്ചാണ് പീഡനം നടക്കുന്നത്.

 മയക്കുമരുന്ന്

മയക്കുമരുന്ന്

ഒരിക്കല്‍ ബേക്കറിയില്‍ ഇരിക്കുമ്പോള്‍ റഫീഖ് വന്നു. ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ കൈയ്യില്‍ ഉണ്ടായിരുന്ന ശീതള പാനീയം നല്‍കി. അതോടെ തനിക്ക് ബോധം നഷ്ടപ്പെട്ടു. ഈ സമയം റഫീഖ് തന്നെ ശാരീരികമായി ഉപയോഗിച്ചു എന്നാണ് യുവതി പറയുന്നത്.

വിവാഹ വാഗ്്ദാനം

വിവാഹ വാഗ്്ദാനം

സംഭവം പുറത്ത് പറയരുതെന്ന് റഫീഖ് ആവശ്യപ്പെട്ടു. വിവാഹം കഴിയ്ക്കാമെന്ന വാഗ്ദാനവും നല്‍കി. ഇത് യുവതി വിശ്വസിക്കുകയും ചെയ്തു.

പീഡനം

പീഡനം

ഇതിന് ശേഷം പലതവണ റഫീഖ് തന്നെ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. വിവാഹവാഗ്ദാനം റഫീഖ് പാലിക്കുമെന്ന് തന്നെയായിരുന്നത്രെ പ്രതീക്ഷിച്ചിരുന്നത്.

 അകന്നു

അകന്നു

എന്നാല്‍ ഇതിനിടെ റഫീഖ് അകന്നുതുടങ്ങി. അപ്പോഴാണ് യുവതി കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. അപ്പോഴാണ് മനസ്സിലായത് റഫീഖ് വിവാഹിതനാണെന്ന കാര്യം.

 കിമിനല്‍

കിമിനല്‍

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് റഫീഖ് എന്ന് വ്യക്തമായതായും യുവതി പറയുന്നു. മയക്കുമരുന്ന് കേസിലും അടിപിടി കേസിലും ഇയാള്‍ പ്രതിയാണത്രെ.

ഭീഷണി

ഭീഷണി

വിവരങ്ങള്‍ അറിഞ്ഞതിന് ശേഷം യുവതി പ്രതികരിക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രതികാര നടപടികളും തുടങ്ങി. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. കൂടാതെ ഭീഷണിയും.

 ഫോണ്‍ നമ്പര്‍

ഫോണ്‍ നമ്പര്‍

യുവതിയുടെ ഫോണ്‍ നമ്പര്‍ റഫീഖ് സുഹൃത്തുക്കള്‍ക്ക് കൈമാറിയിരുന്നത്രെ. ഇവര്‍ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി. രാത്രിയില്‍ പോലും കടയുടെ ഷട്ടറില്‍ തട്ടി പേടിപ്പെടുത്തും... അങ്ങനെ കാര്യങ്ങള്‍ കൈവിട്ട് പോയി.

വധഭീഷണി

വധഭീഷണി

തന്നേയും കുട്ടികളേയും കടയില്‍ ഇട്ട് കൊന്ന് കത്തിച്ച് കളയും എന്ന് ഭീഷണിപ്പെടുത്തിയത്രെ. കൂടാതെ വീട്ടില്‍ കഞ്ചാവ് കൊണ്ടുവന്ന് വച്ച് കേസില്‍ പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയത്രെ.

 പരാതി

പരാതി

ഈ സാഹചര്യത്തിലാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഒരിക്കല്‍ റഫീഖിനെ പോലീസ് സ്‌റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ആ ദിവസം തനിക്ക് പോകാന്‍ സാധിച്ചില്ലെന്ന് യുവതി പറയുന്നു. സെപ്തംബര്‍ 1 നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് ഒരു തുടര്‍നടപടികളും ഉണ്ടായില്ലെന്ന് യുവതി ആരോപിക്കുന്നു.

യുവതി തന്നെ പറയുന്നു

യുവതി മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+