സൗദി വീട്ടുതടങ്കലില്‍ കുടുങ്ങിയ കുറ്റിക്കോലിലെ യുവതി നാട്ടില്‍ തിരിച്ചെത്തി

  • Posted By:
Subscribe to Oneindia Malayalam

കുറ്റിക്കോല്‍: സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് പോയി വീട്ടുതടങ്കലിലായ യുവതി നാട്ടില്‍ തിരിച്ചെത്തി. യുവതിക്ക് ജില്ലാ കലക്ടറുടെ ഇടപെടല്‍ തുണയായി. കുറ്റിക്കോല്‍ പുളുവിഞ്ചി പട്ടികവര്‍ഗ കോളനിയിലെ നാരായണന്റെ ഭാര്യ എച്ച് അമ്മാളുവാണ് തിരിച്ചെത്തിയത്. സൗദി അറേബ്യയില്‍ വീട്ടുതടങ്കലില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതായിരുന്നു യുവതി.

ജിഹാദി വധുക്കൾ നാട്ടിലേക്ക് മടങ്ങുന്നു... ഐസിസ് തകർന്നിട്ടല്ല; പുത്തൻ ജിഹാദി കുഞ്ഞുങ്ങളെ വളര്‍ത്താൻ

സെപ്റ്റംബര്‍ 28ന് വീട്ടുജോലിക്കായി സൗദിയിലേക്ക് പോയ അമ്മാളുവിന് 1500 സൗദി റിയാല്‍ ശമ്പളമായി നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 1000 സൗദി റിയാല്‍ ശമ്പളം കൊടുക്കാനാണ് വീട്ടുകാര്‍ തയ്യാറായത്. യുവതി ഈ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറല്ലെന്ന് ഏജന്‍സിയെ അറിയിച്ചതോടെ അവര്‍ മറ്റൊരു വീട്ടില്‍ ജോലിക്ക് നിര്‍ത്താമെന്ന് പറഞ്ഞ് കൊണ്ടുപോയി. അവിടെ വെച്ച് യുവതിക്ക് മര്‍ദ്ദനമേല്‍ക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ആദ്യത്തെ വീട്ടിലെത്തിച്ചു. വാതില്‍ പൂട്ടിയ അവസ്ഥയിലായിരുന്നു. അവിടെയുണ്ടായിരുന്ന ധാന്യം സ്വയം പാചകം ചെയ്ത് കഴിക്കുകയായിരുന്നു. ആരോടും ഒരു തരത്തിലും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ മൊബൈലില്‍ ലഭിച്ച സൗജന്യ വൈഫൈ സിഗ്‌നലുകളാണ് യുവതിയുടെ ദുരവസ്ഥ പുറം ലോകമറിയാന്‍ കാരണമായത്. മൊബൈലില്‍ കണ്ട ഒരു നമ്പറിലേക്ക് തന്റെ ദുരവസ്ഥ അറിയിക്കുകയായിരുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന കൊടവലം സ്വദേശിയുടെതായിരുന്നു ആ നമ്പര്‍. അദ്ദേഹമാണ് യുവതിയുടെ ദുരവസ്ഥ വീട്ടുകാരെ അറിയിച്ചത്.

woman

വീട്ടുകാര്‍ പൊതുപ്രവര്‍ത്തകനായ പുളുവിഞ്ചിയിലെ വേണുവിന്റെ സഹായത്തോടെ യുവതിയുടെ അവസ്ഥ ജില്ലാ കലക്ടറുടെയും കൊച്ചിയിലെ എമിഗ്രേഷന്‍ അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. കിട്ടിയ വിവരങ്ങള്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും അദ്ദേഹം സൗദിയിലെ ഇന്ത്യന്‍ എംബസിയെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ യുവതിയെ സൗദിയിലേക്ക് കൊണ്ടുപോയ ഏജന്‍സി അവരെ തിരികെ എത്തിക്കാന്‍ നിര്‍ബന്ധിതരായി. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ അമ്മാളു എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ സ്വദേശമായ കുറ്റിക്കോലിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തന്നെ വഞ്ചിച്ച ഏജന്‍സിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുവതി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
woman trapped in saudi house reached home in kuttikkol

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്