• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞങ്ങള്‍ക്ക് ആര്‍ത്തവമുണ്ട്,ആര്‍ത്തവം അശുദ്ധിയല്ല! വൈറലായി #വുമണ്‍ ആര്‍ നോട്ട് ഇംപ്യുവര്‍ കാമ്പെയ്ന്

  • By Aami Madhu

ശബരിമലയില്‍ ​എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിക്ക് പിന്നാലെ ആര്‍ത്തവം വീണ്ടും ചര്‍ച്ചയാവുകയാണ്. ആര്‍ത്തവം അശുദ്ധിയാണെന്നാണ് പലരുടേയും വാദം. ആര്‍ത്തവം അശുദ്ധി തന്നെയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് സുധാകരന്‍റെ പ്രസ്തവാനയും വന്‍ വിവാദമായിരുന്നു.

എന്നാല്‍ ആര്‍ത്തവം അശുദ്ധമല്ലെന്നും ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കാമ്പെയ്നുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍ . #വുമണ്‍ ആര്‍ നോട്ട് ഇംപ്യുവര്‍ എന്ന പേരിലാണ് കാമ്പെയിന് തുടക്കം കുറിച്ചിരിക്കുന്നത്. ആര്‍ത്തവം അശുദ്ധിയാണെന്ന് പറയുന്നവര്‍ക്ക് ചുട്ടമറുടിയും ഇവര്‍ ഫേസ്ബുക്ക് കാമ്പെയ്നിലൂടെ നല്‍കുന്നുണ്ട്. കാമ്പെയ്ന്‍റെ ഭാഗമായി ആഷ്മി സോമന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

 ചെയ്യാന്‍ പാടില്ലാത്ത ലിസ്റ്റ്

ചെയ്യാന്‍ പാടില്ലാത്ത ലിസ്റ്റ്

വല്യേ കുട്ടി ആകുക എന്നത് ഒരു അപരാധം ആയിട്ടാണ് ഞാന്‍ കണ്ടിരുന്നത്..കാരണം ചുറ്റുമുള്ളവര്‍ പറഞ്ഞു പഠിപ്പിച്ച പാഠങ്ങള്‍ അങ്ങനുള്ളതായിരുന്നു..വല്യേ കുട്ടി ആയാല്‍ ഒറ്റക്ക് നടക്കരുത്, പണ്ടത്തെ പോലെ കളിക്കാന്‍ പോകരുത്,അങ്ങോട്ട്‌ നോക്കരുത് ഇങ്ങോട്ട് നോക്കരുത് അങ്ങനെ നീളുന്നു ചെയ്യാന്‍ പാടില്ലാത്തതിന്റെ ലിസ്റ്റ്.

 അയ്യേ എന്ന് തോന്നി

അയ്യേ എന്ന് തോന്നി

അങ്ങനെ കേട്ട് വളര്‍ന്ന ഭീകര അവസ്ഥയെ പേടിച്ചു കാത്തിരുന്ന ഒരു കൌമാരം എനിക്കുണ്ടായിട്ടുള്ളത് കൊണ്ടാകും "വല്യേ കുട്ടി ആവുക" എന്നുള്ള ആ ദിനം എത്തിയപ്പോള്‍ ഞാന്‍ ഓളിയിട്ടു കരഞ്ഞത്..
പേടിച്ച പോലെ ഒന്നും ഉണ്ടായില്ലല്ലോ , പണ്ടുണ്ടായിരുന്ന എന്റെ ശരീരത്തിന് എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകുന്ന പോലെ ഒരു സ്വാഭാവിക മാറ്റം മാത്രമല്ലേ ഉണ്ടായുള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആണ് ആര്‍ത്തവത്തിന്റെ പേരും പറഞ്ഞു നീയത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്കെ പറഞ്ഞിരുന്ന മനുഷ്യന്മാരോട് അയ്യേ എന്ന് തോന്നിയത്...

 ഓര്‍മ്മിപ്പിച്ചു

ഓര്‍മ്മിപ്പിച്ചു

പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ വയറു വേദന കൊണ്ട് പുളഞ്ഞില്ലാതായപ്പോള്‍ വേദനക്ക് മരുന്ന് തപ്പി ടീച്ചറുടെ അടുത്ത് പോയപ്പോഴാണ് നമുക്കി വേദനയൊക്കെ സഹിക്കാനുള്ള ശക്തി നമ്മുടെ ശരീരവും മനസ്സും നമുക്ക് തന്നിട്ടുണ്ടെന്നു അന്നാദ്യമായി ഒരു സ്ത്രീ എന്നെ ഓര്‍മിപ്പിച്ചത്..

 അഭിമാനം തന്നെ

അഭിമാനം തന്നെ

സത്യമാണ് ..എല്ലാ മാസവും കടന്നുവരുന്ന ആ അതിഥി പെണ്ണെന്ന വര്‍ഗത്തിന് നല്‍കുന്ന ആത്മവിശ്വാസവും ധൈര്യവും സഹനശക്തി യും ഒന്നും ചെറുതല്ല.. പുളയുന്ന വേദനയിലും ഞങ്ങൾ നിവർന്നു നിന്നു നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടാകും. ഒരു യന്ത്രമെന്ന പോൽ ജോലികളിൽ മുഴുകിയിട്ടുണ്ടാകും..പെണ്ണാകുക എന്നതിന്റെ ജൈവികമായ ഒരു മാറ്റത്തെ ഞങ്ങള്‍ പെണ്ണുങ്ങള്‍ അഭിമാനമായിട്ട് തന്നെയാണ് കാണുന്നത്...

 പുച്ഛിച്ച് തള്ളാന്‍ തോന്നുന്നത്

പുച്ഛിച്ച് തള്ളാന്‍ തോന്നുന്നത്

നിങ്ങളീ അശുദ്ധി കൽപ്പിക്കുന്ന ആർത്തവരക്തത്തിൽ നിന്നാണ് നിങ്ങളെപ്പോലുള്ളവർ ജനിക്കുന്നത് എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് നിങ്ങളുടെ ആർത്തവ വിരുദ്ധ പോസ്റ്റുകൾ കാണുമ്പോൾ പുച്ഛിച്ചു തള്ളാൻ തോന്നുന്നത്..

മുന്നേറുന്നവരാണ്

മുന്നേറുന്നവരാണ്

ഞങ്ങൾ പെണ്ണുങ്ങളുണ്ടല്ലോ പെണ്ണുങ്ങൾ :) ജനിക്കുമ്പോൾ മുതൽ വിവേചനം എന്തെന്നറിഞ്ഞും അനുഭവിച്ചും വളർന്നു വരുന്നവരാണ്. അത് വീട്ടിൽ നിന്ന് തന്നെ ആകണമെന്നില്ല ഈ സമൂഹത്തിലെ ഓരോ കോണിൽ നിന്നും പലപ്പോഴായി ഞങ്ങൾ അതൊക്കെ കണ്ടും അനുഭവിച്ചും അതിജീവിച്ചും മുന്നേറുന്നവരാണ്.

 ആര്‍ത്തവമുള്ള പെണ്ണുങ്ങള്‍

ആര്‍ത്തവമുള്ള പെണ്ണുങ്ങള്‍

അപ്പോഴുണ്ടാല്ലോ ഈ കോണ്ഗ്രസ്സിന്റെ സുധാകരനെ പോലെ ആർത്തവം അശുദ്ധി ആണെന്നൊക്കെ വന്നു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ അവരോടൊക്കെ ഞങ്ങൾക്ക് പറയാനുള്ളത് എന്താന്നറിയോ. ഞങ്ങൾ പെണ്ണുങ്ങൾ തന്നെയാണ്. ആർത്തവമുള്ള പെണ്ണുങ്ങൾ.

 കാര്‍ക്കിച്ച് തുപ്പും

കാര്‍ക്കിച്ച് തുപ്പും

ആ ആർത്തവം നിങ്ങൾക്ക് അശുദ്ധി ആയിട്ടൊക്കെ തോന്നുന്നത് തലയിൽ ചാണകം നിറഞ്ഞത് കൊണ്ടാകാം. :) നിങ്ങൾക്കിവിടെ ജീവിക്കാനുള്ള അവകാശം പോലെ തന്നെ ആർത്തവമുള്ള പെണ്ണിനും ഇവിടെ ജീവിക്കാനുള്ള മൗലിക അവകാശം ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. ഇല്ലെങ്കിലുണ്ടല്ലോ കുലസ്ത്രീ അല്ലാത്ത സ്വന്തം സ്വത്വത്തെ കുറിച്ച് ബോധമുള്ള പെണ്ണുങ്ങളുണ്ടല്ലോ അവർ കാർക്കിച്ച് തുപ്പും :)

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൂടുതൽ sabarimala temple വാർത്തകൾView All

English summary
women are not impure facebook campaign getting viral

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more