ലാലിന്റെ ധാർഷ്ഠ്യം ഫ്യൂഡൽ സ്വഭാവം!! നടിക്ക് നീതി നേടാൻ സഹപ്രവർത്തകർ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സംവിധായകൻ ജീൻപോൾ ലാലിനെതിരെ പരാതി നൽകിയ നടിക്ക് പിന്തുണയുമായി വിമെൻ ഇൻ സിനിമ കളക്ടീവ്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പരാതിക്കാരിയായ നടിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ചെറുത്തുനിൽപിന്റെ ശബ്ദങ്ങളെ വിലക്കുകളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചിരുന്നവരോട് സ്ത്രീകൾ ഉറക്കെ കലഹിച്ചു തുടങ്ങിയിരിക്കുന്നു എന്ന മുന്നറിയിപ്പും വിമെൻ ഇൻ സിനിമ കളക്ടീവ് നൽകുന്നു.

മലയാള സിനിമയിലെ തൊഴിൽ സംസ്കാരം സ്ത്രീകളെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും ഇവർക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്ത്രീകൾ പോലീസിൽ രജിസ്റ്റർ ചെയ്ത ചില പരാതികളെന്നും സംഘടന പറയുന്നു.

wcc

സിനിമയിൽ ശരീരം അനാവൃതമാക്കേണ്ട സന്ദർഭത്തിൽ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോൾ അവർ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നൽകുന്ന കരാറിൽ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴിൽ മര്യാദയാണെന്നും സംഘടന വ്യക്തമാക്കിയിരിക്കുന്നു.

മലയാള സിനിമ മേഖലയിൽ അഭിനേതാക്കളടക്കമുള്ള ഒരു വിഭാഗം ജോലിചെയ്യുന്നത് ഒരു കരാറും ഇല്ലാതെയാണെന്ന് നടിയുടെ പരാതിയിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും സംഘടന പറയുന്നു. പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാർഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡൽ സ്വഭാവത്തെയാണ് കാണിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുന്നു. നടിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനെതിരെയും പരാമർശമുണ്ട്.

സിനിമാ മേഖലയെ തൊഴിലിടം എന്ന നിലയിൽ കൃത്യമായി നിർവ്വചിക്കേണ്ടതിന്റയും ലൈംഗിക പീഡന പരാതി സെല്ലുകൾ സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതെയെ കുറിച്ച് സംഘടന ഉയർത്തിയ വാദമുഖങ്ങളെ സാധൂകരിക്കുന്നതാണ് ഈ സംഭവങ്ങളെന്നും സംഘടന വ്യക്തമാക്കിയിരിക്കുന്നു.

ഹണി ബി ടുവിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും ഡ്യൂപ്പിനെ വച്ച് മോശം രംഗങ്ങൾ അനുമതി ഇല്ലാതെ ചിത്രീകരിച്ചുവെന്നും കാണിച്ച് സംവിധായകൻ ജീൻ പോൾ ലാലിനെതിരെ നടി പരാതി നൽകിയിരുന്നു. ഇതിൽ നടിയെ വിമർശിച്ച് ലാലും രംഗത്തെത്തിയിരുന്നു.

വിമെൻ ഇൻ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....

English summary
women in cinema collective facebook post against lal.
Please Wait while comments are loading...