ദിലീപിനും കാവ്യയ്ക്കും വേണ്ടി കണ്ണീർ.. എംഎൽഎയ്ക്ക് മുട്ടൻ പണികൊടുത്ത് സിനിമയിലെ ചുണയുള്ള പെണ്ണുങ്ങൾ!

 • Posted By: Anamika
Subscribe to Oneindia Malayalam
cmsvideo
  ഗണേശിന് എട്ടിന്റെ പണികൊടുത്ത് സിനിമയിലെ ചുണയുള്ള പെണ്ണുങ്ങള്‍ | Oneindia Malayalam

  കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമയ്ക്ക് അകത്തും പുറത്തും ഉള്ള പ്രമുഖരുടെ ഇരട്ടത്താപ്പ് നിലപാട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പുറമേ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം എന്ന് പറഞ്ഞുകൊണ്ട് തന്നെ കുറ്റാരോപിതന് വേണ്ടി കണ്ണീരൊഴുക്കുകയാണ് പലരും. അമ്മയുടെ വാര്‍ത്താ സമ്മേളനം തൊട്ട് ദിലീപിനെ കാണാന്‍ ജയിലേക്കുള്ള ഒഴുക്ക് വരെ ചൂണ്ടിക്കാണിക്കുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. ദിലീപിന് വേണ്ടി ഘോരപ്രസംഗം നടത്തിയ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന് ഒടുവില്‍ പണി കിട്ടിയിരിക്കുകയാണ്.

  നാദിർഷയുടെ വിധി രണ്ട് ദിവസത്തിനകം.. നെഞ്ച് വേദന നാദിർഷയെ രക്ഷിക്കില്ല.. ദിലീപിനൊപ്പം പൂട്ടും!

  ദിലീപ് നിരപരാധിയെന്നതിന് കയ്യിൽ തെളിവുണ്ട്.. നടിയെ ക്രൂരമായി അധിക്ഷേപിച്ച് പിസി ജോർജ് വീണ്ടും!

  ദിലീപിന് വേണ്ടി താരങ്ങൾ

  ദിലീപിന് വേണ്ടി താരങ്ങൾ

  ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് രണ്ട് മാസത്തോളമായി ദിലീപ് ആലുവ സബ് ജയിലില്‍ കഴിയുന്നു. ആദ്യദിനങ്ങളിലൊന്നും ദിലീപിന് പിന്തുണയുമായി ജയിലിലേക്ക് ആരുമെത്തിയില്ല. എന്നാല്‍ അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് പുറത്തിറങ്ങുമെന്നായപ്പോള്‍ ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ജയിലിലേക്ക് ഒഴുകി

  പിന്തുണച്ച് ഗണേഷ്

  പിന്തുണച്ച് ഗണേഷ്

  ദിലീപിനെ ജയിലിനകത്ത് കണ്ട് ഒരു മണിക്കൂറോളം സംസാരിച്ച ഗണേഷ് കുമാര്‍ പുറത്ത് വന്ന് മുഴുവന്‍ സിനിമാക്കാരോടും ദിലീപിനെ പിന്തുണയ്ക്കണം എന്ന് പറയാനും മടിച്ചില്ല. ഗണേഷിന്റെ ഈ നിലപാടിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരികയുമുണ്ടായി.

  പരാതിയുമായി വനിതാ സംഘടന

  പരാതിയുമായി വനിതാ സംഘടന

  ജനപ്രതിനിധി കൂടിയായ ഗണേഷ് കുമാര്‍ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. നിയമസഭാ സ്പീക്കര്‍ക്കാണ് സ്ത്രീകളുടെ സിനിമാ സംഘടന പരാതി നല്‍കുക. കുറ്റാരോപിതനായ വ്യക്തിക്കൊപ്പം നില്‍ക്കുന്ന ഗണേഷ് കുമാര്‍ എന്ത്‌കൊണ്ടാണ് നടിക്കൊപ്പം നില്‍ക്കാത്തത് എന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ചോദിക്കുന്നു.

  ദിലീപ് തെറ്റുകാരനല്ലെന്ന്

  ദിലീപ് തെറ്റുകാരനല്ലെന്ന്

  തന്റെ സര്‍ക്കാരിന്റെ പോലീസ് കുറ്റക്കാരനെന്ന് കണ്ടെത്തി ജയിലില്‍ ഇട്ടിരിക്കുന്ന സഹപ്രവര്‍ത്തകന്റെ കാര്യത്തില്‍ ഗണേഷ് കുമാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അമ്പരപ്പിക്കുന്നതാണ്. കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ ദിലീപ് തെറ്റുകാരനല്ലെന്നാണ് എംഎല്‍എയുടെ വിശദീകരണം

  സഹപ്രവർത്തകനെന്ന നിലയിൽ

  സഹപ്രവർത്തകനെന്ന നിലയിൽ

  താന്‍ ദിലീപിനൊപ്പമാണ് എന്ന് തുറന്ന് പ്രഖ്യാപിക്കുകയാണ് ഗണേഷ് കുമാര്‍ ചെയ്തിരിക്കുന്നത്. താന്‍ എംഎല്‍എ ആയല്ല, മറിച്ച് 25ഓളം വര്‍ഷങ്ങളായി സിനിമയില്‍ തന്റെ സഹപ്രവര്‍ത്തകനായ ആളെ കാണാനെത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ ന്യായീകരിക്കുന്നു

  കുടുംബത്തിനും പിന്തുണ

  കുടുംബത്തിനും പിന്തുണ

  തന്റെ പാര്‍ട്ടി ചെയര്‍മാനും പിതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ നിര്‍ദേശ പ്രകാരമാണ് ദിലീപിനെ കാണാനെത്തിയത്. നേരത്തെ ദിലീപിന്റെ അമ്മയേയും മകളേയും ഭാര്യയേയും വീട്ടില്‍ ചെന്ന് കണ്ടിരുന്നുവെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

  മുഖ്യമന്ത്രിയിൽ വിശ്വാസം

  മുഖ്യമന്ത്രിയിൽ വിശ്വാസം

  ദിലീപിന്റെ കാര്യത്തില്‍ പോലീസിന് തെറ്റ് പറ്റിയിട്ടുണ്ട് എങ്കില്‍ അത് തിരുത്തണം എന്ന് പറയാനും എംഎല്‍എ മടി കാണിച്ചില്ല. അതേസമയം ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് പറയാനും ഗണേഷ് കുമാര്‍ മറന്നില്ല.

  ഒപ്പം നടന്നവർ കയ്യൊഴിഞ്ഞു

  ഒപ്പം നടന്നവർ കയ്യൊഴിഞ്ഞു

  ദിലീപിനെ പിന്തുണയ്ക്കാത്തവരെ വിമര്‍ശിക്കുകയും ചെയ്തു ഗണേഷ് കുമാര്‍. നേരത്തെ നല്ല കാലത്ത് ദിലീപിന്റെ തോളില്‍ കയ്യിട്ട് നടന്നവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. അവര്‍ പേടിച്ച് മിണ്ടാതിരിക്കുകയാണ് എന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

  ഔദാര്യം പറ്റിയവർ പിന്തുണയ്ക്കണം

  ഔദാര്യം പറ്റിയവർ പിന്തുണയ്ക്കണം

  സിനിമയില്‍ ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ അദ്ദേഹം ആപത്തില്‍പ്പെട്ടപ്പോള്‍ കയ്യൊഴിയുന്നത് ശരിയല്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനോട് അസൂയ ഉള്ളവരുടെ വിമര്‍ശനം ഭയന്ന് സിനിമാ രംഗത്തുള്ളവര്‍ പിന്തുണ നല്‍കാതിരിക്കരുതെന്നും ഗണേഷ് വ്യക്തമാക്കി

  ജാമ്യം നൽകാതെ പീഡനം

  ജാമ്യം നൽകാതെ പീഡനം

  സ്ത്രീകളെ പീഡിപ്പിച്ച പണച്ചാക്കുകള്‍ക്ക് ജാമ്യം ലഭിക്കുന്നു. പീഡനക്കേസില്‍ ഉള്‍പ്പെട്ട വിന്‍സെന്റ് എംഎല്‍എയ്ക്കും ജാമ്യം ലഭിച്ചു. ദിലീപിനെ പോലൊരു കലാകാരന് മാത്രം ജാമ്യം നിഷേധിച്ച് ഉള്ളില്‍ തള്ളിയതിനോട് വ്യക്തിപരമായി യോജിപ്പില്ല.

  എല്ലാവര്‍ക്കും നീതിലഭിക്കണം

  എല്ലാവര്‍ക്കും നീതിലഭിക്കണം

  ദിലീപിനോട് കേസിന്റെ കാര്യമൊന്നും താന്‍ സംസാരിച്ചില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. നടിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറുകയും ചെയ്തു ഭരണപക്ഷ എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍. എല്ലാവര്‍ക്കും നീതിലഭിക്കണം എന്നതായിരുന്നു നടിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം.

  കുടുംബത്തിന്റെ വേദന

  കുടുംബത്തിന്റെ വേദന

  അതേസമയം ദിലീപിന്റെ കുടുംബത്തിന്റെ വേദന പങ്കുവെയ്ക്കാനും എംഎല്‍എ മറന്നില്ല. ദിലീപിന്റെ മകളുടെ ദുഖം, ഭാര്യയുടെ വേദന, കണ്ണ് നേരെ കാണാന്‍ വയ്യാത്ത, പത്തെണ്‍പത് വയസ്സായ അമ്മയുടെ വേദന കാണാതിരിക്കാന്‍ സാധിക്കില്ലെന്നും ഗണേഷ് പറഞ്ഞു. ശബ്ദം ഇടറിക്കൊണ്ടായിരുന്നു എംഎല്‍എയുടെ പ്രതികരണം

  താരങ്ങളുടെ ഒഴുക്ക്

  താരങ്ങളുടെ ഒഴുക്ക്

  ഗണേഷ് കുമാറിനെ കൂടാതെ തിരുവോണത്തിന് ദിലീപിന് ഓണക്കോടിയുമായി നടൻ ജയറാം ജയിലിലെത്തിയിരുന്നു. പിന്നീട് നടന്മാരായ ഹരീശ്രീ അശോകൻ, വിജയരാഘവൻ, സുധീർ, സംവിധായകൻ രഞ്ജിത്ത്, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, എം രഞ്ജിത്ത് എന്നിവരും ആലുവ സബ് ജയിലിലെത്തി ദിലീപിന് കണ്ട് പിന്തുണ അറിയിച്ചിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Women in Cinema Collective to file compliant against Ganesh Kumar MLA for supporting Dileep

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്