കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണെണ്ണയെന്ന് കരുതി അടുപ്പില്‍ പെട്രോളൊഴിച്ചു; തീ പടര്‍ന്ന് പൊള്ളലേറ്റ യുവതി മരിച്ചു

മണ്ണെണ്ണയെന്ന് കരുതി അടുപ്പില്‍ പെട്രോളൊഴിച്ചു; തീ പടര്‍ന്ന് പൊള്ളലേറ്റ യുവതി മരിച്ചു

  • By Desk
Google Oneindia Malayalam News

മുളിയാര്‍: അടുപ്പില്‍ വെള്ളം ചൂടാക്കാനായി കന്നാസില്‍ സൂക്ഷിച്ച പെട്രോള്‍ മണ്ണെണ്ണയെന്ന് കരുതി ഒഴിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുളിയാര്‍ കോട്ടൂര്‍ തറവിലെ സന്തോഷിന്റെ ഭാര്യ ചിത്രാവതി(26)യാണ് മരിച്ചത്. കാനത്തൂര്‍ പാടിയിലെ ഒരു വീട്ടിലെ ജോലിക്കാരിയായിരുന്നു ചിത്രാവതി. ഡിസംബര്‍ 26ന് വൈകിട്ടാണ് അപകടമുണ്ടായത്.

fire

വെള്ളം ചൂടാക്കാനായി മണ്ണെണ്ണയെന്ന് കരുതി അടുപ്പിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീ പടര്‍ന്ന് സാരമായി പൊള്ളലേറ്റ ചിത്രാവതിയെ മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കോട്ടൂര്‍ ശിവപുരത്തെ മാധവന്‍-സുശീല ദമ്പതികളുടെ മകളാണ് ചിത്രാവതി. ആറു മാസം മുമ്പാണ് വിവാഹിതയായത്. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശാന്തി, സരസ്വതി, രോഹിണി, നേത്രാവതി, ദിവാകരന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്കായി മൊബൈല്‍ ആപ്പ്

English summary
women killed in fire, police file case as unnatural death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X