കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത ജീവനക്കാരുടെ തുണിയുരിഞ്ഞ് പരിശോധന സെസിനെതിരെ പ്രതിഷേധം

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: വനിത ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയതിന് കൊച്ചിന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിനെതിരെ പ്രതിഷേധം.ഉപയോഗിച്ച നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച് യുവതിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ജീവനക്കാരെ വസ്ത്രമഴിച്ച് പരിശോധിച്ചത്. സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധിച്ചതില്‍ സ്ഥാപന ഉമടയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് മഹിള സംഘം.

സ്‌പെഷ്യന്‍ ഇക്കണോമിക് സോണിലെ ഗ്ളാസ് കമ്പനിയില്‍ ആണ് സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. ഇതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഡിസംബര്‍ പത്തിനാണ് സംഭവം നടന്നത്. ബാത്ത് റൂമില്‍ ഉപേക്ഷിച്ച് നിലയില്‍ നാപ്കിന്‍ കണ്ടെത്തുകയായിരുന്നു.

Human Right Violation

ഇതിനെത്തുടര്‍ന്നാണ് സൂപ്പര്‍വൈസറുടെ തേൃത്വത്തില്‍ 45 ഓളം ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയത്. നാപ്കിന്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ജീവനക്കാരികളെ ഒന്നടങ്കം ദേഹപരിശോധനയ്ക്ക് വിധേയയാക്കിയത്. ദേഹപരിശോധനയ്ക്ക് വിധേയയായ ജീവനക്കാരി പൊലീസില്‍ പരാതിപെട്ടെങ്കിലും നടപടിയുണ്ടായില്ല.

തുടര്‍ന്നാണ് വനിത സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. വനിത കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. 25 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ദേഹപരിശോധനയ്ക്ക് വിധേയരായത്. ദേഹപരിശോധന നടത്തിയ മുറിയില്‍ ക്യാമറ സ്ഥാപിച്ചിരുന്നതും ആശങ്ക പടര്‍ന്നു. ഇതിന് മുമ്പും സെസിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മുന്‍പും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്.

English summary
Women organizations Protest against Special Economic Zone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X