തെറ്റിപ്പിരിഞ്ഞ ലാല്‍ജോസിനും സംഘത്തിനും കെടിഡിസി പണം നല്‍കില്ല
തിരുവനന്തപുരം: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി ചിരിത്രത്തിലാദ്യമായി ഒരു സംഘം കരമാര്‍ഗ്ഗം രാജ്യം കടന്ന് പോകുന്ന വാര്‍ത്ത പ്രാധാന്യം നല്‍കിയിരുന്നു. അതും കേരളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകന് എന്നത് കേരളക്കരയ്ക്ക് അഭിമാനവും.
എഴുപത്തിയഞ്ചു ദിവസങ്ങള്‍ക്കൊണ്ട് 27 രാജ്യങ്ങള്‍ കാറില്‍ സഞ്ചരിക്കുന്ന ലാല്‍ ജോസിനും സംഘത്തിനും ടൂറിസം വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇനിയത് നടക്കില്ല. നിബന്ധനകള്‍ പാലിക്കാതെ സംഘം ഇടയ്ക്ക് വച്ച് പിരിഞ്ഞതാണ് കാരണം.

ടൂറിസം വകുപ്പിനോട് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചിരുന്നെങ്കിലും പുറപ്പെടുന്ന രണ്ടു ദിവസം മുമ്പാണ് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. പക്ഷെ മൂന്ന് പേര്‍ക്ക് വിദേശ യാത്ര നടത്താന്‍ 10 ലക്ഷം രൂപ അനുവദിക്കുമ്പോള്‍ അതിനു പകരമായി കേരള ടൂറിലത്തിന് നേട്ടമുണ്ടാകണം എന്നതിനാല്‍ ചില നിബന്ധനകള്‍ വച്ചിരുന്നു.
സംഘം സഞ്ചരിക്കുന്ന ഫോഡ് എന്‍ഡവര്‍ കാറില്‍ കേരള ടൂറിസത്തിന്റെ ലോഗോ വെയ്ക്കുക, കേരള ടൂറിസത്തെ കുറിച്ച് പോകുന്ന നാടുകളില്‍ പ്രചാരണം നടത്തുക, തിരികെ വന്ന് മൂവരം പത്ര സമ്മേളനം നടത്തുക, യാത്രയുടെ തെളിവുകള്‍ ഹാജരാക്കുക എന്നിങ്ങനെയായിരുന്നു നിബന്ധനകള്‍.
എന്നാല്‍ കാറിലെ ലോഗോ ഒഴിച്ചാല്‍ മറ്റ് നിബന്ധനകളൊന്നും സംഘം പാലിച്ചിട്ടില്ല. 75 ദിവസത്തേയ്ക്ക് യാത്ര പുറപ്പെട്ട സംഘം 39 ദിവസമായപ്പോഴേക്കും തെറ്റിപ്പിരിഞ്ഞു. സംഘത്തിലെ ബൈജു എന്‍ നായര്‍ കാറില്‍ നിന്നുമാറി ബസ്സ് യാത്ര തുടരുന്നു. യാത്രയും സ്പോണ്‍സര്‍ഷിപ്പും വിവാദത്തിലാകുകയും ചെയ്തു.
ടൂറിസം വകുപ്പില്‍ തന്നെ ഇത്തരം ഒരു യാത്രയ്ക്ക് പണം അനുവദിക്കുന്നതിനെതിരെ വിമര്‍ശമുണ്ടായി. അതേ സമയം തങ്ങള്‍ യാത്ര സ്പോണ്സര് ചെയ്തിട്ടില്ലെന്ന് കെടിഡിസി വക്താവ് അറയിച്ചു. തങ്ങള്‍ 30 ലക്ഷം രൂപ നല്‍കുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications