താനുണ്ടായത് അങ്ങനെയാണോ? അശ്ലീല കമന്റിട്ടയാള്‍ക്ക് ദീപ നിശാന്തിന്റെ മറുപടി

കോഴിക്കോട്: പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തുന്നതിനെക്കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റിട്ട ആള്‍ക്ക് മറുപടി നല്‍കി എഴുത്തുകാരി ദീപ നിശാന്ത്.

പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തുക എന്നതുള്‍പ്പെടെ പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂളുകള്‍ നടപ്പാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്തുണച്ചായിരുന്നു അഞ്ച് വര്‍ഷം മുമ്പ് എഴുതിയ പോസ്റ്റ് ദീപ വീണ്ടും പങ്കുവെച്ചത്.പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തിയാല്‍ അതിന്റെ അടുത്ത് ഒരു ഹോസ്പിറ്റല്‍, ഒരു ബാലവാടി, ഒരു അമ്മ തൊട്ടില്‍ എന്നിവകൂടി നിര്‍മിക്കുക എന്നായിരുന്നു കമന്റ്. ഈ കമന്റിന് താനുണ്ടായത് അങ്ങനെയാണോ എന്നാണ് ദീപാ നിഷാന്ത് മറുപടിയായി ചോദിച്ചത്.

1

പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തിയാല്‍ അതിന്റെ അടുത്ത് ഒരു ഹോസ്പിറ്റല്‍, ഒരു ബാലവാടി, ഒരു അമ്മ തൊട്ടില്‍ എന്നിവകൂടി നിര്‍മിക്കുക എന്നായിരുന്നു കമന്റ്. ഈ കമന്റിന് താനുണ്ടായത് അങ്ങനെയാണോ എന്നാണ് ദീപാ നിഷാന്ത് മറുപടിയായി ചോദിച്ചത്. മിക്‌സഡ് സ്‌കൂളായിരുന്നിട്ടും താന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ്സുകളായിരുന്നുവെന്നും പിന്നീട് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരു ക്ലാസ്സിലിരുത്താനുള്ള തീരുമാനം വന്നപ്പോള്‍ പുറമേ ആശങ്കയും ശക്തമായ അസംതൃപ്തിയും ഭാവിച്ചെങ്കിലും ഉള്ളില്‍ ആനന്ദാതിരേകത്തോടെയാണ് തങ്ങളാ തീരുമാനത്തെ വരവേറ്റതെന്നും ദീപ നിഷാന്ത് പറഞ്ഞു.

2


ബയോളജി ക്ലാസിനിടെ സംസാരിച്ച സുഹൃത്തിന് ടീച്ചര്‍ കൊടുത്ത ശിക്ഷയെക്കുറിച്ചും ദീപ നിഷാന്ത് പറയുന്നുണ്ട്. പെണ്‍കുട്ടികളുടെ ബെഞ്ചില്‍ പെണ്‍കുട്ടികളുടെ കൂടെയിരിക്കുക എന്നതായിരുന്നു ശിക്ഷ. ''ഒരു കാലം അങ്ങനെയായിരുന്നു. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും അടുത്തിരുന്നാല്‍ പൊട്ടുന്ന തീയും പടക്കവുമായി വിലയിരുത്തപ്പെട്ട ഒരു കാലത്ത് ഇത്തരം ശിക്ഷകള്‍ നല്‍കിയിരുന്ന മാനസിക സമ്മര്‍ദ്ദം വലുതായിരുന്നു. കേട്ടെഴുത്ത് പരീക്ഷയില്‍ തോറ്റ ആണ്‍ കുട്ടികളെയെല്ലാം ട്യൂഷന്‍ ക്ലാസ്സിലെ മുകുന്ദന്‍ മാഷ് പെണ്‍കുട്ടികളുടെ നടുക്കിരുത്തി ശിക്ഷിച്ചു. കേട്ടതൊന്നും എഴുതാനാവാതെ അവര്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട് നിശ്ശബ്ദരായി.
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമായിട്ടു പോലും ഇന്നും പണ്ടത്തെ ബയോളജി ക്ലാസ്സ് ഓര്‍മ്മയിലുണ്ട്.അടുത്തിടെ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട പല വിഷയങ്ങളും ആ ബയോളജി ക്ലാസ്സിനെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തി,'' ദീപ നിഷാന്ത് പറഞ്ഞു.

3

പഠിപ്പിക്കുന്ന കോളേജില്‍ ലിംഗഭേദമെന്യേ കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതു കാണുമ്പോള്‍ ഒരാശങ്കയും ഇപ്പോള്‍ ഉള്ളിലേക്ക് കടന്നുവരാറില്ല.അമ്പത്തിമൂന്നാം നമ്പര്‍ ക്ലാസ്സിലേക്കും നാല്‍പ്പത്തിരണ്ടാം നമ്പര്‍ ക്ലാസ്സിലേക്കും സെക്കന്റ് ലാംഗ്വേജെടുക്കാന്‍ കടന്നു ചെല്ലുമ്പോള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ബഞ്ചുകളില്‍ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നൊന്നും സൂക്ഷ്മനിരീക്ഷണം നടത്താറില്ല, ദീപ നിഷാന്ത് കൂട്ടിച്ചേര്‍ത്തു. കാമ്പസുകളിലും സ്‌കൂളുകളിലും കുട്ടികള്‍ ഒന്നിച്ചിരിക്കട്ടെ. പരസ്പരം സ്‌നേഹിച്ച് ,ബഹുമാനിച്ച് വളരട്ടെ. അതിര്‍ത്തികളുണ്ടാകുമ്പോഴാണ് അതിര്‍ത്തി ലംഘനങ്ങളും ഉണ്ടാകുന്നത്. കുട്ടികളെ വിശ്വസിക്കുന്ന 'കൊബായാഷി' മാസ്റ്റര്‍മാരാകട്ടെ അധ്യാപകര്‍. 'ടോട്ടോച്ചാനി'ലെ കൊബായാഷി മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ വിശ്വസിക്കുകയാണ് ആദ്യം ചെയ്തത്. ആ വിശ്വാസം തന്നെയാണ് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതും.സാഹസിക ചിന്തകള്‍ തലയിലുദിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ സ്വയം കണ്ടെത്താനും കൊബായാഷി മാസ്റ്ററുടെ കുട്ടികള്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. ശരീരത്തെക്കുറിച്ചുള്ള ആകുലതകള്‍ വിട്ട് 'ബോഡി കോണ്‍ഷ്യസ് ' ആകാതെ ടോട്ടോച്ചാനും കൂട്ടുകാരും ഓടുന്നുണ്ട്. ചാടുന്നുണ്ട്. മരം കയറുന്നുണ്ട്. നീന്തുന്നുണ്ട്.

4


ഒരു കസേരയില്‍ നിന്നും എണീക്കുമ്പോഴേക്കും ഉടുപ്പു ചുളിവുകള്‍ നേരെയാക്കിയിടാനായി പിന്നിലേക്ക് നീളുന്ന പെണ്‍കൈകള്‍ ടോട്ടോച്ചാനുമാര്‍ക്കുണ്ടാകില്ല. ഉടല്‍ വലിയൊരു ബാധ്യതയായി അവര്‍ കൊണ്ടു നടക്കില്ല. അധികാരം കാക്കാനുള്ള എളുപ്പവഴിയായ സദാചാരച്ചൂരല്‍ പിടിച്ച് കൊബായാഷി മാസ്റ്റര്‍മാര്‍ നില്‍ക്കാതിരിക്കുമ്പോള്‍ മാത്രമേ ടോട്ടോച്ചാന്‍മാരുണ്ടാകൂ.
കുട്ടികള്‍ പൂമ്പാറ്റകളാണ്. ആ പൂമ്പാറ്റച്ചിറകുകളെ അരിഞ്ഞുകളയരുത്.. . പുഴകള്‍ ഒഴുകട്ടെ.പുഴയോട് ഒഴുകരുതെന്ന് പറയാന്‍ ആര്‍ക്കാണധികാരം? നമ്മള്‍ കുളിച്ച പുഴകളെല്ലാം ഒഴുകിപ്പോയി. കുട്ടികള്‍ നമ്മള്‍ കുളിച്ച അതേ പുഴയില്‍ത്തന്നെ കുളിക്കണണമെന്ന് ശഠിക്കുന്നത് വ്യര്‍ത്ഥമാണ്. കാലഹരണപ്പെട്ട ചിന്തകളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആ ചിന്തകള്‍ക്കുമേല്‍ ഒരു റീത്ത് വെക്കുക! നിശ്ശബ്ദരായി മാറി നില്‍ക്കുക.... പുറകേ വരുന്നവരുടെ വഴിമുടക്കികളാകരുത്..അഞ്ചാറു കൊല്ലം മുമ്പെഴുതിയ പോസ്റ്റാണ്.ഈ വാര്‍ത്ത കണ്ടപ്പോള്‍ ഇപ്പോഴും പ്രസക്തിയുണ്ടെന്ന് തോന്നി പങ്കു വെക്കുന്നതാണ്.. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന നിര്‍ദ്ദേശമൊക്കെ ഏതര്‍ത്ഥത്തിലാണ് വിവാദമാകുന്നത്? സര്‍ക്കാര്‍ നിര്‍ദ്ദേശം വിവാദമാണെന്ന് പറഞ്ഞ പത്ര കട്ടിംഗ് പങ്കുവെച്ച് ദീപ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+