Get Updates
Get notified of breaking news, exclusive insights, and must-see stories!

'രക്തസാക്ഷിയെ കള്ള് ഷാപ്പ് വീരനാക്കിയ കഥ'; പിടി തോമസിന്റെ വാദങ്ങള്‍ തെറ്റ്, തെളിവുമായി ഉല്ലേഖ്

കണ്ണൂർ: പിടി തോമസിന്റെ വിയോഗത്തോടെ അദ്ദേഹം തന്റെ ജീവിത കാലയളവില്‍ ഉയർത്തിവിട്ട പല വിവാദങ്ങളും വീണ്ടും സജീവ ചർച്ചാ വിഷയമാവാന്‍ തുടങ്ങിയിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തലശ്ശേരി കലാപത്തിനിടയില്‍ കൊല്ലപ്പെട്ട സി പി എം പ്രവർത്തകനായ യുകെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് പിടി തോമസ് നടത്തിയ വാദങ്ങളായിരുന്നു. യുകെ കുഞ്ഞിരാമൻ 1972 ജനുവരി മൂന്നിന് 'ചത്തത്' കള്ള് ഷാപ്പിലെ അടിപിടിയിലാണ് എന്നും അല്ലാതെ പള്ളി സംരക്ഷണം നടത്തിയിട്ടല്ലെന്നുമായിരുന്നു പിടി തോമസിന്റെ ആരോപണം.

പിടിയുടെ ഈ വാദത്തെ ഏറ്റെടുത്ത് ആർ എസ് എസ്, ബി ജെ പി പ്രവർത്തകരും രംഗത്ത് എത്തി. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയം വീണ്ടും ചർച്ചാ വിഷയമായതോടെ പിടി തോമസിന്റെ വാദങ്ങളെ തെളിവുകള്‍ നിരത്തി തള്ളുകയാണ് എഴുത്തുകാരനായ എന്‍പി ഉല്ലേഖ്. ചർച്ചയ്ക്കും ആരോപണങ്ങൾക്കും ഒരവസാനം വേണമല്ലോ. നീട്ടിക്കൊണ്ടുപോവാൻ വയ്യ വേറെ പലതും ചെയ്യാനുണ്ട്. അതുകൊണ്ട് തന്നെ ഇത് ഈ വിഷയത്തെ പറ്റിയുള്ള അവസാനത്തെ പോസ്റ്റ്‌ ആണ് ഇതെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം ഇക്കാര്യത്തിലെ യാഥാർത്ഥ്യം വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒരു രക്തസാക്ഷിയെ കള്ള്ഷാപ്പ് വീരനാക്കിയ കഥ

ഒരു രക്തസാക്ഷിയെ കള്ള്ഷാപ്പ് വീരനാക്കിയ കഥ

ചർച്ചയ്ക്കും ആരോപണങ്ങൾക്കും ഒരവസാനം വേണമല്ലോ. നീട്ടിക്കൊണ്ടുപോവാൻ വയ്യ വേറെ പലതും ചെയ്യാനുണ്ട്. അതുകൊണ്ട് തന്നെ ഇത് ഈ വിഷയത്തെ പറ്റിയുള്ള അവസാനത്തെ പോസ്റ്റ്‌ ആണ്. ഈയിടെ അന്തരിച്ച സമുന്നതനായ കോൺഗ്രസ്സ് നേതാവ്‌ പിടി തോമസ് സഖാവ് യുകെ കുഞ്ഞിരാമൻ 1972 ജനുവരി മൂന്നിന് 'ചത്തത്' കള്ള് ഷാപ്പിലെ അടിപിടിയിലാണ് എന്നും അല്ലാതെ പള്ളി സംരക്ഷണം നടത്തിയിട്ടല്ലെന്നും ആരോപിച്ചിരുന്നു. ചില രാഷ്ട്രീയ ഹയാനകൾ അത് വലിയൊരു കണ്ടുപിടുത്തമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവസരം മുതലെടുക്കുക എന്നത് തന്നെയാണ് അവർ ചെയ്യുന്നത്.

അന്തരിച്ച പ്രമുഖന്റെ 'തെളിവുകൾ' രണ്ടായിരുന്നു

അന്തരിച്ച പ്രമുഖന്റെ 'തെളിവുകൾ' രണ്ടായിരുന്നു.

ഒന്ന്.

യുകെ കൊല്ലപ്പെട്ട കാലഘട്ടത്തിൽ സിപിഎം ഒരിക്കൽ പോലും അദ്ദേഹത്തെ പറ്റി പറഞ്ഞില്ലത്രേ. (അത് പച്ചക്കള്ളമാണ് എന്ന്‌ തൊട്ടടുത്ത ദിവസം 1972 ജനുവരി നാലിന്റെ ദേശാഭിമാനി ഒന്നാം പേജ് നോക്കിയാൽ അറിയാം.)

രണ്ട്.

അന്നുള്ള ഒരു മാർക്സിസ്റ്റ്‌ നേതാവും ഒരിക്കലും തലശ്ശേരി ലഹളയുമായി ബന്ധപ്പെട്ടു അസ്സംബ്ലിക്കകത്തോ പുറത്തോ യുകെ യുടെ പേര് ഒരു തവണ പോലും ഉച്ചരിച്ചില്ലത്രേ ( സഖാക്കൾ എംവി രാഘവൻ, പിണറായി വിജയൻ എന്നിവർ ഈ പ്രശ്നം പലയിടങ്ങളിലായി പരാമർശിച്ചതിന്റെ തെളിവുകളാണ്. അപ്പോൾ ചാരമാവുകയാണ് രണ്ടാമത്തെ വാദം.)

ലശ്ശേരി കലാപം നടന്നത് സി പി എം ശക്തികേന്ദ്രങ്ങളിലാണ്

3. തലശ്ശേരി കലാപം നടന്നത് സി പി എം ശക്തികേന്ദ്രങ്ങളിലാണ് എന്ന വാദത്തിനെതിരെ അന്നത്തെ പ്രമുഖ നേതാവായിരുന്ന പാട്യം ഗോപാലൻ ദേശാഭിമാനിയിൽ 1972ഇൽ ജനുവരി മാസത്തിൽ എഴുതിയതിന്റെ പുനഃപ്രസിദ്ധീകരണം താഴെ കാണാം. അതിലും യുകെ യെ പറ്റി പലതവണ പറയുന്നുണ്ട് (കടപ്പാട്: ഡോക്ടർ ഏ വത്സലൻ, മുൻ വകുപ്പ് മേധാവി, ഹിസ്റ്ററി ഡിപ്പാർട്മെന്റ്, തലശ്ശേരി ബ്രെണ്ണൻ കോളേജ്)

എം വി രാഘവന്റെ 'ഒരു ജന്മം' എന്ന പുസ്തകത്തിൽ 167, 168 പേജുകളിൽ കോൺഗ്രസ്സ്-സംഘി ബന്ധവം

4. എം വി രാഘവന്റെ 'ഒരു ജന്മം' എന്ന പുസ്തകത്തിൽ 167, 168 പേജുകളിൽ കോൺഗ്രസ്സ്-സംഘി ബന്ധവത്തെപറ്റി പറയുന്നുണ്ട്. ചന്ദ്രൻ എന്ന മുസ്ലീം കടകൾ കൊള്ളയടിച്ചു നിൽക്കുന്ന കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറെ പറ്റിയും അദ്ദേഹം എഴുതിയിട്ടുണ്ട്. എരഞ്ഞോളിയിലെ കോൺഗ്രെസ്സുകാരനായ രാജൻ എന്ന വ്യക്തി പരസ്യമായി പള്ളി കത്തിക്കുന്നതിനെപ്പറ്റി പറഞ്ഞെന്നും അദ്ദേഹം ആരോപിക്കുന്നു ഈ ആത്മകഥയിൽ.

ഏ കെ ജി 1972 ജനുവരി 14 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച കത്തിലും യുകെ യുടെ പേര് എടുത്തു

5. ഏ കെ ജി 1972 ജനുവരി 14 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച കത്തിലും യുകെ യുടെ പേര് എടുത്തു പറയുന്നുണ്ട്. കോൺഗ്രസ്സ് നേതാവിന്റെ 'തെളിവുകളും കണ്ടുപിടുത്തങ്ങളും' ഏവർക്കും വിലയിരുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+