പിസി ജോർജ് മൂന്നാമത്, സുരേന്ദ്രൻ നിലം തൊടില്ല, 80സീറ്റുമായി ഈ മുന്നണി ഭരണത്തിൽ, എൻഎസിന്റെ പ്രവചനം
തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി ബാക്കിയുളളത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. നിരവധി പ്രവചനങ്ങളും വിലയിരുത്തലുകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. എല്‍ഡിഎഫും യുഡിഎഫും വിജയ പ്രതീക്ഷയിലാണ്.
അതിനിടെ പ്രശസ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ തിരഞ്ഞെടുപ്പ് പ്രവചനം ചര്‍ച്ചയാവുകയാണ്. വിശദമായി അറിയാം.

പ്രതീക്ഷകൾ ഉയരെ
ഇനി മൂന്ന് ദിവസം മാത്രമാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ അവശേഷിക്കുന്നത്. മൂന്ന് മുന്നണികളും ശുഭപ്രതീക്ഷയിലാണ്. ചരിത്രം കുറിച്ച് കൊണ്ട് തുടര്‍ഭരണം നേടാനാകുമെനന് കണക്ക് കൂട്ടലില്‍ ആണ് ഇടതുപക്ഷം ഉളളത്. ഭരണം തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്ന് യുഡിഎഫിനും ആത്മവിശ്വാസമുണ്ട്. ബിജെപിയും ട്വന്റി 20യും പിസി ജോര്‍ജുമെല്ലാം പ്രതീക്ഷയിലാണ്.

എൻഎസ് മാധവന്റെ പ്രവചനം
പ്രമുഖ സാഹിത്യകാരന്‍ എന്‍എസ് മാധവന്‍ നടത്തിയ തിരഞ്ഞെടുപ്പ് ഫല പ്രവചനം ഇങ്ങനെയാണ്. ഇത്തവണ ഇടതുപക്ഷം ഭൂരിപക്ഷം നേടി അധികാരത്തില്‍ വരും എന്നാണ് എന്‍എസ് മാധവന്‍ പ്രവചിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് 80 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. അതായത് 2016ലേതിനേക്കാള്‍ എല്‍ഡിഎഫിന് സീറ്റുകള്‍ കുറഞ്ഞേക്കും.

യുഡിഎഫിന് 59 സീറ്റുകള്‍
അതേസമയം യുഡിഎഫ് സീറ്റ് നേട്ടം ഉയര്‍ത്തിയേക്കും. യുഡിഎഫിന് 59 സീറ്റുകള്‍ ലഭിക്കും എന്നാണ് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു നിര്‍ണായക പ്രവചനവും എന്‍എസ് മാധവന്‍ നടത്തിയിരിക്കുന്നു. ട്വന്റി 20 കൂട്ടായ്മ ഒരു സീറ്റില്‍ വിജയിച്ച് നിയമസഭയില്‍ എത്തും എന്നാണ് പ്രവചനം. അതേസമയം ബിജെപിക്ക് സീറ്റുകളൊന്നും എന്‍എസ് മാധവന്‍ പ്രവചിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പിസി ജോർജ് മൂന്നാമത്
മാത്രമല്ല പൂഞ്ഞാറില്‍ ഒരു മുന്നണിയുടേയും ഭാഗമല്ലാതെ മത്സരിക്കുന്ന പിസി ജോര്‍ജ് മൂന്നാം സ്ഥാനത്ത് ആയിരിക്കും ഇത്തവണ എത്തുകയെന്നും എന്‍എസ് മാധവന്‍ പറയുന്നു. ജില്ലാ അടിസ്ഥാനത്തില്‍ ഓരോ മുന്നണിക്കും എത്ര സീറ്റ് എന്നുളള വിശദമായ പ്രവചനവും എന്‍എസ് മാധവന്‍ നടത്തിയിട്ടുണ്ട്. 14 സീറ്റുകളുളള തിരുവനന്തപുരം ജില്ലയില്‍ 9 സീറ്റില്‍ എല്‍ഡിഎഫും 5 സീറ്റില്‍ യുഡിഎഫും ജയിക്കുമെന്നാണ് പ്രവചനം.

കൊല്ലത്ത് കുറയും
2016ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് 10 സീറ്റില്‍ എല്‍ഡിഎഫും 3 സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ ബിജെപിയും ആയിരുന്നു. കൊല്ലത്തെ 11 സീറ്റില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് തേരോട്ടമായിരുന്നു. 11 സീറ്റുകളിലും ഇടത് സ്ഥാനാർത്ഥികൾ വിജയം കൊയ്തു. ഇത്തവണ എല്‍ഡിഎഫിന് 7 സീറ്റേ ലഭിക്കൂ എന്ന് എന്‍എസ് മാധവന്‍ പറയുന്നു. യുഡിഎഫ് സീറ്റ് നില 4ലേക്ക് ഉയര്‍ത്തും.

യുഡിഎഫിന് സീറ്റ് കുറയും
പത്തനംതിട്ടയില്‍ ആകെയുളള 5 സീറ്റില്‍ 4 സീറ്റ് എല്‍ഡിഎഫിനും ഒന്ന് യുഡിഎഫിനും ലഭിക്കും. ആലപ്പുഴയിലെ 9 സീറ്റുകളില്‍ 2 സീറ്റില്‍ യുഡിഎഫും 7 സീറ്റില്‍ എല്‍ഡിഎഫും ആണ് നിലവിലെ സീറ്റ് നില. ഇത്തവണ എല്‍ഡിഎഫ് 5ലും യുഡിഎഫ് 4 സീറ്റിലും വിജയിക്കാനാണ് സാധ്യത. കോട്ടയത്ത് ഇത്തവണ യുഡിഎഫിന് സീറ്റ് കുറയും.

കോട്ടയത്ത് മുന്നേറ്റം
2016ല്‍ കോട്ടയത്തെ 9 സീറ്റില്‍ 6 എണ്ണം യുഡിഎഫിനും 3 എണ്ണം എല്‍ഡിഎഫിനുമായിരുന്നു. ഇക്കുറി 5 എണ്ണം എല്‍ഡിഎഫിനും 4 എണ്ണം യുഡിഎഫിനും ആയിരിക്കുമെന്നാണ് പ്രവചനം. പിസി ജോര്‍ജിന് സീറ്റൊന്നും പ്രവചിക്കുന്നില്ല. ഇടുക്കിയിലെ 5 സീറ്റുകളില്‍ 2ല്‍ ഇടതുപക്ഷവും മൂന്നില്‍ യുഡിഎഫും വിജയിക്കും. 2016ല്‍ ഇടുക്കിയില്‍ മൂന്നില്‍ എല്‍ഡിഎഫും രണ്ടില്‍ യുഡിഎഫും ആയിരുന്നു.

എറണാകുളത്ത് യുഡിഎഫ് മുന്നേറ്റം
എറണാകുളത്ത് യുഡിഎഫ് മുന്നേറ്റം തുടരും. 14ല്‍ സീറ്റില്‍ 9 എണ്ണത്തിലും യുഡിഎഫ് വിജയിച്ചേക്കും എന്നാണ് എന്‍എസ് മാധവന്റെ പ്രവചനം. 2016ലും യുഡിഎഫിന് 9 സീറ്റായിരുന്നു. അതേസമയം എ്ല്‍ഡിഎഫ് സീറ്റ് നില 5ല്‍നിന്ന് 4ലേക്ക് താഴും. ഒരു സീറ്റ് ട്വന്റി 20 പിടിക്കുമെന്നും എന്‍എസ് മാധവന്‍ പറയുന്നു. തൃശൂരിലെ 13 സീറ്റുകളില്‍ എല്‍ഡിഎഫിന് 9 സീറ്റുകളും യുഡിഎഫിന് 4 സീറ്റുകളും ലഭിച്ചേക്കും. 2016ല്‍ ഇത് യുഡിഎഫിന് 1, എല്‍ഡിഎഫിന് 12 എന്ന നിലയിലായിരുന്നു.

കോഴിക്കോട് എൽഡിഎഫ്
പാലക്കാട്ടെ 12 സീറ്റുകളില്‍ കഴിഞ്ഞ തവണത്തെ ഫലം ആവര്‍ത്തിക്കും. 9 സീറ്റില്‍ ഇടതുപക്ഷവും 3 സീറ്റില്‍ യുഡിഎഫും വിജയിച്ചേക്കും. മലപ്പുറത്ത് ഇത്തവണയും യുഡിഎഫ് നേട്ടമുണ്ടാക്കും. 2016ലെ ഫലം ആവര്‍ത്തിക്കാനാണ് സാധ്യത. ജില്ലയിലെ 16 സീറ്റുകളില്‍ 13ല്‍ യുഡിഎഫും 3ല്‍ എല്‍ഡിഎഫും വിജയിച്ചേക്കും. കോഴിക്കോട് ആകെയുളള 13 സീറ്റില്‍ എല്‍ഡിഎഫ് 9ലും യുഡിഎഫ് 4ലും ജയിച്ചേക്കും.
Recommended Video

കണ്ണൂര് ചുവന്ന് തന്നെ
വയനാട്ടിലെ മൂന്ന് സീറ്റുകളില്‍ 2ല്‍ എല്‍ഡിഎഫും 1ല്‍ യുഡിഎഫും ജയിച്ചേക്കും. 2016ല്‍ യുഡിഎഫിന് 2ഉം എല്‍ഡിഎഫിന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. കണ്ണൂരില്‍ ഇക്കുറി എല്‍ഡിഎഫിന് 9 സീറ്റും യുഡിഎഫിന് 2 സീറ്റും ലഭിച്ചേക്കും. ആകെയുളള 11 സീറ്റില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 8 സീറ്റും യുഡിഎഫിന് 3 സീറ്റുമാണ് ലഭിച്ചത്. കാസര്‍കോട് ആകെയുളള 5 സീറ്റില്‍ മൂന്നില്‍ എല്‍ഡിഎഫും 2ല്‍ യുഡിഎഫും ജയിച്ചേക്കും.












Click it and Unblock the Notifications