• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? ആ ഭയമാണ് ഈ കോലാഹലത്തിന് പിന്നില്‍... വ്യത്യസ്ത നിരീക്ഷണം

Google Oneindia Malayalam News

തിരുവനന്തപുരം: ഒട്ടേറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ദിനങ്ങള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തെളിഞ്ഞത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളൊന്നും ജനങ്ങള്‍ ഏറ്റെടുത്തില്ല എന്നാണ്. കൂടുതല്‍ സീറ്റ് നേടി പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലേറി. കൊവിഡ് കാലത്തെ കിറ്റ് വിതരണമാണ് ഇടതുപക്ഷത്തെ സഹായിച്ചത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

യുഡിഎഫ് ആണ് ജയിച്ചതെങ്കില്‍ ആരാകുമായിരുന്നു മുഖ്യമന്ത്രി. ചര്‍ച്ചകള്‍ പൊടിപൊടിക്കുകയും സമവായ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ട സാഹചര്യവും വരുമായിരുന്നു. അടുത്ത തവണ തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ശശി തരൂര്‍ വരാന്‍ സാധ്യതയുണ്ടോ. ഇങ്ങനെ ഒരു ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടോ. വേറിട്ട നിരീക്ഷണമാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ നടത്തുന്നത്...

1

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസം 17നാണ് വോട്ടെടുപ്പ്. ശശി തരൂര്‍ എംപി, കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് ഏറ്റുമുട്ടുന്നത്. ഖാര്‍ഗെക്കെതിരെ കാര്യമായ വിമര്‍ശനം ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ മറിച്ചാണ് ശശി തരൂരിന്റെ കാര്യം.

പ്രണയം തുറന്നുപറഞ്ഞു; മഞ്ജുവാര്യര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി സംവിധായകന്‍പ്രണയം തുറന്നുപറഞ്ഞു; മഞ്ജുവാര്യര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി സംവിധായകന്‍

2

ശശി തരൂര്‍ അധ്യക്ഷ പദവിയിലേക്ക് മല്‍സരിക്കുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വിവരങ്ങള്‍ വന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച വേളയില്‍ അദ്ദേഹം നിഷേധിച്ചതുമില്ല. ശേഷം സോണിയ ഗാന്ധിയെ ഡല്‍ഹിയിലെത്തി കണ്ട തരൂര്‍, മല്‍സരിക്കാനുള്ള അനുമതി വാങ്ങി. വൈകാതെ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

3

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖര്‍ തരൂരിനെ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവരെല്ലാം ഖാര്‍ഗെക്കൊപ്പമാണ്. പ്രചാരണത്തിന് വേണ്ടി തരൂര്‍ കെപിസിസി ആസ്ഥാനത്തെത്തിയപ്പോഴും മുതിര്‍ന്ന നേതാക്കളുടെ അമര്‍ഷം പ്രകടമായി.

4

ഔദ്യോഗിക സ്ഥാനാര്‍ഥിയില്ല എന്നാണ് നേതൃത്വം തന്നോട് പറഞ്ഞതെന്ന് ശശി തരൂര്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ആവര്‍ത്തിക്കുന്നു, യുവാക്കള്‍ തന്നോടൊപ്പമുണ്ടാകുമെന്നും മാറ്റം ആഗ്രഹിക്കുന്നവരാണ് കൂടുതലുമെന്നും തരൂര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ സാഹചര്യത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നത് പ്രവചനാതീതമാണ്.

'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര

5

തരൂരിനെ പറ്റി പറയാന്‍ ഒരുപാട് മേന്മകളുണ്ട്. നരേന്ദ്ര മോദി-അമിത്ഷാ-യോഗി എന്നിവരെ നേരിടാന്‍ ശക്തനായ നേതാവ് തന്നെ വേണമെന്ന് വാദിക്കുന്നവരും തരൂരിനെ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാഷ്ട്രീയ രംഗത്തെ തരൂരിന്റെ പരിചയക്കുറവ്, മുഖ്യമന്ത്രി പിണറായി വിജയനെയും ബിജെപി നേതാക്കളെയും പുകഴ്ത്തിയിട്ടുള്ള പഴയ പ്രതികരണങ്ങള്‍ എന്നിവയെല്ലാം തരൂരിനെ എതിര്‍ക്കുന്നവരും എടുത്തുപറയുന്നു.

6

കേരളത്തിലെ സാധാരണക്കാരായ എഐസിസി അംഗങ്ങള്‍ തരൂരിനെ പിന്തുണച്ചേക്കുമെന്ന് എന്‍എസ് മാധവന്‍ അഭിപ്രായപ്പെടുന്നു. പരിചയമില്ലാതിരുന്നിട്ടും ഡല്‍ഹിയില്‍ കെജ്രിവാള്‍ മുഖ്യമന്ത്രിയായ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ മറ്റു മേന്മകളും തരൂരില്‍ അദ്ദേഹം കാണുന്നുണ്ട്. തരൂരിനെതിരായ ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം, ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമവായ സ്ഥാനാര്‍ഥിയായി തരൂര്‍ വരുമെന്ന ആശങ്കയാണെന്നും എന്‍എസ് മാധവന്‍ പറയുന്നു.

Hair Care: മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ...പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്‌

7

എന്‍എസ് മാധവന്റെ വാക്കുകള്‍ ഇങ്ങനെ- ഭരണം ലഭിക്കുകയാണെങ്കില്‍ ഗ്രൂപ്പ് മത്സരത്തിന്റെ കെണിയില്‍ പെട്ട് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കടിപിടി കൂടുമ്പോള്‍ സമവായസ്ഥാനാര്‍ത്ഥിയായി തരൂര്‍ വരുമെന്ന ഭയമാണു അദ്ദേഹത്തിനോട് കേരളത്തില്‍ മാത്രം കാണുന്ന രൂക്ഷമായ എതിര്‍പ്പിനു കാരണമെന്ന് തോന്നുന്നു. കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും എല്ലാം തരൂരിന്റെ കൂടെയാണു. കേജ്റിവാള്‍ തൊട്ട് ട്രംപ് വരെ തെളിയിയിക്കുന്നത് ദീര്‍ഘകാല രാഷ്ടീയ പരിചയം ഇന്നത്തെ കാലത്ത് പ്രശ്‌നമല്ലെന്നാണു. കേരളത്തിലെ സാധാരണക്കാരായ AICC അംഗങ്ങള്‍ തരുരിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

English summary
Writer NS Madhavan Says Congress Workers Will Vote For Shashi Tharoor in President Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X