കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഝാര്‍ഖണ്ഡ്: യുവതികളേയും കേരളത്തിലേക്ക് കടത്തി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ മാത്രമല്ല അനധികൃതമായി കൊണ്ടുവരുന്നത്. യുവതികളേയും ഇത്തരത്തില്‍ അനധികൃതമായി എത്തിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് ആയ കിറ്റെക്‌സിലേക്ക് പരിശീലനത്തിനായാണ് സ്ത്രീകളെ കൊണ്ടുവന്നത്. എന്നാല്‍ ഇവരെ ഗര്‍ഭപരിശോധന നടത്തിയാണ് കേരളത്തിലേക്ക് കടത്തിയത് എന്ന വലിയ വിവാദത്തിനാണ് ഇപ്പോള്‍ തിരി തെളിഞ്ഞിരിക്കുന്നത്.

Woman

ഇന്ത്യാവിഷനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദില്ലിയിലെ ഡോണ്‍ബോസ്‌കോ ടെക് എന്ന സ്ഥാപനമാണ് ഝാര്‍ഖണ്ഡില്‍ നിന്നുള്ള നിര്‍ധന യുവതികളെ കിറ്റക്‌സിന്റെ പരിശീലനത്തിനായി കേരളത്തിലേക്ക് കൊണ്ടുവന്നത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് യുവതികളെ കേരളത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഓള്‍ ഇന്ത്യ പ്രോഗ്രസ്സീവ് വുമണ്‍സ് അസ്സോസിയേഷന്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ അറിവോടെയല്ല ഝാര്‍ഖണ്ഡില്‍ നിന്ന് സ്ത്രീകളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2012 ല്‍ ആണ് കോടതിക്ക് മുന്നില്‍ ഹര്‍ജിയെത്തുന്നത്. അതിന് മുമ്പ് തന്നെ നിരവധി സ്ത്രീകളെ ഇത്തരത്തില്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഝാര്‍ഖണ്ഡ് സിഐഡി വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

2011 വരെ 3200 യുവതികളെ ഡോണ്‍ബോസ്‌കോ വഴി കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. പരിശീനത്തിനെത്തിക്കുന്ന യുവതികളുടെ ശരീരിക ക്ഷമത പരിശോധിക്കണം എന്ന് റിക്രൂട്ടമെന്റ് കമ്പനിയും കിറ്റെക്‌സും തമ്മില്‍ ധാരണയുണ്ടായിരുന്നത്രെ. ഇതിന്റെ ഭാഗമായാണ് വൈദ്യപരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ ഗര്‍ഭപരിശോധനകൂടി നടത്തുന്നതെന്തിനെന്നകാര്യം ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തതോടെയാണ് അന്ന് വിവാദം തുടങ്ങിയത്.

ഝാര്‍ഖണ്ഡ് വനിത കമ്മീഷനും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. യുവതികളെ കേരളത്തിലേക്ക് കടത്തിയിരുന്നത് ലൈംഗിക വ്യാപാരത്തിനാണെന്നാണ് വനിത കമ്മീഷന്‍ അംഗം അജന്ത സിങ് പറയുന്നതെന്ന് ഇന്ത്യ വിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടപടിക്രമങ്ങള്‍ പാലിക്കാതെ കുട്ടികളെ അനാഥാലയത്തിലേക്ക് കൊണ്ടുവന്നതിനേക്കാള്‍ ഗുരുതരമായ പ്രശ്‌നമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. എന്നാല്‍ സ്ത്രീകളെ വൈദ്യപരിശോധനക്ക് മാത്രമാണ് വിധേയരാക്കിയതെന്നാണ് ഡോണ്‍ബോസ്കോ അധികൃതര്‍ പറയുന്നത്.

English summary
Young women trafficked from Jharkhand to Kerala after pregnancy test makes new controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X