ഫേസ്ബുക്കില്‍ കടുത്ത പ്രണയം... തുണിയഴിച്ച ഫോട്ടോകളും അയച്ചു; ഒടുവില്‍ ഭീഷണിപ്പെടുത്തി പണം തട്ടല്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓണ്‍ലൈന്‍ പ്രണയങ്ങളും അതിരുകടക്കുന്ന ബന്ധങ്ങളും എല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ ഇരകളാക്കപ്പെട്ടുന്ന കാര്യവും മാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയും ആണ്.

എന്നാലും ചിലര്‍ പാഠം പഠിക്കില്ലെന്നാണ് ഈ വാര്‍ത്ത തെളിയിക്കുന്നത്. ഫേസ്ബുക്ക് വഴി പ്രണയത്തിലായ യുവാവ് സ്ത്രീയ്ക്ക് കൊടുത്തത് അങ്ങനെയുള്ള പണിയാണ്.

നഗ്ന ചിത്രങ്ങള്‍ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. വെറും 20 വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പാക്കാരന്‍ ആയിരുന്നു ഇതിന് പിന്നില്‍.

ഫേസ്ബുക്ക് വഴി

ഫേസ്ബുക്ക് വഴിയാണ് യുവാവും യുവതിയും പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് കടുത്ത പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

പ്രണയം മാത്രമല്ല

നേരിട്ടുകാണാതെയുള്ള പ്രണയം പിന്നീട് പലതിലേക്കും വഴിമാറി. അത് ഫോണ്‍ സെക്‌സ് ആയി, അതിന് അപ്പുറത്തേക്കും കടന്നു.

നഗ്നചിത്രങ്ങള്‍ അയച്ചു

യുവാവ് ആവശ്യപ്പെട്ടത് അനുസരിച്ച് യുവതി തന്റെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും അയച്ചുകൊടുത്തു. വാട്‌സ് ആപ്പ് വഴി ആയിരുന്നു ഇത്.

കളിമാറി

എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയി. പണം ആവശ്യപ്പെട്ട് യുവാവ് യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

പണം തന്നില്ലെങ്കില്‍

ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ ചിത്രങ്ങളും വീഡിയോകളും യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കും എന്നായിരുന്നു ഭീഷണി. വ്യത്യസ്ത ബാങ്ക് അക്കൗണ്ട് നമ്പറുകളായിരുന്നു പണം നിക്ഷേപിക്കാനായി നല്‍കിയിരുന്നത്. അങ്ങനെ കുറേയേറെ പണം തട്ടിയെടുക്കുകയും ചെയ്തു.

ഗതികെട്ടപ്പോള്‍ പരാതി

ഭീഷണിയും പണം തട്ടിയെടുക്കലും സ്ഥിരം സംഭവം ആയി മാറിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തന്ത്രപൂര്‍വ്വം ഇയാളെ കുടുക്കുകയായിരുന്നു.

20 വയസ്സുള്ള ചെറുപ്പക്കാരന്‍

വെറും 20 വയസ്സ് മാത്രം പ്രായമുള്ള യുവാവാണ് പിടിയിലായത്. ഇയാള്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ സ്വദേശിയാണ്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതിക്കാരി.

English summary
Youth arrested for threatening Facebook friend for money.
Please Wait while comments are loading...