ലഹരിക്കായി പുതുവഴികൾ; തൃശൂര്‍ ചാവക്കാട്ട് യുവാവ് പോലീസ് പിടിയിൽ

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ലഹരിക്കായി ഏത് മാര്‍ഗവും സ്വീകരിക്കുകയാണ് യുവത്വം. കൂടുതല്‍ സമയം ലഹരി നില്‍ക്കുന്ന വട്ടുഗുളികയുടെ പിന്നാലെയാണ് തൃശൂരിലെ തീരദേശത്തിലെ യുവത്വം. കഴിഞ്ഞ ദിവസം ചാവക്കാട്ടുനിന്ന് അരകിലോ കഞ്ചാവും വട്ടുഗുളികകളുമായി യുവാവിനെ പോലീസ് പിടികൂടി.ബ്ലാങ്ങാട് വോള്‍ഗനഗര്‍ പാലപ്പെട്ടി വീട്ടില്‍ ലിസാന്‍ എന്ന ഹബീബി(26)നെയാണ് എസ്എച്ച്ഒ കെജി സുരേഷ്,എസ്ഐ ലാല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.

habeeb

നീലച്ചടയന്‍ ഇനത്തില്‍ പെട്ട കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.വട്ടുഗുളിക എന്നറിയപ്പെടുന്ന നൈട്രോസം -10 ഗുളിക 19 എണ്ണവും ഇയാളുടെ പക്കലില്‍ നിന്ന് പോലീസ് പിടികൂടി.20 ഗുളികകള്‍ അടങ്ങുന്ന സ്ലിപ്പില്‍ നിന്ന് ഒരെണ്ണം ആര്‍ക്കോ പ്രതി കൈമാറിയിരുന്നു.പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവും വട്ടുഗുളികയും വില്‍പ്പന നടത്തുന്ന ഇയാള്‍ക്കെതിരെ വോള്‍ഗനഗര്‍ നിവാസികള്‍ ഉന്നത പോലീസ് അധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്ന ഇയാളെ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ചാവക്കാട് വഞ്ചിക്കടവിനടുത്തുള്ള നിര്‍മ്മാണം നടക്കുന്ന ഇരുനിലകെട്ടിടത്തിന് സമീപത്തുനിന്നാണ് പിടികൂടിയത്.വില്‍പ്പനക്കുള്ള കഞ്ചാവുമായി ഇയാള്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെ എത്തിയത്.

പോലീസിനെ കണ്ട് ഇയാള്‍ സമീപത്തെ പറമ്പിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ടു പിടിച്ചു.നിരവധി അടിപിടി കേസുകളിലും ഇയാള്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.എ.എസ്.ഐ. അനില്‍ മാത്യു,സി.പി.ഒ.മാരായ ശ്യാം,ശ്രീനാഥ്,വിജയന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
youth arrested with drug in thrissur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്