ഉത്രാട ദിനത്തില്‍ മലയാളിയുടെ കണ്ണില്ലാത്ത ക്രൂരത: യുവാവിനെ മര്‍ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു, കാരണം?
കണ്ണൂര്‍: കണ്ണൂരില്‍ കണ്ണില്ലാത്ത ക്രൂരത. യുവാവിനെ മര്‍ദിച്ച് അവശനാക്കി റോഡിലൂടെ വലിച്ചിഴച്ചു. തളിപ്പറമ്പില്‍ ഉത്രാട ദിനത്തിലാണ് സംഭവം. മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് രണ്ടംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദിച്ച് അവശനാക്കിയ ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തു വന്നതിനു പിന്നാലെയാണ് യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ചത്.

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. യുവാവിനെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെ പട്ടാപ്പകലാണ് ആക്രമണം നടന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ആക്രമണത്തിനു ശേഷം യുവാവിനെ അക്രമികള്‍ മറ്റൊരിടത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയത്.
അതേസമയം ആക്രമണത്തിനിരയായ യുവാവിനെ കാണാനില്ല. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications