ചിന്ത ജെറോം ഇത്ര ചീപ്പ് ആണോ? വിപ്ലവം വേറെ, കല്യാണം കഴിക്കാൻ ക്രിസ്ത്യാനി വേണം!! ട്രോളി കൊല്ലുന്നേ..

  • By: മരിയ
Subscribe to Oneindia Malayalam

കൊല്ലം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണും, എസ്എഫ്‌ഐ നേതാവുമായ ചിന്താ ജെറോമിന്റെ എന്ന പേരില്‍ പ്രചരിക്കുന്ന വിവാഹ ആലോചന വൈറല്‍ ആകുന്നു. ചവറ മാട്രിമോണി  എന്ന ക്രിസ്ത്യന്‍ മാട്രിമോണിയല്‍ സൈറ്റില്‍ ആണ് ചിന്തയ്ക്കായി കല്യാണ ആലോചന നടക്കുന്നത്. 

വിപ്ലവം പ്രസംഗിക്കുന്ന ചിന്ത പക്ഷേവിവാഹ കാര്യം വന്നപ്പോള്‍ ജാതിയും മതവും നോക്കി വീട്ടുകാര്‍ ഉറപ്പിക്കുന്ന കല്യാണത്തിന് നിന്ന് കൊടുക്കാന്‍ പോവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. 

എന്നാൽ ഇത്തരം ഒരു പരസ്യം താനോ അമ്മയോ നൽകിയിട്ടില്ലെന്ന് ചിന്ത വ്യക്തമാക്കി

പരസ്യം

ചാവറ മാട്രിമോണി എന്ന ക്രിസ്ത്യന്‍ മാട്രിമോണിയല്‍ സൈറ്റില്‍ ആണ് ചിന്ത ജെറോ എന്ന പേരില്‍ പരസ്യം വന്നിരിക്കുന്നത്. ഇതില്‍ ചിന്തയുടെ വിദ്യാഭ്യാസ യോഗ്യതയും, മതവും, വ്യക്തമാക്കിയിട്ടുണ്ട്.

കത്തോലിക്കനാവണം

ജാതിയ്ക്കും മതത്തിനും എതിരെ ഘോര ഘോരം പ്രസംഗിക്കുന്ന ചിന്ത എന്ത കൊണ്ടാണ് വിവാഹം കഴിക്കുന്ന ആള്‍ കത്തോലിക്കനാവണം എന്ന് നിര്‍ബന്ധം പിടിയ്ക്കുന്നതെന്നാണ് കമന്റുകള്‍. വിവാഹ പരസ്യത്തില്‍ ജാതി കോളത്തില്‍ ആര്‍ സി ലത്തീന്‍ കത്തോലിക്ക ആര്‍സി എന്ന് ചിന്ത പൂരിപ്പിച്ച് നല്‍കിയത് ശരിയായില്ലെന്നാണ് ഇവരുടെ വാദം.

സ്റ്റഡി ക്ലാസില്‍ പങ്കെടുക്കുമെങ്കിലും

പാര്‍ട്ടി സ്റ്റഡി ക്ലാസില്‍ പങ്കെടുത്ത് മിശ്ര വിവാഹത്തേയും, ജാതി രഹിത സമൂഹത്തെയും കുറിച്ച് പ്രസംഗിയ്ക്കുമെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ കാലുമാറുമെന്നാണ് കളിയാക്കല്‍. സഭയും ഇടവകയും നോക്കാതെ കെട്ടിയാല്‍ രക്ത ശുദ്ധി നഷ്ടപ്പെട്ടാലോ എന്ന് ഓര്‍ത്ത് ആണ് മിശ്ര വിവാഹത്തിന് ചിന്ത തയ്യാറാവാത്തത് എന്ന് കളിയാക്കുന്നവരും ഉണ്ട്.

വാക്ക് മാറ്റിയോ

നേരത്തെ ഒരു സെമിനാറില്‍ പങ്കെടുത്ത് കൊണ്ട് ചിന്ത പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. അത് ഇങ്ങനെ ആണ്. 'സിഗരറ്റ് വലിക്കാത്ത കമ്മ്യൂണിസ്റ്റിനെ വിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. സ്വഭാവത്തിലും, ചിന്തകളിലും എന്നോട് യോജിക്കുന്ന ആളാണെങ്കില്‍ മതം പ്രശ്‌നല്ല. സ്ത്രീധന രഹിത വിവാഹം ആയിരിക്കും. ' എന്നും ചിന്ത പറഞ്ഞിരുന്നത്രേ...

ചിന്തയുടെ വിവാഹ പരസ്യം എസ്എഐയ്ക്കും സിപിഎമ്മിനും എതിരെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി അനുകൂലികള്‍. പരസ്യമായി മതേതരത്വം പറഞ്ഞ് സ്വകാര്യമായി ജാതിയിലും മതത്തിലും എല്ലാം വിശ്വസിക്കുന്നവരാണോ ഇവരെന്നാണ് ചോദ്യം.

സുരേഷ് ഗോപിയ്ക്ക് എതിരെ

സിനിമാനടനും ബിജെപി എംപിയുമായ സുരേഷ് ഗോപി വര്‍ഗ്ഗീയ പരമാര്‍ശം നടത്തിയപ്പോള്‍ അതിന് എതിരെ ശക്തമായി പ്രതിഷേധിച്ച ആളായിരുന്നു ചിന്ത ജെറോം. ചെവിയില്‍ പൂട ഉള്ള നായര്‍ എന്ന് പറഞ്ഞ് സുരേഷ് ഗോപിയേയും മോഹന്‍ ലാലിനെയും അ

ധിക്ഷേപിച്ച ചിന്തയ്ക്ക് ഇപ്പോഴെന്താ നാക്ക് ഇല്ലെ എന്നാണ് ചോദ്യം.

സത്യമോ

തനിക്ക് വിവാഹം ആലോചിച്ച് കൊണ്ട് കുടുംബം മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചിന്ത വ്യക്തമാക്കി. ആരാണ് ഇത്തരം ഒരു പ്രൊഫൽ ഉണ്ടാക്കിയത് എന്ന് അന്വേഷിക്കുമെന്നും ചിന്ത പറഞ്ഞു

ട്രോളുകൾ

സ്വന്തം കാര്യം വന്നോപ്പോൾ വിപ്ലവം ദൂരക്കളഞ്ഞ ചിന്തയെ കളിയാക്കി കൊല്ലുകയാണ്

നിബന്ധന

ജാതിയില്ല, മതമില്ല എന്നൊക്കെ ഉദ്ഘോഷിക്കും പക്ഷേ എല്ലാം നിബന്ധനകൾക്ക് ബാധകം.

അന്യമതസ്ഥർ വേണ്ട

ക്രിസ്തത്യാനി അല്ലാത്ത അന്യ മതസ്ഥരെ വേണ്ടെന്നാണെത്രേ ചേച്ചിയുടെ നിലപാട്

തല്ലിയാൽ എന്ത് ചെയ്യും

ട്രോളുകളിലൂടെ ചിന്തയെ നാണം കെടുത്തുന്നു.

English summary
youth-commission-chairperson-chintha-jeromes-matrimonial-ad-goes-viral
Please Wait while comments are loading...