Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ അയാളുടെ മടയിൽ ചെന്ന് വിറപ്പിച്ച അന്നത്തെ സൂത്രധാരൻ; രാജീവ് സതവിന്റെ മരണത്തിൽ രാഹുൽ

തിരുവനന്തപുരം; മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവിന്റെ മരണത്തിൽ അനുശോചിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.പ്രവർത്തനത്തിലെ മികവ് കൊണ്ടും, പ്രായത്തിലുപരിയുള്ള പക്വത കൊണ്ടും, പെരുമാറ്റത്തിലെ സൗമ്യത കൊണ്ടും അയാൾ കോൺഗ്രസ്സിലെ രണ്ട് തലമുറകൾക്കിടയിലെ ''പാലമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. എന്റെ ഒരു പാട് ചോദ്യങ്ങളുടെ ഉത്തരമാണ് ഇന്ന് നഷ്ടമാകുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

rahul and sathav

ഈ അടുത്ത ദിവസങ്ങളിലെ ഒരു സ്വകാര്യ ചർച്ചയിലെ ഒരു ചോദ്യത്തിന് എൻ്റെ ഉത്തരമായിരന്നു, രാജീവ് സതവ്...
അത്രമേൽ പ്രീയപ്പെട്ടതായിരുന്നു ആ പേര്.
അയാൾക്ക് കോൺഗ്രസ്സിനകത്ത് നടന്നു നീങ്ങുവാൻ ഇനിയുമേറെ ദൂരമുണ്ടായിരുന്നു, ആ യാത്രയ്ക്കിടയിലാണ് കോവിഡ് അദ്ദേഹത്തെ കവരുന്നത്...
മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നിന്ന് വന്ന് ഇന്ത്യയാകെയുള്ള കോൺഗ്രസ്സുകാരുടെ, പ്രത്യേകിച്ച് യുവ കോൺഗ്രസ്സുകാരുടെ ഹൃദയം കയ്യേറിയ മനുഷ്യനാണ്. മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റായിരിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഈ പേര് കേൾക്കുന്നത്. അതിനു ശേഷം അയാൾ ചവിട്ടിക്കയറിയ പടുവുകൾ ഒന്നൊന്നായി ദൂരെ നിന്ന് ആരാധനയോടെ കാണാറുണ്ട്.

ഓരോ ഉയർച്ചയിലും എൻ്റെ ആരോ അത് നേടിയ സന്തോഷവുമുണ്ടായിട്ടുണ്ട്.യൂത്ത് കോൺഗ്രസ്സ് ദേശീയ പ്രസിഡൻ്റ് എന്ന നിലയിൽ മികച്ച സംഘാടകൻ എന്ന് പേര് ഉറപ്പിച്ചു. പ്രവർത്തനത്തിലെ മികവ് കൊണ്ടും, പ്രായത്തിലുപരിയുള്ള പക്വത കൊണ്ടും, പെരുമാറ്റത്തിലെ സൗമ്യത കൊണ്ടും അയാൾ കോൺഗ്രസ്സിലെ രണ്ട് തലമുറകൾക്കിടയിലെ ''പാലമായി".

2014ൽ മഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റിൽ കോൺഗ്രസ്സിലെ ആകെ രണ്ട് പേർ ജയിച്ചപ്പോൾ, അതിലൊന്ന് രാജീവ് സതവ് ആയിരുന്നു, അത്രമേൽ ജനകീയൻ. നരേന്ദ്ര മോദിയെ അയാളുടെ മടയിൽ ചെന്ന് വിറപ്പിച്ച കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് മുന്നേറ്റത്തിൻ്റെ മുഖ്യ സൂത്രധാരനും അദ്ദേഹമായിരുന്നു.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

രാഹുൽ ഗാന്ധിക്ക് സതവിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതിനാൽ തന്നെ സതവിൽ രാഹുൽ ഒരുപാട് രാഷ്ട്രീയ നിക്ഷേപം നടത്തിയിരുന്നു. സതവ് കോവിഡ് ബാധിതനായി ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന മന്ത്രിയായ ബാലസാഹേബ് തൊറാബ്, മന്ത്രിമാരായ വിശ്വജിത്ത് കദം, വർഷ ഗെയ്ക്ക്വാദ് എന്നിവർക്ക് ആശുപത്രിയിലെ പരിചരണ മേൽനോട്ട ചുമതല രാഹുൽ നേരിട്ട് ഏല്പിച്ചിരുന്നു. അത്രയ്ക്ക് രാഹുലിന് പ്രിയപ്പെട്ടവനായിരുന്നു രാജീവ് സതവ്...

എൻ്റെ ഒരു പാട് ചോദ്യങ്ങളുടെ ഉത്തരമാണ് ഇന്ന് നഷ്ടമാകുന്നത്.
ഹൃദയം മുറിഞ്ഞ നോവ് സമ്മാനിച്ച്,
"എൻ്റെ പ്രസിഡൻ്റ്" യാത്രയാകുന്നു...

ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+