ബിജു രമേശിന് പിന്നില്‍ ചെന്നിത്തലയും അടൂര്‍ പ്രകാശും?; മാണിക്ക് വീണ്ടും കുരുക്കിട്ടു

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെഎം മാണിയെ മോശക്കാരനാക്കി ഇടതുമുന്നണിയില്‍ നിന്നും അകറ്റുകയെന്ന തന്ത്രം പരീക്ഷിച്ച് പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതേ തന്ത്രം തന്നെ ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗമെന്ന് റിപ്പോര്‍ട്ട്. ബാര്‍ കോഴ ആരോപണത്തില്‍ മാണിയെ കുരുക്കിട്ട കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ ബിജു രമേശിന്റെ ആരോപണത്തിന് പിന്നിലുമെന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നിലപാട്.

ബിജു രമേശിന്റെ അടുത്ത ബന്ധു അടൂര്‍ പ്രകാശും രമേശ് ചെന്നിത്തലയും തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബാര്‍ കോഴക്കേസ് വീണ്ടും ഉയര്‍ത്തുകയും മാണിയെ ഇടതുമുന്നണിയില്‍നിന്നും അകറ്റുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും മാണിയുമായി അടുപ്പമുള്ളവര്‍ പറയുന്നുണ്ട്.

mani

ചെങ്ങന്നൂരില്‍ മാണി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അത് യുഡിഎഫിന്റെ തോല്‍വി ഉറപ്പാക്കും. എന്നാല്‍, ബിജു രമേശ് ആരോപണം ഉന്നയിച്ചതോടെ മാണിയുടെ പിന്തുണ ഇടതുമുന്നണിക്കാകും തിരിച്ചടിയാകുക. മാണിയെ മോശക്കാരനാക്കി തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള കോണ്‍ഗ്രസ് നീക്കം എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും.

നേരത്തെ മാണി യുഡിഎഫില്‍ ആയിരിക്കുമ്പോഴാണ് ബാര്‍ കോഴക്കേസ് ഉയര്‍ന്നുവരുന്നത്. അത് വന്‍ വിവാദമാകുകയും ഒടുവില്‍ മാണി യുഡിഎഫ് വിടാന്‍ കാരണാമാവുകയും ചെയ്തു. ഇടതുമുന്നണിയുമായി അടുക്കുകയായിരുന്ന മാണിയെ യുഡിഎഫില്‍ പിടിച്ചുനിര്‍ത്താനായാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം കോഴക്കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍, മുന്നണിക്ക് അത് തിരിച്ചടിയായി. അതേസമയം, ബാര്‍കോഴക്കേസ് ഒരിക്കല്‍കൂടി ഉയര്‍ന്നുവരവെ അത് മാണിയെ യുഡിഎഫുമായി കൂടുതല്‍ അകറ്റാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നുണ്ട്.
അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് ബെഞ്ചമിന്‍ നെതന്യാഹു... പ്രധാനമന്ത്രി ആയി തുടരുക തന്നെ ചെയ്യും.

English summary
Kodiyeri Balakrishnan offer behind bar case, alleges Biju Ramesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്