കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു മാസം 16,000 രൂപ യാത്രാ ചിലവ്';കെ റെയിലിൽ ജോ ജോസഫിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് വക്താവ്

Google Oneindia Malayalam News

കൊച്ചി; കെ-റെയിൽ പദ്ധതിയെ കുറിച്ചുള്ള തൃക്കാക്കര എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് എഎ മുഹമ്മദ് ഹാഷിം. തന്റെ പരിചയത്തിലുള്ള കോഴിക്കോട് ജോലിയുള്ള എറണാകുളം സ്വദേശിനി ദൂരം കൂടിയതിനാല്‍ അവധിയെടുത്തിരിക്കുകയാണെന്നും കെ റെയില്‍ വന്നാല്‍ അവര്‍ക്ക് സുഖമായി പോയി വരാമെന്നുമുള്ള ജോ ജോസഫിന്റെ വാക്കുകൾക്കെതിരെയാണ് ഹിഷാം രംഗത്തെത്തിയത്. കെ- റെയിൽ വഴി കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ചിലവ് പ്രതിപാദിച്ചാണ് മറുപടി. എറണാകുളത്തുള്ള കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥക്ക് ഒരു മാസം ഏറ്റവും കുറവ് 16,000 രൂപ യാത്രാ ചെലവ് മാത്രം വരുമെന്നും കെ - റെയിൽ സാധാരണക്കാർക്കോ ഇടത്തരക്കാർക്കോ ഉള്ളതല്ല മറിച്ച് സമ്പന്നർക്ക് വേണ്ടി മാത്രമുള്ളതാന്നെന്ന് ഈ കണക്കിലൂടെ വ്യക്തമാണെന്നും ഹിഷാം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

jojos-1652188504.jpg -Prop

തൃക്കാക്കരയിലെ LDF സ്ഥാനാർത്ഥി കെ-റെയിൽ വരണം എന്ന് ആദ്യം തന്നെ പറയുവാൻ നിരത്തുന്ന വാദങ്ങൾ ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
പുരാവസ്തു വകുപ്പിൽ കോഴിക്കോട് ജോലി ചെയ്യുന്ന ഡോക്ടറുടെ പേഷ്യന്റ് ദിവസവും ജോലിക്ക് പോയി തിരികെ വരാനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പോൾ ലീവെടുത്ത് വീട്ടിലിരിക്കുകയാണ്
കെ - റെയിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് ദിവസവും പോയി വരാമായിരുന്നത്രേ.

ഇന്നലെ കേരളത്തിലുള്ള മുഴുവൻ പ്രധാന നഗരങ്ങളിൽ നിന്നും കെ-റെയിൽ വഴി തൃശ്ശൂർ പൂരം കാണാനുള്ള സമയലാഭം കൊടുത്ത FB പോസ്റ്റിൽ പറഞ്ഞത് പ്രകാരം എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്കെത്താൻ 176 രൂപ വരും കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് 296 രൂപയും എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് മിനിമം 400 രൂപ വരും അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും കൂടി മൊത്തം ഒരു ദിവസം 800 രൂപ ചിലവ്.
എറണാകുളത്തുള്ള കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥക്ക് ഒരു മാസം ഏറ്റവും കുറവ് 20 പ്രവൃത്തി ദിവസമാണെന്ന് തന്നെ കരുതിയാൽ
യാത്രക്ക് മാത്രം.
ഒരു മാസം 800 x 20 = 16000 രൂപ വരും.

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

ആർക്കിയോളജി ഡിപ്പാർട്ട്മെന്റിൽ നിന്ന് ആ ഉദ്യോഗസ്ഥക്ക് 50000 രൂപ ശമ്പളം ലഭിച്ചാൽ പോലും 16000 രൂപ ഒരു മാസം യാത്രക്ക് മാത്രം മാറ്റിവെക്കാൻ സാധിക്കുമോ ? കെ - റെയിൽ സാധാരണക്കാർക്കോ ഇടത്തരക്കാർക്കോ ഉള്ളതല്ല മറിച്ച് സമ്പന്നർക്ക് വേണ്ടി മാത്രമുള്ളതാന്നെന്ന് ഈ കണക്കിലൂടെ വ്യക്തമാണ്. എൽ.ഡി.എഫും അവരുടെ സ്ഥാനാർത്ഥിയും സമ്പന്നരുടെ പക്ഷത്താണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ്.
കെ -റെയിൽ വേണ്ട
കേരളം മതി!

English summary
Youth Congress Leader slams Jo Joseph over k rail project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X