Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിന്റെ വാരിയെല്ലുകള്‍ തകര്‍ത്ത സംഭവം; ബല്‍റാമിന്റെ അസഹിഷ്ണുതാവാദം പൊളിഞ്ഞു

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപ്പന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്റെ വാരിയെല്ലുകള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തകര്‍ത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. കൊല്ലം സ്വദേശി ആന്‍ഡേഴ്സണ്‍ എഡ്വേര്‍ഡിനെയാണ് യൂത്ത് കോണ്‍ഗ്രസ് കൈകാര്യം ചെയ്തത്.

ഗുരുതരമായ പരിക്കുകളോടെ ആന്‍ഡേഴ്‌സണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ സഹായം തേടിയെത്തിയ ശ്രീജിത്തിനെ ആക്ഷേപിച്ചത് ആന്‍ഡേഴ്സണ്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ramesh

ഇതാണ് മര്‍ദ്ദനത്തിന് ഇടയാക്കിയതെന്നാണ് സൂചന. നേരത്തെ ആന്‍ഡേഴ്സന്റെ വീടിനുനേരെ കല്ലേറും ഉണ്ടായിരുന്നു. അസഹിഷ്ണുതയ്‌ക്കെതിരെ കഴിഞ്ഞദിവസം പ്രതിഷേധിച്ച കോണ്‍ഗ്രസുകാരാണ് യുവാവിനെ മര്‍ദ്ദിച്ച് അസഹിഷ്ണുത കാട്ടിയതെന്നതാണ് ശ്രദ്ധേയം. എകെജിയെ അധിക്ഷേപിച്ച ബല്‍റാമിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ ചീമുട്ടയേറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായാണ് പ്രതികരിച്ചത്.

ഇതിന് തൊട്ടുപിന്നാലെ തങ്ങളുടെ പാര്‍ട്ടിക്കാര്‍ തന്നെ ഒരു യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതായി. ആന്‍ഡേഴ്‌സിന് മര്‍ദ്ദനമേറ്റതോടെ കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതിരോധത്തിലാണ്. അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കാനുള്ള അവസരം യൂത്തു കോണ്‍ഗ്രസുകാര്‍ തുലച്ചത് നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+