ബീഫ് വിളമ്പി മോദിക്ക് സ്വീകരണം!! 'മെട്രോ ഉദ്ഘാടനത്തിനിടെ ബീഫ് കച്ചവടം'!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മെട്രോ റെയില്‍ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബീഫ് വിളമ്പിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി വന്നിറങ്ങിയ നാവിക സേന വിമാനത്താവളത്തിന് സമീപം ബീഫ് ഫെസ്ററ് നടത്തിയതായി മനോരമ ന്യൂസിനെ ഉദ്ധരിച്ച് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

കന്നുകാലി കശാപ്പിനും വിൽപ്പനയ്ക്കും നിയന്ത്രണം ഏർപ്പെടിത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ബീഫ് ഫെസ്റ്റ് നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്ന് ബീഫും റൊട്ടിയും കഴിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഡിസിപി പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

narendra modi

പതിനഞ്ചിലധികം വരുന്ന പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ. മുദ്രാവാക്യങ്ങൾ മുഴക്കിയും ബീഫ് പരസ്പരം വിതരണം ചെയ്തുമാണ് പ്രതിഷേധിച്ചത്. ഡിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.

കന്നുകാലി കശാപ്പിനായുള്ള വിൽപ്പ നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം മെയ് 23നാണ് പുറത്തിറക്കിയത്. 26നാണ് ഇത് വാർത്തയായത്. ഇതിനെതിരെ രാജ്യം മുഴുവൻ കനത്ത പ്രതിഷേധം തന്നെ ഉയർന്നിരുന്നു. ഏറ്റവുമധികം പ്രതിഷേധം ഉയർന്നത് കേരളത്തിൽ നിന്നായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺ ഗ്രസ് പരസ്യ കശാപ്പ് നടത്തിയത് ഏറെ വിവാദമാവുകയും ചെയ്തിരുന്നത്.

English summary
youth congress protest against narendra modi on beef ban.
Please Wait while comments are loading...