Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം;സ്റ്റേഷനുള്ളില്‍ ബോധരഹിതനായി

പോലീസ് ലാത്തിചാര്‍ജിനിടെ കാലിടറി വീണ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി വിജയ് ഇന്ദുചൂഡനെ വളഞ്ഞു പിടിച്ച് പോലീസ് ജീപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പത്തനംതിട്ട: വൈദ്യുതി മന്ത്രി എംഎം മണിക്ക് കരിങ്കൊടി കാണിച്ച യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. ജില്ലാ ആസ്ഥാനത്ത് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പോലീസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിചാര്‍ജും നടത്തിയിരുന്നു.

പോലീസ് ലാത്തിചാര്‍ജിനിടെ കാലിടറി വീണ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി വിജയ് ഇന്ദുചൂഡനെ വളഞ്ഞു പിടിച്ച് പോലീസ് ജീപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും പുറത്തും ലാത്തിയടിയേറ്റ് ഗുരുതര പരിക്കേറ്റ വിജയിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

 സ്റ്റേഷന്‍ ഉപരോധിച്ചു

സ്റ്റേഷന്‍ ഉപരോധിച്ചു

വിജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചെങ്കിലും ആദ്യം പോലീസ് വഴങ്ങിയിരു്‌നനില്ല.

 ജനറല്‍ ആശുപത്രി

ജനറല്‍ ആശുപത്രി

മര്‍ദ്ദനമേറ്റ് സ്‌റ്റേഷനില്‍ വിജയ് ബോധംകെട്ട് വീണതിന് ശേഷമാണ് പോലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

 കരിങ്കൊടി

കരിങ്കൊടി

ബുധനാഴ്ച വൈകിട്ട് 7.30ന് റിങ് റോഡില്‍ മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം. കൊലയാളി മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്.

 പോലീസ്

പോലീസ്

മലയാപ്പുഴ എസ്‌ഐ കെ പ്രദീഷ്. പത്തനംതിട്ട അഡി. എസ്‌ഐ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ജീപ്പിലിട്ട് തന്നെ മര്‍ദ്ദിച്ചതെന്ന് വിജയ് പറഞ്ഞു.

ആര്‍ ഇന്ദ്രചൂഡന്‍

ആര്‍ ഇന്ദ്രചൂഡന്‍

യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റായിരിക്കെ രണ്ട് തവണ പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ശരീരം തളര്‍ന്നുപോകുകയും ചികിത്സയില്‍ കഴിയവെ മൂന്ന് മാസം മുമ്പ് മരണമടയുകയും ചെയ്ത ആര്‍ ഇന്ദ്രചൂഡന്റെ മകനാണ് വിജയ്.

 സുരക്ഷ ഒരുക്കിയില്ല

സുരക്ഷ ഒരുക്കിയില്ല

മണിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും അതനുസരിച്ച സുരക്ഷ ഒരുക്കാത്തതിനാല്‍ മന്ത്രി എസ്പിയെ ശാസിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മര്‍ദ്ദനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+