കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയതയെ ചെറുക്കണം, ക്ഷേത്രങ്ങളിലും പള്ളികളിലും സ്വാധീനമുണ്ടാക്കണം; മുന്‍നിലപാട് മാറ്റി യൂത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് പിടിമുറുക്കുന്ന വര്‍ഗീയതയെ ചെറുക്കാന്‍ മാര്‍ഗനിര്‍ദേശവുമായി യൂത്ത് കോണ്‍ഗ്രസ്. ആരാധനാലയങ്ങളിലും സാമുദായിക സംഘടനകളിലും വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുന്നത് തടയാന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവര്‍ത്തകര്‍ നേതൃപരമായ പങ്കുവഹിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

പാലക്കാട് അഹല്യ ക്യാംപസില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിര്‍ദേശം. പ്രധാന പ്രവര്‍ത്തകര്‍ സാമുദായിക സംഘടനകളില്‍ നേതൃസ്ഥാനത്ത് ഉണ്ടാവരുത് എന്ന മുന്‍ നിലപാട് തിരുത്തുന്നതാണ് പാലക്കാട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം.

ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതിദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

1

സമൂഹത്തില്‍ ശക്തമാകുന്ന വര്‍ഗീയതയെ ചെറുക്കാനും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരാനും കൃത്യമായ ഇടപെടല്‍ ഉണ്ടാവണം എന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. ആര്‍ എസ് എസും എസ് ഡി പി ഐ യും ഉള്‍പ്പെടെയുള്ള സംഘടനകള്‍ സൃഷ്ടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നും നിര്‍ദേശവും ഉയര്‍ന്നുവന്നു.

2

സംഘടനാപരമായ അറിവും അവബോധവും വളര്‍ത്തുന്നതിന് പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് മുതല്‍ പത്ത് വരെ യൂണിറ്റുകള്‍ പുതുതായി രൂപവത്കരിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ അടിത്തറ വിപുലപ്പെടുത്തണം എന്നാണ് നിര്‍ദേശം. പൊതുവിഷയങ്ങളില്‍ അതത് സമയത്ത് സ്വീകരിക്കേണ്ട നിലപാടുകള്‍ തീരുമാനിക്കാനും പ്രവര്‍ത്തകരെ അറിയിക്കാനും കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കാനും ധാരണയായിട്ടുണ്ട്.

3

സംഘടന, സേവനവും യുവാക്കളുടെ നവ ആശയങ്ങളും, രാഷ്ട്രീയം, ഭാവി, പരിസ്ഥിതി, സമൂഹസേവനം എന്നീ വിഭാഗങ്ങളിലാണ് സംസ്ഥാന ക്യാമ്പില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ഇതില്‍ പരിസ്ഥിതി സംബന്ധിച്ച പ്രമേയം മാത്രമാണ് അംഗങ്ങള്‍ക്കിടയില്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ളത്. സംഘടനാ പ്രമേയത്തില്‍ നേതൃത്വത്തിന്റ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

4

പാര്‍ട്ടി വേദികളിലെ പരിഹാസ്യമായ മുന്‍നിര കസേരകളി അത്യന്തം ലജ്ജാകരമാണ് എന്നാണ് സംഘടനാ പ്രമേയത്തില്‍ പറയുന്നത്. പാര്‍ട്ടി പരിപാടികളിലെ അച്ചടക്കരാഹിത്യവും ഫോട്ടോ മാനിയയും പ്രസ്ഥാനത്തെയും പോഷക സംഘടനകളെയും പൊതുസമൂഹത്തില്‍ അപഹാസ്യമാക്കുന്നു. അയ്മനം സിദ്ധാര്‍ത്ഥന്‍മാരായി ആവിഷ്‌കരിക്കപ്പെടുന്നതിനോട് എതിര്‍പ്പുണ്ടാക്കുന്നത് പോലെ തന്നെ ജാഥകളില്‍ ക്യാമറ ആംഗിള്‍ അനുസരിച്ച് കഴുത്ത് താളം പിടിക്കുന്ന പ്രവണത ഉപേക്ഷിക്കാന്‍ മനസുണ്ടാവണം എന്നൊക്കെയാണ് പ്രമേയത്തിലെ വിമര്‍ശനം.

5

യൂത്ത് കോണ്‍ഗ്രസ് പരിപാടികളില്‍ അതത് ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക നേതാക്കന്മാര്‍ക്ക് തീരെ പ്രാധാന്യവും പ്രാതിനിധ്യവും നല്‍കുന്നില്ല എന്നും പ്രമേയത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കേവല ഭാരവാഹിത്വത്തില്‍ ഉപരിയായി ദളിത്, നവനിത പ്രാതിനിധ്യത്തെ സംഘടനാ മുഖങ്ങളായി വളര്‍ത്തിയെടുക്കണം എന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഷോ മാനാണ് എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

6

ഇടത് സര്‍ക്കാരിനെതിരെ വാളയാര്‍, പാലത്തായി എന്നീ ശ്രദ്ധേയമായ വിഷയങ്ങളില്‍ സംഘടന സമരങ്ങള്‍ സംഘടിപ്പിച്ചു എന്നും എന്നാലും ഇത്തരത്തിലെല്ലാം സമര പരമ്പരകള്‍ക്ക് സംഘടന നേതൃത്വം നല്‍കിയപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ സ്വാധീനിക്കുന്ന തരത്തില്‍ ഉദ്ദേശിച്ച ഫലം ഉണ്ടായില്ല എന്നും പ്രമേയത്തില്‍ പറയുന്നു.

7

കെ റെയില്‍ പ്രതിഷേധത്തില്‍ സക്രിയമായ ഇടപെടല്‍ നടത്താന്‍ യൂത്ത് കോണ്‍ഗ്രസിന് സാധിച്ചു എന്നാണ് വിലയിരുത്തല്‍. വികസനവിരുദ്ധര്‍ എന്ന ആക്ഷേപത്തിന് ഇരയാകാതെ തന്നെ കെ -റെയിലിന്റെ ജനവിരുദ്ധതയെ തുറന്നു കാണിക്കാന്‍ സംഘടന്ക്ക് സാധിച്ചു എന്നുമാണ് സംഘടന പ്രമേയത്തില്‍ പറയുന്നത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ളവര്‍ ഞായറാഴ്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ചിന്തന്‍ ശിവിരത്തില്‍ പങ്കെടുത്തിരുന്നു.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Youth Congress workers were asked to play a leadership role in religious institutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X