കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷവും ചികിത്സ ഇല്ല...യുവാവിന് ദാരുണാന്ത്യം...അന്വേഷണത്തിന് ഉത്തരവ്..

  • By Anamika
Google Oneindia Malayalam News

കൊല്ലം: റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ച സംഭവം വിവാദത്തില്‍. ഗുരുതര പരിക്കേറ്റ യുവാവിന് കൊല്ലത്തെ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജു മനോജ് എബ്രഹാം ഉത്തരവിട്ടിരിക്കുകയാണ്. സംഭവം അന്വേഷിക്കാന്‍ കൊട്ടിയം പോലീസിന് കൊല്ലം കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ മുരുകനാണ് ചികിത്സ കിട്ടാതെ മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി ഉള്‍പ്പെട ചികിത്സ നിഷേധിച്ചിരുന്നു. സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തേക്കും. മറ്റ് ആശുപത്രികള്‍ക്കെതിരെ അന്വേഷണവും നടക്കും.

ദിലീപിനിട്ട് പണിയല്ലേ...മറുപണി ഉറപ്പ്..!! ഡി സിനിമാസ് പൂട്ടിച്ചവരെ വെള്ളം കുടിപ്പിക്കും !!ദിലീപിനിട്ട് പണിയല്ലേ...മറുപണി ഉറപ്പ്..!! ഡി സിനിമാസ് പൂട്ടിച്ചവരെ വെള്ളം കുടിപ്പിക്കും !!

death

റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റ മുരുകനെ കൂട്ടിന് ആളില്ലെന്ന കാരണം പറഞ്ഞാണ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ചയച്ചത്. മറ്റ് സ്വകാര്യ ആശുപത്രികളിലെത്തിച്ചപ്പോഴും ഇതേ പ്രതികരണമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും അവിടെ വെന്റിലേറ്റര്‍ സൗകര്യം ഇല്ലായിരുന്നു. രാത്രി 11 മണിക്കായിരുന്നു അപകടം. ചികിത്സ കിട്ടാതെ പിറ്റേന്ന് രാവിലെ 6 മണിയോടെ മുരുകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

English summary
Youth died at Kollam as treatment denied by Hospitals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X