പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മുക്കം: പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മരിച്ചു. കൊടിയത്തൂർ വളപ്പിൽ ഫസലുറഹ്മാനാണ് (28) മരിച്ചത്.ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ യാണ് സംഭവങ്ങൾക്ക് തുടക്കം.

മാസങ്ങളായി അഗസ്ത്യൻ മുഴി പാലത്തിന് ചുവട്ടിൽ അനധികൃത മണലെടുപ്പ് പതിവാണ്. മണൽവാരൽ പാലത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുമെന്ന് കണ്ടതിനെ തുടർന്ന് നാട്ടുകാർ നിരീക്ഷണം ശക്കമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ മുക്കം പോലീസ് സ്റ്റേഷനിലേക്ക് അഗസ്ത്യൻ മുഴിയിൽഅനധികൃത മണൽ വാരുന്നതായി ഫോൺ വരികയും പോലീസ് അങ്ങോട്ട് പോവുകയുമായിരുന്നു. അതിനിടെ പോലീസിനെ കണ്ട മണൽ തൊഴിലാളികൾ ചിതറി ഓടി. വണ്ടിയിൽ ഇരിക്കുകയായിരുന്ന ഫസൽ പുഴയിലേക്ക് ചാടുകയായിരുന്നു എന്നു പറയപ്പെടുന്നു.

mukkamdath


ഇതേ തുടർന്ന് മുക്കം ഫയർഫോഴ്സും പോലീസും ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടത്താനായില്ല. ശനിയാഴ്ച വീണ്ടും നാട്ടുകാരും ഫയർഫോഴ്സും പോലീസും തിരച്ചിൽ നടത്തിയതിനെ തുടർന്ന് വൈകുന്നേരം 5 മണിയോടെയാണ് മൃതദേഹം കണ്ടത്തിയത്. പിതാവ് ഇത്താലുട്ടി, മാതാവ് ഖദീജ.

English summary
youth fell in river and dead in fear of police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്