ദിലീപിന്റെ ന്യായീകരണ ക്വട്ടേഷന്‍ പിസി ഏറ്റെടുത്തത് വെറുതെ അല്ല..? ബന്ധം പുറത്തേക്ക്..?

  • By: Anamika
Subscribe to Oneindia Malayalam

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ വാദിക്കുന്നതിനേക്കാള്‍ ശക്തമായ ന്യായീകരണങ്ങളാണ് പിസി ജോര്‍ജ് നടത്തുന്നത്. ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കാവുന്ന തെളിവുകള്‍ തന്റെ മനസാക്ഷിക്ക് ലഭിച്ചിട്ടില്ല എന്നാണ് പിസി അതിന് പറയുന്ന ന്യായീകരണം. എന്നാല്‍ ദിലീപിനെ പിസി ജോര്‍ജ് ഇത്തരത്തില്‍ പിന്തുണയ്ക്ക് വേറെ ചില കാരണങ്ങള്‍ കൂടി ഉണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.

നടിയുടെ ദൃശ്യങ്ങള്‍ കയ്യിലുള്ള ആ വിഐപി ഒടുവില്‍ പുറത്ത്..! വെളിപ്പെടുത്തലിൽ കേരളം ഞെട്ടുന്നു...!

ദിലീപിന് രക്ഷ ! നടിയുടെ ദൃശ്യങ്ങളുള്ള ആ മൊബൈല്‍ ഫോണ്‍...! അതിനി ഒരിക്കലും ലഭിക്കില്ല..!

ഗുരുതര ആരോപണം

ഗുരുതര ആരോപണം

പിസി ജോര്‍ജും ദിലീപും അടുപ്പക്കാരാണെന്നും മറ്റു ചില ബന്ധങ്ങള്‍ ഉണ്ടെന്നുമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ ആണ്. ഗുരുതര ആരോപമാണ്പിസി ജോര്‍ജിനെതിരെ യൂത്ത് ഫ്രണ്ട് എം ഉന്നയിച്ചിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍

റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍

പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നും സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ദിലീപിനെ ന്യായീകരിക്കാന്‍ ക്വട്ടേഷന്‍ എടുത്തത് പോലെയാണ് പിസി ജോര്‍ജ് പ്രവര്‍ത്തിക്കുന്നത്.

നിലപാട് മാറ്റം ദുരൂഹം

നിലപാട് മാറ്റം ദുരൂഹം

അഴിമതിക്കാരോടും സ്ത്രീപീഡകരോടും പിസി ജോര്‍ജ് സ്വീകരിച്ചിരുന്ന പതിവ് സമീപനമല്ല ഇപ്പോഴത്തേത്. ആ നിലപാട് ഇപ്പോള്‍ മാറാന്‍ കാരണം എന്തെന്നത് ദുരൂഹമാണെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആരോപിച്ചു.

ദിലീപിന് വക്കാലത്ത്

ദിലീപിന് വക്കാലത്ത്

ഇത്തരം കേസുകളില്‍ ആരോപണ വിധേയരെ ജയിലില്‍ അടയ്ക്കണം എന്നാണ് സാധാരണ പിസി ജോര്‍ജ് ആവശ്യപ്പെടാറുള്ളത്. എന്നാലിപ്പോള്‍ ഇവിടെ ആരോപണ വിധേയനായ ദിലീപിനെതിരെ മാധ്യമവിചാരണ പാടില്ലെന്നാണ് പിസി പറയുന്നത്.

രാഷ്ട്രീയ സിനിമാ മാഫിയാ ബന്ധം

രാഷ്ട്രീയ സിനിമാ മാഫിയാ ബന്ധം

പിസി ജോര്‍ജ്- ദിലീപ് രാഷ്ട്രീയ സിനിമാ മാഫിയാ ബന്ധം ദുരൂഹമാണെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കലാഭവന്‍ മണിയുടേയും ശ്രീനാഥിന്റെയും മരണത്തെക്കുറിച്ചും ജഗതി ശ്രീകുമാറിന്റെ അപകടത്തിലെ ദുരൂഹതയും സമഗ്രമായി അന്വേഷിക്കണമെന്നും യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെട്ടു.

പിസിയുടെ ന്യായീകരണം

പിസിയുടെ ന്യായീകരണം

ദിലീപ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അകത്തായത് മുതല്‍ ദിലീപിനെ പിന്തുണച്ചാണ് പിസിയുടെ വാദങ്ങളെല്ലാം.ദിലീപ് കുറ്റക്കാരനാണ് എന്ന തോന്നല്‍ തനിക്കിപ്പോഴും ഇല്ല. തന്റെ മനസാക്ഷിക്ക് അയാള്‍ക്കെതിരെയുള്ള തെളിവ് കിട്ടിയിട്ടില്ല. ക്വട്ടേഷന്‍ ആരെങ്കിലും കടമായി കൊടുക്കുമോ എന്ന് പിസി ജോര്‍ജ് ചോദിക്കുന്നു.

മഞ്ജുവിനും മുഖ്യമന്ത്രിക്കുമെതിരെ

മഞ്ജുവിനും മുഖ്യമന്ത്രിക്കുമെതിരെ

കേസില്‍ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ നേരത്തെ തന്നെ പിസി ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യരും മുഖ്യമന്ത്രിയും ഒരു പരിപാടിയില്‍ വേദി പങ്കിട്ട ശേഷമാണ് ദിലീപ് കേസില്‍ പ്രതിയായത് എന്നായിരുന്നു ആരോപണം.

P C George's Facebook Post
ഗൂഢാലോചനയെന്ന് ആരോപണം

ഗൂഢാലോചനയെന്ന് ആരോപണം

ആ ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് പിസി ജോര്‍ജ് ഇപ്പോള്‍. മുഖ്യമന്ത്രിക്ക് മഞ്ജു വാര്യര്‍ ഒരു കത്ത് കൊടുത്തുവെന്നാണ് കേള്‍ക്കുന്നത്. ആ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ആണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത് എന്നാണ് പിസിയുടെ ആരോപണം.

English summary
Youth Front M against PC George for his support to Dileep in actress case.
Please Wait while comments are loading...