കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം!മകളെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ പിതാവ് വെട്ടിക്കൊന്നു

  • By: Afeef
Subscribe to Oneindia Malayalam

കണ്ണൂര്‍: തലശേരിയില്‍ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. തലശേരി ചിറക്കരയിലായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. തലേശരി ചിറക്കര പള്ളിത്താഴത്ത് ചന്ദ്രിവില്ലയില്‍ സന്ദീപ്(28)ആണ് കൊല്ലപ്പെട്ടത്. മെയ് 14 ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

Read More: പെട്രോളടിക്കാന്‍ ഓടേണ്ട, പമ്പുകള്‍ അടഞ്ഞുകിടക്കുന്നു; വഞ്ചനാദിനം,സഹകരിക്കാതെ ഒരു വിഭാഗം

Read More: നടി ശ്രുതി ഹരിഹരന്റെ ഞെട്ടിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍! ചിത്രങ്ങള്‍ കണ്ട നടി ചെയ്തത്

സന്ദീപിന്റെ ഭാര്യ നിമിഷയുടെ പിതാവ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി പ്രേമരാജനാണ് വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ ഒമ്പത് മണിയോടെ തലശേരിയിലെ വീട്ടിലെത്തിയ പ്രേമരാജന്‍, സന്ദീപിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് ക്രൂരമായി വെട്ടിക്കൊന്നത്. സംഭവസമയത്ത് സന്ദീപിന്റെ ഭാര്യ നിമിഷയും 3 വയസുള്ള മകനും വീട്ടിലുണ്ടായിരുന്നു.

murder

ചിറക്കര പള്ളിത്താഴത്ത് വീട്ടില്‍ രാജേന്ദ്രനും രഞ്ജിനിയുമാണ് സന്ദീപിന്റെ മാതാപിതാക്കള്‍. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞത്. കോഴിക്കോട് സ്വദേശിനിയായ നിമിഷയും തലശേരി സ്വദേശിയായ സന്ദീപും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പ്രതി രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
Kannur; Youth killed by father in law
Please Wait while comments are loading...