• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വയനാട്ടില്‍ ആവേശം; രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് യുവാവ്, വീഡിയോ

വയനാട്: പ്രളയം സര്‍വ്വതും കവര്‍ന്ന വയനാടന്‍ മണ്ണിലേക്ക് ചൊവ്വഴ്ചയാണ് രാഹുല്‍ ഗാന്ധി എത്തിയത്. പ്രളയം നല്‍കിയ നോവുകള്‍ക്കിടയിലും തങ്ങളുടെ പ്രിയ നേതാവിനെ വയനാടന്‍ ജനത ആവേശത്തോടെയായിരുന്നു വരവേറ്റത്. ചാറ്റല്‍ മഴ പോലും വക വെയ്ക്കാതെ ജനങ്ങള്‍ രാഹുലിന് ചുറ്റും കൂടി. തങ്ങളുടെ സങ്കടങ്ങളുടേയും ആവശ്യങ്ങളുടേയും പരാതിക്കെട്ടുകള്‍ അഴിച്ചു. ക്ഷമയോടെ ​എല്ലാവരേയും കേട്ടു രാഹുല്‍.

കുമ്മനം കേരള ഗവര്‍ണറായേക്കും? സദാശിവത്തിന്‍റെ കാലാവധി സപ്തംബര്‍ 4 ന് അവസാനിക്കും

ദുരിതാശ്വാസ ക്യാമ്പുകള്‍ കയറി ഇറങ്ങി ജനങ്ങളെ ആശ്വസിപ്പിക്കുന്ന രാഹുലിന്‍റെ വീഡിയോകള്‍ പുറത്തു വരുന്നുണ്ട്. അതിനിടെ ഒരു പ്രവര്‍ത്തകന്‍ ആവേശം മൂത്ത് രാഹുലിനെ ചുംബിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

 ദുരിതാശ്വാസ കാമ്പുകള്‍ സന്ദര്‍ശിച്ചു

ദുരിതാശ്വാസ കാമ്പുകള്‍ സന്ദര്‍ശിച്ചു

ചൊവ്വാഴ്ച ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത്. മാനന്തവാടി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു രാഹുല്‍ സന്ദര്‍ശനം നടത്തിയത്. നൂറുകണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അദ്ദേഹത്തിനായി കാത്ത് നിന്നത്. എല്ലാവരും പ്രിയ നേതാവിനോട് പരാതികള്‍ പറഞ്ഞു. നിവേദനങ്ങള്‍ നല്‍കി.

 സ്നേഹം പങ്കിട്ട് രാഹുല്‍

സ്നേഹം പങ്കിട്ട് രാഹുല്‍

ഓരോരുത്തരേയും നേരിട്ട് കണ്ടു സംസാരിച്ച രാഹുല്‍ എല്ലാവര്‍ക്കും കൈകൊടുത്തും കൈവീശിയും ജനങ്ങളോട് സ്നേഹം പങ്കിട്ടു, ആശ്വാസം പകര്‍ന്നു . ആറിടത്തായിരുന്നു രാഹുല്‍ ഗാന്ധി ഇന്നലെ സന്ദര്‍ശിച്ചത്. തലപ്പുഴ ചുങ്കം, വാളാട്, മക്കിയാട്, ചാമാടിപ്പൊയില്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു രാഹുല്‍ സന്ദര്‍ശനം നടത്തിയത്.

 അപ്രതീക്ഷിതമായി ചുംബിച്ചു

അപ്രതീക്ഷിതമായി ചുംബിച്ചു

ഇന്നും രാഹുല്‍ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം തുടരുകയാണ്. അതിനിടയിലാണ് ആവേശം അണപൊട്ടി രാഹുലിനെ ഒരാള്‍ ചുംബിച്ചത്.ക്യാമ്പില്‍ നിന്ന് മടങ്ങി കാറില്‍ രാഹുല്‍ ചുറ്റുമുള്ളവരോട് കൈവീശി കാണിക്കുന്നതിനിടയിലാണ് ഒരാള്‍ അപ്രതീക്ഷിതമായി രാഹുലിനെ ചുംബിക്കുകയായിരുന്നു.

 ഭാവ വ്യത്യാസമില്ലാതെ

ഭാവ വ്യത്യാസമില്ലാതെ

എന്നാല്‍ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ചിരിച്ചുകൊണ്ടായിരുന്നു രാഹുല്‍ പ്രവര്‍ത്തകന്‍റെ സ്നേഹത്തെ സ്വീകരിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ചൊവ്വാഴ്ച അപ്രതീക്ഷിതമായി വാഹനം നിര്‍ത്തി വഴിയില്‍ കാത്തി നിന്ന കുട്ടികളുടെ കൈയ്യില്‍ നിന്ന് പൂക്കള്‍ സ്വീകരിച്ചതും അവര്‍ക്കൊപ്പം ഫോട്ടോ എടുത്തതുമെല്ലാം വാര്‍ത്തയായിരുന്നു.

 എല്ലാം നഷ്ടമായി

എല്ലാം നഷ്ടമായി

ബുധനാഴ്ച 8 ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്. വയനാട്ടില്‍ സംഭവിച്ചത് വലിയ ദുരന്തമാണെന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് നഷ്ടപരിഹാരമാണെന്നും രാഹുല്‍ പറഞ്ഞു. പലര്‍ക്കും അവരുടെ വീടുകള്‍ നഷ്ടമായി. കൃഷിയിടങ്ങള്‍ നഷ്ടമായി. നിരവധി പേര്‍ക്ക് ഉപജീവനം നഷ്ടമായി. ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനാവശ്യമായ നഷ്ടപരിഹാരം ഇവര്‍ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്.

 ത്രിദിന സന്ദര്‍ശനം

ത്രിദിന സന്ദര്‍ശനം

നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചില ചട്ടങ്ങളുണ്ട്. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അത് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും രാഹുല്‍ പ്രതികരിച്ചു.

സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലെങ്കിലും താനും ഓരോ കോൺഗ്രസ് പ്രവർത്തകരും പ്രളയബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍പില്‍ തന്നെ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. വയനാടന്‍ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാക്കുന്ന രാഹുല്‍ നാളെ കോഴിക്കോട് തിരുവമ്പാടിയിലേക്കും മലപ്പുറത്തേക്കും അദ്ദേഹം പോകും. 30 നാണ് മടക്കം.

വീഡിയോ

വീഡിയോ

മോദിയുടെ വാരാണാസി കേന്ദ്രീകരിച്ച് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയെന്ന് റിപ്പോര്‍ട്ട്

യുഡിഎഫ് പ്രതീക്ഷ'648' വോട്ടില്‍!! അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന്

English summary
Youth kissed Rahul during his wayanad vist; video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X