• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഡിഎഫ് പ്രതീക്ഷ'648' വോട്ടില്‍!! അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന്

ആലപ്പുഴ: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിപ്പോഴും എല്‍ഡിഎഫിന് വീഴാതെ പിടിച്ച നില്‍ക്കാന്‍ ആയത് ആലപ്പുഴയില്‍ മാത്രമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഷാനിമോള്‍ ഉസ്മാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു എഎം ആരിഫ് കീഴ്പ്പെടുത്തിയത്. 9096 വോട്ടുകള്‍ക്കായിരുന്നു ആരിഫിന്‍റെ വിജയം.

'മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തീകരിക്കും'! ഇന്ത്യയിലേക്കുള്ള വ്യോമപാത അടയ്ക്കാന്‍ പാകിസ്താന്‍

അതേസമയം അരൂര്‍ എംഎല്‍എയായിരുന്നു ആരിഫ് ലോക്സഭയിലേക്ക് പോയതോടെ ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. തീയതി പ്രഖ്യാപിച്ചില്ലേങ്കിലും യുഡിഎഫിനുള്ളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച കൊഴുക്കുകയാണ്. ഷാനി മോള്‍ ഉസ്മാന്‍റെ പേര് തന്നെയാണ് മണ്ഡലത്തില്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. പാര്‍ട്ടി പറ‍ഞ്ഞാല്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് ഷാനിമോളും പറയുന്നു. വിശദാംശങ്ങളിലേക്ക്

 പ്രതീക്ഷയോടെ യുഡിഎഫ്

പ്രതീക്ഷയോടെ യുഡിഎഫ്

കെസി വേണുഗോപാലിന് പകരക്കാരിയായി ആലപ്പുഴയില്‍ എത്തിയ ഷാനിമോള്‍ ഉസ്മാന് സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിലും വിജയം സ്വന്തമാക്കാനായിരുന്നില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു ഷാനിമോളുടെ പരാജയം. 9213 വോട്ടുകള്‍ക്കാണ് ആരിഫിന്റെ വിജയം. ആരിഫ് 443003 വോട്ടുകളും ഷാനിമോള്‍ 433790 വോട്ടുകളുമായിരുന്നു നേടിയിരുന്നത്. എന്നാല്‍ ആരിഫിന്‍റെ മണ്ഡലമായ അരൂരില്‍ ഷാനിമോള്‍ക്ക് ഭൂരിപക്ഷം നേടാനായതിന്‍റെ പ്രതീക്ഷിയാണ് ഇവിടെ യുഡിഎഫ്.

 എല്‍ഡിഎഫ് കോട്ട

എല്‍ഡിഎഫ് കോട്ട

എല്‍ഡിഎഫിന്‍റെ സീറ്റിങ്ങ് സീറ്റ് അതുകൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ തിരിച്ച് പിടിക്കാമെന്നും യുഡിഎഫ് കരുതുന്നു. പരാമ്പരാഗത യുഡിഎഫ് മണ്ഡലമായ അരൂര്‍ എംഎ ആരിഫിലൂടെയായിരുന്നു എല്‍ഡിഎഫ് പിടിച്ചെടുത്തത്. പിന്നീട് ആരിഫിനും എല്‍ഡിഎഫിനും മണ്ഡലത്തില്‍ തിരഞ്ഞ് നേക്കേണ്ടി വന്നിട്ടില്ല. ഓരോ തവണയും വര്‍ധിച്ച ഭൂരിപക്ഷത്തിലൂടെ ആരിഫ് അരൂരിനെ എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയാക്കി മാറ്റി.

 648 വോട്ടിന്‍റെ ഭൂരിപക്ഷം

648 വോട്ടിന്‍റെ ഭൂരിപക്ഷം

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 38750 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു അരൂരിലെ ആരിഫിന്‍റെ ജയം. എന്നാല്‍ എല്‍ഡിഎഫിനേയും ആരിഫിനേയും ഞെട്ടിക്കുന്നതായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭയില്‍ നിന്നും ലഭിച്ച വോട്ടുകള്‍. 648 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ഷോനിമോള്‍ ഉസ്മാന്‍ നേടിയത്. ഇതാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതും.

 മത്സരിക്കാന്‍ തയ്യാര്‍

മത്സരിക്കാന്‍ തയ്യാര്‍

ഇത്തവണയും ഷാനി മോള്‍ ഉസ്മാനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഷാനി മോള്‍ ഉസ്മാനും വ്യക്തമാക്കി. തന്നോട് സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ മടിയില്ല. അരൂര്‍ പാര്‍ട്ടിയുടെ നല്ല കേഡര്‍മാര്‍ ഉള്ള സ്ഥലമാണ്. യുഡിഎഫ് ഏറ്റവും ശക്തമായിട്ടുള്ള മണ്ഡലമാണ് അരൂര്‍ എന്നും ഷാനി മോള്‍ പറഞ്ഞു.

 ആര് മത്സരിച്ചാലും ജയിക്കും

ആര് മത്സരിച്ചാലും ജയിക്കും

യുഡിഎഫില്‍ നിന്ന് ആര് മത്സരിച്ചാലും അരൂരില്‍ വിജയിക്കും. കോണ്‍ഗ്രസിന്‍റെ ബൂത്തു ഘടകങ്ങള്‍ വരെ അരൂരില്‍ ശക്തമാണ്. പാര്‍ലമെന്‍റിലെ തിരഞ്ഞെടുപ്പ് പരാജയം കൊണ്ട് ഒരടിപോലും പിന്നോട്ട് പോയിട്ടില്ലെന്നും ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു. ഷാനിമോള്‍ അല്ലേങ്കില്‍ ഡിസിസി അധ്യക്ഷന്‍ എം ലിജുവിനേയും കെപിസിസി അംഗം അനില്‍ ബോസിനേയും നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

 എല്‍ഡിഎഫിന് വെല്ലുവിളി

എല്‍ഡിഎഫിന് വെല്ലുവിളി

അതേസമയം എംഎ ആരിഫിനോളം ജനകീയനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നത് എല്‍ഡിഎഫിന് കടുത്ത വെല്ലുവിളിയാകും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തരഞ്ജൻ, ഡിവൈഎഫ്ഐ നേതാവ് മനു സി പുളിക്കൽ എന്നീ പേരുകളാണ് എൽഡിഎഫ് സജീവമായി പരിഗണിക്കുന്നത്.

 ബിഡിജെഎസിനോ?

ബിഡിജെഎസിനോ?

എന്‍ഡിഎയില്‍ സീറ്റ് ബിഡിജെഎസിന് നല്‍കുമെന്നായിരുന്നു നേരത്തേ കണക്കാക്കപ്പെട്ടിരുന്നു. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ഇതേക്കുറിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്തതായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സീറ്റ് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തേക്കാനുള്ള സാധ്യതയുണ്ട്.

 ആശങ്ക

ആശങ്ക

ചെക്ക് കേസില്‍ കുടുങ്ങിയ തുഷാറിനായി ബിജെപി സംസ്ഥാന നേതൃത്വം ഇടപെടാതിരുന്നതും തുടര്‍ന്നുള്ള വിമര്‍ശനങ്ങളും ഇരു വിഭാഗങ്ങളും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. ബിഡിജെഎസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് അരൂര്‍. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ബിഡിജെഎസ് വോട്ടുകള്‍ സിപിഎമ്മിലേക്ക് മറിയുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിന് ഉണ്ട്.

മാധ്യമ നിയന്ത്ര​ണം: 7 ദിവസത്തിനുള്ളില്‍ മറുപടി വേണം, കേന്ദ്രത്തോട് സുപ്രീം കോടതി

English summary
Ready to contest from Aroor says Shanimol Usman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X