സെന്‍കുമാറേ.. ആ വെള്ളം അടുപ്പത്ത് വെച്ചാ മതി..! പിണറായി തന്നെ ശരിയെന്ന് ലീഗും..!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: സംഘപരിവാറിനെ തലോടിയും മുസ്ലിം ജനവിഭാഗത്തെ തല്ലിയും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദത്തിലായിരിക്കുകയാണ്. സെന്‍കുമാറിനെതിരെ നിലപാടെടുത്ത ഇടത് സര്‍ക്കാരിനെ വിമര്‍ശിവരൊക്കെ ഇപ്പോള്‍ നയം മാറ്റി രംഗത്തെത്തി കൊണ്ടിരിക്കുന്നു. സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു ശരിയെന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വവൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റേതാണ് പോസ്റ്റ്. സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ കൂടി അടങ്ങിയതാണ് പോസ്റ്റ്.

കടുത്ത വര്‍ഗീയവാദികളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ മുസ്ലിം വിരുദ്ധ അഭിപ്രായ പ്രകടനം നടത്താന്‍ സെന്‍കുമാറിനെ പ്രേരിപ്പിച്ചത് ഏത് ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് എന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ദേഹത്തിന് ഉണ്ടെന്ന് നജീബ് കാന്തപുരം ചൂണ്ടിക്കാട്ടുന്നു.

SENKUMAR

സെന്‍കുമാറിന്റെ വാക്കുകള്‍ കരുതിക്കൂട്ടി ഉള്ളതാണെന്നും നജീബ് കാന്തപുരം വിലയിരുത്തുന്നു. ആര്‍ക്കോ വേണ്ടി കുരക്കുന്നത് സമാധാനത്തിന്റെ തുരുത്തില്‍ കഴിയുന്ന മുസ്ലിം സഹോദരങ്ങളെ പ്രകോപിപ്പിക്കാന്‍ ആണെങ്കില്‍ ആ വെള്ളം അടുപ്പത്ത് വെച്ചോ എന്നും പോസ്റ്റില്‍ പറയുന്നു. രണ്ട് ദിവസത്തേക്കെങ്കില്‍ രണ്ട് ദിവസത്തേക്ക് സെന്‍കുമാറിനെ പോലുള്ള ഒരു കൊടും വര്‍ഗീയവാദിയെ ഡിജിപി കസേരയില്‍ നിന്നും മാറ്റിയിരുത്തിയ പിണറായി ആയിരുന്നു ശരി എന്ന് കൂടെ തിരിച്ചറിയുന്നു എന്ന് വ്യക്തമാക്കിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
Youth League supports Pinarayi Vijayan in Senkumar issue.
Please Wait while comments are loading...