'ഇത്തരം പൊറാട്ട് നാടകങ്ങൾ കൊണ്ട് താമര വിരിയിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം': പികെ ഫിറോസ്
കൊച്ചി: യുവം പരിപാടിയിലൂടെ കേരളത്തിലെ യുവാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവാദം നടത്തും എന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നതെങ്കിലും കൊച്ചിയിൽ സംഭവിച്ചത് അതല്ല. നരേന്ദ്ര മോദി ഒരു രാഷ്ട്രീയ പ്രസംഗം നടത്തി മടങ്ങുകയായിരുന്നു. ഇതോടെ പ്രതിപക്ഷത്ത് നിന്ന് വിമർശനം ശക്തമാണ്. പ്രസംഗത്തിലെ മോദിയുടെ പരാമർശങ്ങൾക്ക് മറുപടി നൽകി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത് വന്നിരിക്കുകയാണ്.
പികെ ഫിറോസിന്റെ കുറിപ്പ്: 'ഇന്നേവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത നരേന്ദ്രമോദി എങ്ങിനെയാണ് യുവാക്കളുടെ, അതും കേരളത്തിലെ യുവാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയെന്ന ആകാംക്ഷയായിരുന്നു എല്ലാവർക്കുമെന്ന പോലെ എനിക്കുമുണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നുപോലും കോളേജ് കുട്ടികളെ ഇറക്കുമതി ചെയ്ത സദസ്സിനു പക്ഷെ അങ്ങനെയൊരു അപ്രതീക്ഷിത ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടായില്ല. മൻകി ബാത്തെന്ന റേഡിയോ സംഭാഷണം മാത്രമാണ് സംഭവിച്ചത്.

കേരളത്തിൽ വന്നപ്പോൾ പതിവുശൈലിയിൽ നിന്ന് വ്യത്യസ്തമായി വർഗ്ഗീയതയും വിദ്വേഷ പരാമർശങ്ങളും ഒഴിവാക്കി വികസന വിഷയങ്ങൾ മാത്രം ചർച്ചക്ക് വിധേയമാക്കിയ താൽക്കാലിക മാറ്റം നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ ഭാഷയുടെയും ദേശത്തിന്റെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ആളുണ്ടെന്നും അതിൽ നിന്നകന്നു നിൽക്കണം എന്നമുള്ള ഉപദേശം ഞെട്ടിപ്പിച്ചു കളഞ്ഞു.
ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന് പറഞ്ഞ് ഭാഷയുടെ പേരിൽ ഭിന്നതയുണ്ടാക്കുന്ന ഭരണകൂടത്തിന്റെ തലവൻ, വേഷം കണ്ടാൽ ആളെ തിരിച്ചറിയാമെന്ന പ്രസ്താവന നടത്തിയ നേതാവ്, ലോകത്തിലെ ഏതു മുന്തിയ ഡിറ്റർജെന്റുകൾക്കും കഴുകിക്കളയാൻ കഴിയാത്ത രക്തക്കറ സ്വന്തം കൈകളിൽ പറ്റിയ ഒരാൾ... വിശേഷണങ്ങൾ പലതുമുള്ള ഒരു വ്യക്തിയാണ് ഇത് പറയുന്നതെന്നോർക്കണം! കേന്ദ്ര സർക്കാർ ഉണ്ടാക്കിയ പുതിയ തൊഴിൽ സാധ്യതകളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പക്ഷേയത് വിദേശത്താണെന്നു മാത്രം.
ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെയും വിദേശത്ത് ജോലിതേടി പോകുന്നവരുടെയും കണക്കുകളിൽ ഓരോ കൊല്ലവും ലക്ഷക്കണക്കിന് വർദ്ധനവാണുള്ളത്.10 ശതമാനത്തിനടുത്താണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കണക്കാണിത്. കേരളത്തിലുള്ളവർ സ്വർണക്കടത്തിന് പിന്നാലെ പോവുകയാണെന്ന പൊതുവത്ക്കരിച്ച പ്രസ്താവന നടത്തിയ പ്രധാനമന്ത്രി പക്ഷെ, അദാനിയുടെ കമ്പനിയിലെ 20000 കോടി ആരുടെതെന്ന് തനിക്ക് നേരെ ഉയർന്നുവന്ന ചോദ്യത്തിന് രാഷ്ട്രീയമായി പോലും മറുപടി പറഞ്ഞില്ല.
ഒരുകാലത്ത് ഏറ്റവും ദുർബലമായ സമ്പദ് വ്യവസ്ഥയുണ്ടായിരുന്ന ഇന്ത്യ, ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള നാടായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറയുമ്പോൾ ലോക രാഷ്ട്രങ്ങൾ ബദ്ധ ശ്രദ്ധയോടെ നിരീക്ഷിച്ച ഡോ: മൻമോഹൻ സിംഗ് ചൂളിപ്പോകും. അദ്ദേഹത്തിൻറെ കാലത്തെ GDPയുടെ പകുതിപോലും കടക്കാൻ കഴിയാതെ പലവർഷങ്ങളിലും നിരങ്ങി നീങ്ങുന്ന മോദിയുടെ കാലത്തെ നോട്ടുനിരോധന സമ്പദ് വ്യവസ്ഥ ഒരു രാജ്യം എങ്ങിനെയാവരുത് എന്നതിനുള്ള ഉദാഹരണമായി മാറിയിരിക്കുകയാണ്.
ലോകം മിഴിച്ചു നിന്നേക്കാവുന്ന വരാൻ പോകുന്ന വികസനങ്ങളെ കുറിച്ച് സംസാരിച്ചു നേരം കളഞ്ഞ പ്രധാനമന്ത്രിയോട് പക്ഷെ പെട്രോളിനെയും പാചകവാതത്തെയും കുറിച്ച് ചോദിക്കാൻ ആർക്കും അവസരമുണ്ടായില്ല. കേരളത്തിന് ഒരു വ്യാഴവട്ടകാലത്തേക്കുള്ള മൊത്തം വികസനവും കേന്ദ്രം നൽകിയ പോലെ വന്ദേ ഭാരതിനെ ആഘോഷിക്കുമ്പോൾ സാധാരണക്കാർക്കും എസി പ്രാപ്യമാക്കിയ ഗരീബ് രഥ്, പിന്നെ ദുരന്തോ, മഹാരാജ ട്രെയിനുകൾ ഉൾപ്പെടെ എത്രയോ ട്രെയിനുകൾ അവതരിപ്പിച്ച മൻമോഹൻ സിംഗും വെറും 19 മാസംകൊണ്ട് കേരളത്തിന് 19 ട്രെയിൻ അനുവദിച്ച ഇ അഹമ്മദ് സാഹിബുമൊക്കെ ഇതെല്ലാം ആഘോഷിച്ചു തീർക്കാൻ നാലുജന്മമെങ്കിലും ജനിക്കണ്ടേ?
സുരക്ഷാ കവചങ്ങൾക്ക് അകത്തുനിന്നുകൊണ്ട് ഒരുകിലോമീറ്റർ നടന്ന പ്രധാനമന്ത്രി ഒരപൂർവ്വതയായി മാധ്യമങ്ങൾക്ക് തോന്നുന്നു. യാതൊരു മറയും കൂടാതെ ജനങ്ങളോട് ചേർന്ന് നിന്ന് ഇന്ത്യയിലുടനീളം മൂവായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച രാഹുൽ ഗാന്ധി ഉയർത്തിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് നേരെ ഇന്നും നിശബ്ദതയാണ്. ഇത്തരം പൊറാട്ട് നാടകങ്ങൾ കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ സാധാരണക്കാരെ മയക്കാമെന്നതും താമര വിരിയിക്കാമെന്നതും ബിജെപിയുടെ വ്യാമോഹങ്ങൾ മാത്രമാണ്'.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications