Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസിയുടെ ഭാര്യയുമായി പ്രണയ ബന്ധം! യുവാവിനെ നടുറോഡില്‍ കുത്തി കൊന്നു!

നഗരമധ്യത്തില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തില്‍ സിയാദ് (32) നെയാണ് കൊലപ്പെടുത്തിയത്. സിയാദ് ഓട്ടോ ഡ്രൈവറാണ്. പ്രവാസിയുടെ ഭാര്യയുമായി സിയാദിനുണ്ടായ അവിഹിത ബന്ധമാണ് കൊലയില്‍ കലാശിച്ചത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ നടുറോഡില്‍ വെച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ സംശമുള്ള ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. വിവരങ്ങള്‍ ഇങ്ങനെ

രാത്രിയോടെ

രാത്രിയോടെ

ഞായറാഴ്ച രാത്രി അര്‍ധരാത്രിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സിയാദ് ഓട്ടം കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ ചിന്നക്കല്‍ ജങ്ഷനില്‍ എത്തിയപ്പോള്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ആദ്യം ചിന്നക്കട ഭാഗത്ത് വെച്ചായിരുന്നു ആക്രമണം.

 പിന്തുടര്‍ന്നു

പിന്തുടര്‍ന്നു

ഒരു സംഘമെത്തി സിയാദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രാണരക്ഷാര്‍ത്ഥം ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മഹാറാണി ജങ്ഷനില്‍ വെച്ച് സിയാദിന്‍റെ ഓട്ടോ മറിഞ്ഞു. ഇതോടെ സിയാദിനെ പിന്തുടര്‍ന്നെത്തിയ സംഘം വീണ്ടും എത്തി സിയാദിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചു വകവരുത്തി.

 വെട്ടിനുറുക്കി

വെട്ടിനുറുക്കി

പിന്നീട് വെട്ടിയും മരണം ഉറപ്പാക്കി മടങ്ങുകയായിരുന്നു.
ഓട്ടോ മറിഞ്ഞ് കിടക്കുന്നത് കണ്ട് സമീപത്തെ ക്ഷേത്രത്തിനടുത്തുള്ള പൂക്കടയില്‍ ഉണ്ടായിരുന്ന രണ്ട് യുവാക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു

 മരിച്ചു

മരിച്ചു

സംഭവ സ്ഥലത്ത് നിന്ന് രണ്ട് പേര്‍ ആഡംബര ബൈക്കില്‍ കടന്ന് കളഞ്ഞതായും ഇവര്‍ പോലീസ് വിവരം നല്‍കിയിട്ടുണ്ട്.സംഭവ സ്ഥലത്തെത്തി പോലീസ് സിയാദിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

 രക്തം വാര്‍ന്നു

രക്തം വാര്‍ന്നു

രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. സിയാദിന്‍റെ കഴുത്തിന് പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

 മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

സംഭവ സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണും പഴ്സും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സിയാദിനെ അടിച്ച വകവരുത്തിയ ഹോക്കി സ്റ്റിക്കും സമീപത്ത് നിന്ന് കണ്ടെത്തി.

 പ്രതികള്‍

പ്രതികള്‍

സംഭവത്തില്‍ സംശയമുള്ള അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്. . പള്ളിത്തോട് സ്വദേശിയായ യുവതിയുമായി സിയാദിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.

 പ്രണയം

പ്രണയം

അവിവാഹിതനായ സിയാദുമായി ചിന്നക്കടയിലെ പള്ളിത്തോട് സ്വദേശിയായ പ്രവാസിയുടെ ഭാര്യയ്ക്ക് ബന്ധമുണ്ടായിരുന്നു. പലപ്പോഴായി ഭര്‍ത്താവും വീട്ടുകാരും ഇരുവരേയും താക്കീത് ചെയ്തെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു.

 പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍

സിയാദുമായുള്ള ബന്ധത്തെ ചൊല്ലി പ്രാവസിയായ ഭര്‍ത്താവുമായി യുവതി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് പതിവായി. ഇതോടെ ഇരുവരും ഇരവിപുരത്തേക്ക് സ്ഥലം മാറി താമസം തുടങ്ങി.

 രണ്ടാഴ്ച

രണ്ടാഴ്ച

എന്നാല്‍ പിന്നീടും യുവതി സിയാദുമായി ബന്ധം തുടരുകയും സിയാദിനൊപ്പം രണ്ടാഴ്ചയോളം താമസിക്കുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്‍റെ വീട്ടുകരും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ തിരികെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയും പിന്നീട് കൗണ്‍സലിങ്ങ് നല്‍കുകയും ചെയ്തു.

 പിന്തിരിഞ്ഞില്ല

പിന്തിരിഞ്ഞില്ല

​എന്നാല്‍ പിന്നീടും ഇവര്‍ അടുപ്പം തുടര്‍ന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി യുവാവിനെ കൊലപ്പെടുത്താന്‍ തിരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ ക്വട്ടേഷന്‍ സംഘം ഞായറാഴ്ച അര്‍ധരാത്രിയോടെ ചിന്നക്കടയില്‍ വെച്ച് സിയാദിനെ വകവരുത്തുകയായിരുന്നു.

കേസ്

കേസ്

സംഭവത്തില്‍ യുവതിയുടെ അമ്മാവന്‍ ഉള്‍പ്പെടെയെ പത്തു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. ബീച്ച് റോഡില്‍ നിന്ന് ചിന്നക്കല്‍ ഭാഗത്തേക്ക് വരികയായിരുന്ന സിയാദിന്‍റെ ഓട്ടോയെ ആഡംബര കാറില്‍ എത്തിയവര്‍ പിന്തുടരുന്നത് സമീപത്തെ കടയില്‍ ഉള്ള സിസിടവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+