കെഎസ്ആര്‍ടിസി ബസ്സിന് തടസ്സം സൃഷ്ടിച്ചത് ജീവനക്കാരന്റെ മകനും കൂട്ടുകാരും.. പിഴചുമത്തി വിട്ടയച്ചു!

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സിനെ മറികടക്കാനാന്‍ അനുവദിക്കാതെ സ്‌ക്കൂട്ടര്‍ ഓടിച്ചത് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരന്റെ മകനും സുഹൃത്തുക്കളും.

സ്വാശ്രയ വിദ്യാഭ്യാസം സ്വാശ്രയ ദുരന്തമായി: ഡോ. ഫസൽ ഗഫൂർ.

കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോയിലെ ജീവനക്കാരന്റെ മകനാണ് ബസ്സിനെ മറികടക്കാന്‍ അനുവദിക്കാതെ സ്‌ക്കൂട്ടര്‍ ഓടിച്ചതെന്ന് പോലീസ് പറഞ്ഞു സംഭവത്തില്‍ യുവാവിന് പിഴ ചുമത്തി. തൊട്ടില്‍പാലം ആശ്വാസി സ്വദേശിയായ വിദ്യാര്‍ഥിക്കും സുഹൃത്തുക്കൾക്കുമാണ് നാദാപുരം പോലീസ് പിഴ ചുമത്തി വിട്ടയച്ചത്.

ksrtcblock

അപകടകരമായ വിധത്തില്‍ സ്‌ക്കൂട്ടര്‍ ഓടിച്ചതിനും,ഹെല്‍മ്മറ്റ് ഉപയോഗിക്കാത്തതിനും,മൂന്ന് പേരെ കയറ്റി യാത്ര നടത്തിയതിനുമാണ് വിദ്യാര്‍ഥിക്ക് പിഴ ചുമത്തിയത്.ലൈസന്‍സില്ലാത്ത വിദ്യാര്‍ഥിക്ക് സ്‌ക്കൂട്ടര്‍ നല്‍കിയതിന് സ്‌കൂട്ടറിന്റെ ആര്‍. സി ഉടമയ്ക്കും പിഴ ചുമത്തി.കഴിഞ്ഞ ദിവസമാണ് കുറ്റ്യാടി നിന്നും വടകരയ്ക്ക് പോവുകയായിരുന്ന ലോഫ്‌ളോര്‍ ബസ്സിനെ മൊകേരി മുതല്‍ കല്ലാച്ചി വരെ സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ ബസ്സിനെ മറികടക്കാനാവാത്ത വിധം തടഞ്ഞ് വെച്ച് യാത്ര ചെയ്തത്.


സംഭവം മൊബൈൽ ഫോണില്‍ പകര്‍ത്തിയ യാത്രക്കാര്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ബസ്സ് ഡ്രൈവര്‍ നാദാപുരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ ഇവർ സഞ്ചരിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു

English summary
Youths got fined for blocking ksrtc bus

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്